കലാമണ്ഡലം കല്പിത സർവകലാശാലയിൽ അപ്രതീക്ഷിത കൂട്ടപിരിച്ചുവിടൽ
കലാ കേരളത്തിൻറെ അഭിമാനമായ കലാമണ്ഡലം കല്പിത സർവകലാശാലയിൽ കൂട്ട പിരിച്ചുവിടൽ നടന്നു. കലാമണ്ഡലത്തെ സമ്പൂർണ സാംസ്‌കാരിക സർവകലാശാലയാക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് ഈ അപമാനകരമായ സംഭവം നടന്നത്. കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു കൂട്ടപ്പിരിച്ചുവിടൽ. ഒരു അധ്യായന വർഷത്തിൻറെ ഇടയിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവവും ഇതാദ്യമാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അധ്യാപകരടക്കം 134 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാൻ വൈസ് ചാൻസലർ ഉത്തരവിറക്കി. വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തതുമൂലം താത്കാലിക ജീവനക്കാരെ നിയമിച്ചാണ് കലാമണ്ഡലം […]
Read more

