സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ബോട്ടുകൾക്ക് ക൪ശന നിയന്ത്രണം ഏർപ്പെടുത്തും : എ൯.എസ്.കെ. ഉമേഷ്

സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കൽ നടത്തുന്നതുമായും ബന്ധപ്പെട്ട് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎ൯സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവക്കെല്ലാം ക൪ശന നിയന്ത്രണമേ൪പ്പെടുത്തുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പറഞ്ഞു.  സീപ്ലെയ്൯ ബോൾഗാട്ടി മറീനയിലിറങ്ങുന്ന നവംബ൪ 10 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും വിമാനം മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന നവംബ൪ 11 ന് രാവിലെ 9 മുതൽ 11 വരെയും ആയിരിക്കും നിയന്ത്രണം. ഈ സമയത്ത് […]
Read more

സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായി മാപ്പുപറയണമെന്ന് കെ സുധാകരന്‍ എംപി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഐഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോള്‍ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോള്‍. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ […]
Read more

വഖഫ് വിഷയത്തിൽ വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒരു വിഭാഗത്തെയും സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനത പാർട്ടി ഇവിടെ നട്ടെല്ല് നിവർത്തി പിടിച്ച് നിൽക്കുന്നത്. താൻ ആ ബോർഡിന്റെ പേര് പറയുന്നില്ലയെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ടയെന്നും വയനാട്ടിൽ നടന്ന പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. മാത്രമല്ല അമിത ഷാ യുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട് അത് നാളെ മുതൽ പ്രചാരണത്തിൽ ഉൾപ്പെടുത്തുമെന്നും […]
Read more

രാഷ്ട്രീയം മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സച്ചിന്‍ പൈലറ്റ്

മേപ്പാടി : ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രീയം മാറ്റി വെച്ച് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിക്കായി വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രിയങ്കഗാന്ധിയുടെ […]
Read more

പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നു, പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും: പി പി ദിവ്യ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ പ്രതികരണവുമായി പി പി ദിവ്യ. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും ദിവ്യ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ പ്രതികരണം നടത്തിയത്. തന്റേതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്റെ […]
Read more

ആലപ്പുഴയിൽ ഗർഭിണി ഓടയിൽ വീണു

ആലപ്പുഴ ഇന്ദിര ജംഗ്ഷനിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് ഗർഭിണി വീണു. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ നിന്ന് വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നാണ് യുവതിയ്ക്ക് അപകടമുണ്ടായത്. കാലിനു ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഷ്ടിച്ചാണ് ഈ യുവതി രക്ഷപ്പെട്ടത്. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്ന് ഓടയ്ക്ക് മുകളിൽ ഇന്ന് സ്ലാബ് സ്ഥാപിച്ചു . മൂന്ന് ആഴ്ചകൾക്ക് മേലെയായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. […]
Read more

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ മരണം അഞ്ചായി: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടക്കേസില്‍ എട്ട് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ്. ജാമ്യം ലഭിച്ച പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം വെടിക്കെട്ട് അപകടത്തില്‍ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്ത് (28) ആണ് മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് (19), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ രതീഷ് […]
Read more

പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം : മുണ്ടക്കൈയിൽ 2 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

വയനാട് മുണ്ടക്കൈയിൽ കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ താമസിക്കുന്ന 2 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ . കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത് . രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും ലഭിച്ച സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന് രോഗബാധിതയായ കുട്ടിയുടെ അമ്മ പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി പുഴുവരിച്ച അരി നൽകിയ സംഭവത്തെ […]
Read more

മേലുദ്യോഗസ്ഥനെതിരെ ചിത്തരോഗി പരാമര്‍ശവുമായി എന്‍ പ്രശാന്ത് ഐഎഎസ്

വായന നല്ലതാണ്. എന്നാല്‍ എന്ത് വായിക്കുന്നു എന്നതാണ് കൂടുതല്‍ പ്രധാനം. ദുഷ്ടബുദ്ധികളും, മാനുഷിക മൂല്യങ്ങളില്ലാത്തവരും, പ്രൊഫഷനലിസം ഇല്ലാത്തവരും, സഹജീവികളോട് അനുകമ്പയില്ലാത്തവരും, നുണപറയാന്‍ മടിയില്ലാത്തവരും, ക്രിമിനലുകളായും മാറാന്‍ മനസ്സിനെ ദുഷിപ്പിക്കുന്നവ വായിച്ചാല്‍ മതി. തെറ്റായ വിവരങ്ങള്‍ നിരന്തരം വായിക്കുന്നവര്‍ക്ക് ലോകത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാട് ഉണ്ടായി വരും. വളര്‍ന്ന് വരുന്ന കുട്ടികളുള്ള വീടുകളില്‍ എന്ത് കൊണ്ട് ‘മാതൃഭൂമി’ വാങ്ങരുതെന്ന് വിശദീകരിക്കുന്ന ഒരു ക്ഷേത്ര പ്രഭാഷണം കേട്ടത് ഓര്‍ക്കുന്നു. കുഞ്ഞുങ്ങളെയും കൗമാരക്കാരെയും മൂല്യച്യുതിയുടെ പടുകുഴിയിലേക്ക് തള്ളി വിടുന്ന അധഃപതനത്തിന്റെ സാമ്പിള്‍ ഇന്നത്തെ […]
Read more

കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

മലപ്പുറം: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്നാണ് ചാലിബ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാലിബ് വീട്ടില്‍ തിരിച്ചെത്തിയത്. ബുധനാഴ്ച്ച വൈകിട്ട് മുതലാണ് ചാലിബിനെ കാണാതാവുന്നത്. വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.