സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് : കേസുകൾ പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 19 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 11 കേസുകൾ അതിജീവതയുടെ പരാതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തതായി എസ് ഐ ടി അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. 33 കേസുകൾ അന്വേഷണ പരിധിയിലെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു .
Read more

തൃശ്ശൂരിൽ ബൈക്കിന് തീ പിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം. പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൊട്ടേക്കാട് പള്ളിയുടെ അടുത്ത വെച്ച് ബൈക്ക് അപകടത്തിൽപ്പെട്ടു. തുടർന്ന് ടാങ്കിൽ നിന്ന് പെട്രോൾ ചോരുകയുണ്ടായി. പെട്രോൾ ചോർന്ന വിവരം അറിയാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതോടെ ആളിക്കത്തുകയായിരുന്നു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
Read more

മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം : നേതൃത്വത്തിനെതിരെ ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ

കോഴിക്കോട് : മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് ഈ പോസ്റ്റർ പ്രതിഷേധം. മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ , മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിൽ പറയുന്നത് . ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. നേരത്തെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലും […]
Read more

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അതിജീവിത

കൊച്ചി: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അതിജീവിത. നടിയെ ആക്രമിച്ച കേസിലാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത വിചാരണ കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. കേസില്‍ ദിലീപിനെതിരെ തെളിവില്ല എന്ന പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.എന്നാൽ ക‍ഴിഞ്ഞദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് രാഷ്ട്രപതി നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ഇതിനിടെ കേസ്സിൻ്റെ വിചാരണ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നു.
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ 10 ന് ആരംഭിക്കും. 11 ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ,3 മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93454 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
Read more

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്നാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷന്‍ വാദം രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയേക്കും. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ […]
Read more

ഹോട്ടല്‍ തുടങ്ങിയത് 2016ല്‍, പരാതിയില്‍ 2012; രഞ്ജിത്തിനെതിരായ പീഡന പരാതി വ്യാജമെന്ന് കോടതി

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.2012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്നാണ് പരാതി. എന്നാല്‍ പരാതിയില്‍ പറയുന്ന താജ് ഹോട്ടല്‍ തുടങ്ങിയത് 2016ലാണ്. ഈ ഹോട്ടലിൽ എച്ച് പീഡിപ്പിച്ചുവെന്ന് പരാതി വിശ്വാസിയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ പലതും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണം […]
Read more

വർണക്കൂടാരം പദ്ധതിയിൽ അനുവദിച്ച 1108 പ്രീസ്കൂളുകളിൽ 848 എണ്ണം പൂർത്തിയായി:മന്ത്രി വി ശിവൻകുട്ടി

വർണക്കൂടാരം പദ്ധതിയിൽ അനുവദിച്ച 1108 പ്രീസ്കൂളുകളിൽ 848 എണ്ണം പൂർത്തിയായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ വർണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.260 വർണക്കൂടാരങ്ങൾ നിർമ്മാണ ഘട്ടത്തിലാണ്.2024-25 വർഷത്തേക്ക് അനുവദിച്ചിട്ടുള്ളത് 500 വർണക്കൂടാരങ്ങളാണ്. ബാല്യകാല വിദ്യാഭ്യാസത്തിൻ്റെ വലിയ സ്വാധീനം തിരിച്ചറിഞ്ഞ്, നമ്മുടെ സംസ്ഥാനം വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ സമഗ്രമായ പരിഷ്കരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം വരെ വ്യാപിച്ചുകിടക്കുന്നു. ചരിത്രത്തിലാദ്യമായി, പ്രീ-പ്രൈമറി […]
Read more

ജനസംഖ്യനിയന്ത്രിച്ചതിന് കേരളത്തെ കൂടുതല്‍ സഹായിക്കണമെന്ന് കെപിസിസി

ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ കേരളത്തിന്റെ കേന്ദ്രധനവിഹിതം കുറയ്ക്കുന്നതിനു പകരം കൂടുതല്‍ തുക നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. 14-ാം ധനകാര്യകമ്മീഷന്‍ വരെ 1971ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയും 15-ാം ധനകാര്യ കമ്മീഷന്‍ 2011ലെ സെന്‍സസും കേന്ദ്രവിഹിതത്തിനു മാനദണ്ഡമാക്കി. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ജനസംഖ്യാ വര്‍ധനവ് നിയന്ത്രിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതു തിരിച്ചടിയായി. ജനസംഖ്യയ്ക്കു നല്കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍നിന്ന് പത്തു ശതമാനമായി കുറയ്ക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. പതിനാറാം ധനകാര്യ കമ്മീഷന്റ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ കമ്മീഷന്‍ […]
Read more

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.