സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

എറണാകുളത്ത് മഞ്ഞപ്പിത്തം വര്‍ധിക്കുന്നു, ജാഗ്രത മുന്നറിയിപ്പ്

കൊച്ചി: എറണാകുളത്ത് മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്. നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, മലയാറ്റൂര്‍, കിഴക്കമ്പലം, പായിപ്ര, മട്ടാഞ്ചേരി, നെല്ലിക്കുഴി, കളമശ്ശേരി, കോതമംഗലം, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പുറമേ നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത […]
Read more

ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കുഴഞ്ഞുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. യാത്രക്കിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഗിരിജയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.
Read more

സജി ചെറിയാന് തിരിച്ചടി

കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് നൽകി. ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത് . പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദത്തെ ഹൈക്കോടതി തള്ളി. പൊലീസ് നടപടികളിൽ പിഴവ് ഉണ്ടായെന്ന് കോടതി ചൂണ്ടി കാട്ടി, മാത്രമല്ല വീഡിയോകളും ഓഡിയോ ക്ലിപ്പ്കളും പരിശോധിച്ചില്ലയെന്നും ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം […]
Read more

ഭരണഘടനാ വിരുദ്ധ പ്രസംഗം ; സജി ചെറിയാന് ഇന്ന് നിർണായകം

മന്ത്രി സജി ചെറിയാന്റെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹർജിയിലാണ് വിധി പറയുക. വിഷയത്തിൽ സജി ചെറിയാനെതിരെ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം നീതിയുക്തമല്ല എന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് കോടതി കേസ് ഡയറി വിളിച്ച് വരുത്തിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്. കേസ് […]
Read more

നടന്‍ മേഘനാഥന്‍ അന്തരിച്ചു

നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1980 ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘ അസ്ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്. ചെങ്കോല്‍,പഞ്ചാഗ്‌നി, ഈ പുഴയും കടന്ന്, ചമയം, രാജധാനി, ഭൂമിഗീതം, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, […]
Read more

തൈക്കാട് ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 10.30ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ജീവനക്കാരുമായും രോഗികളുമായും അവരോടൊപ്പം വന്നവരുമായും മന്ത്രി സംസാരിച്ചു. രോഗികൾ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളിൽ മന്ത്രി ഇടപെട്ട് അത് പരിഹരിക്കാൻ നിർദേശം നൽകി. അത്യാഹിത വിഭാഗം, പീഡിയാട്രിക് ഒപി, ഗൈനക്കോളജി ഒപി, ആന്റിനേറ്റൽ വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, പിപി യൂണിറ്റ്, ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ, ഇൻഫെർട്ടിലിറ്റി ക്ലിനിക്, […]
Read more

കൊച്ചി മുസിരിസ് ബിനാലെ ; ഡിസംബർ 12 മുതൽ

തിരുവനന്തപുരം: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം എഡിഷൻ 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ. യോ​ഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, ശശി തരൂർ എം പി, ഡോ. വി വേണു എന്നിവർ പങ്കെടുത്തു. കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി- മുസിരിസ് ബിനാലെ. ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ‌, പെയിന്റിംഗ്, […]
Read more

വിജയലക്ഷ്മിയുടെ കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ മുറിവ്

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയലക്ഷ്മിയുടെ മരണത്തിന് കാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന വിവരമാണ് പുറത്തു വരുന്നത്. തലയില്‍ 13ലധികം തവണ ജയചന്ദ്രന്‍ വെട്ടി. തലയുടെ പിന്‍ഭാഗത്ത് മാത്രം 7ലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസമാണ് വിജയലക്ഷ്മിയുടെ മൃതദേഹം കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതി ജയചന്ദ്രന്റെ ആദ്യ മൊഴി. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രന്‍. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് […]
Read more

അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന് ഭക്തർ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും. പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹമുള്ള ഇവിടുത്തെ തപാൽ മുദ്രയും പ്രത്യേകതയാണ്. ഒരു പോസ്റ്റ് മാസ്റ്റർ അടക്കം നാല് ജീവനക്കാരാണ് ഇവിടെ […]
Read more

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ബാൻഡ്

ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പോലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.