സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

രാസലഹരി കേസ്: തൊപ്പിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: രാസലഹരി കേസില്‍ യൂട്യൂബർ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. യൂട്യൂബറായ തൊപ്പി എന്ന നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്ത് നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് […]
Read more

സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയില്‍ നടന്നസത്യപ്രതിജ്ഞാ ചടങ്ങളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തു. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് […]
Read more

എഡിജിപി എം ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു. അജിത് കുമാറിനെതിരെ സ്വത്ത് സമ്പാദന ആരോപണത്തിൽ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറി. തന്റെ കയ്യിൽ അനധികൃത സ്വത്തില്ലെന്ന് അജിത് കുമാര്‍ മൊഴിനല്‍കി. വിജിലൻസ് എസ് പി കെ ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. ഈ മാസം അവസാനത്തോടെ വിജിലൻസ് […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യു ആർ പ്രദീപ് സഗൗരവത്തിലും രാഹുൽ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ ഹാളിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ള നേതാക്കളെല്ലാം പങ്കെടുത്തു. ത്രികോണ മത്സരം അരങ്ങേറിയ പാലക്കാട് നിന്നും 18,724 […]
Read more

കൊല്ലത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ സംശയരോഗം

അനീഷ എം എ: സബ് എഡിറ്റർ കൊല്ലം: കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയരോഗമാണെന്നാണ് എഫ്‌ഐആറിലുള്ളത്. കൊലപ്പെട്ട അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജന്‍ എതിര്‍ത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. പത്മരാജന്‍ പൊലീസിന് നല്‍കിയ മൊഴിയിലും ഇത് പറയുന്നുണ്ട്. അതേസമയം കേസില്‍ പിടിയിലായ അനിലയുടെ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക […]
Read more

പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

അനീഷ എം എ: സബ് എഡിറ്റർ തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകള്‍ക്കാണ് ലഭിക്കുക. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. അഞ്ച് പരമ്പരകള്‍ക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായ […]
Read more

കളര്‍കോട് വാഹനാപകടം: ദേവാനന്ദിനും ആയുഷിനും നാട് ഇന്ന് വിട നല്‍കും

അനീഷ എം എ: സബ് എഡിറ്റർ ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളായ ദേവാനന്ദ്, ആയുഷ് ഷാജി എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ആലപ്പുഴ കാവാലത്തെ വീട്ടില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആയുഷ് ഷാജിയുടെ സംസ്‌കാരം. പാലാ മറ്റക്കരയിലെ തറവാട്ടുവീട്ടില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേവാനന്ദിന്റെ സംസ്‌കാരം നടക്കും. അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം എന്നിവരുടെ സംസ്‌കാര കര്‍മങ്ങള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. […]
Read more

കരിവന്നൂരില്‍ സി പി ഐ എം ബി ജെ പി ഒത്തുകളിയോ ?

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനുപിന്നില്‍ ഒത്തുകളിയുണ്ടായോ ? ഉണ്ടായെന്ന് സംശയിക്കത്തക്കതരത്തിലുള്ള നീക്കങ്ങളാണ് ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെരഞ്ഞെടുപ്പിന് ശേഷം ഇ ഡി പ്രത്യേകിച്ച് നടപടികളൊന്നും മുന്നോട്ടുകൊണ്ടുപോയിരുന്നില്ല. കേസില്‍ കൂടുതല്‍ അന്വേഷണവും നടന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് സി പി ഐ എമ്മിന്റെ പ്രഖുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുകയും ചിലരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി […]
Read more

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കളര്‍കോട് വാഹനാപകടം: വിദ്യാര്‍ത്ഥികൾക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്കേന്ദ്രസർക്കാർ കൊണ്ടുവന്ന […]
Read more

പൊതുമേഖലാസ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്. ഇ.ബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിൻ്റെ ഭാഗമായാണ് പൊതു മേഖലാ സ്ഥാപനകുടിശ്ശിക ഒഴിവാക്കിയത്. ദീർഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.