സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം: ജാമ്യവ്യവസ്ഥയില്‍ വോട്ടെടുപ്പ് തീരുന്നത് വരെ ഇളവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസിന്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇളവ് അനുവദിച്ച് ഉത്തരവിറക്കിയത്. വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയാണ് ഇളവ് പ്രഖ്യാപിച്ചത്. രാഹുലിന് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് […]
Read more

നോവല്‍ ‘വഴിച്ചെണ്ട’യുടെ കവര്‍ ചിത്രം എന്‍.എസ് മാധവന്‍ പ്രകാശനം ചെയ്തു

മാത്യഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുസ്‌മേഷ് ചന്ത്രോത്തിന്റെ ബ്യഹത് നോവല്‍ ‘വഴിച്ചെണ്ട’യുടെ കവര്‍ ചിത്രം എന്‍.എസ് മാധവന്‍ പ്രകാശനം ചെയ്തു. എറണാകുളം കലൂരുള്ള മാതൃഭൂമി ബുക് സ്റ്റോറില്‍ നടന്ന ചടങ്ങില്‍ പി എഫ് മാത്യൂസ്, പി.വി ഷാജികുമാര്‍ എന്നിവരും പങ്കെടുത്തു. 1112പേജുകളാണ് അടങ്ങിയ നോവലാണ് ‘വഴിച്ചെണ്ട’. ഇന്നത്തെ കാലത്ത് ശ്രദ്ധയുടെ ദൈര്‍ഘ്യം വളരെ കുറവാണെന്നും ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും 240 വാക്കുകള്‍ പാരായണ ക്ഷമതയുളള എഴുത്തായി ചുരുങ്ങുന്ന കാലത്ത് ബ്യഹത് നോവലെന്നത് സാഹസംതന്നെയാണെന്ന് പുസ്‌തക പ്രകാശനത്തിന് ശേഷം എന്‍ എസ് […]
Read more

തിരഞ്ഞെടുപ്പ് തീയതി മാറ്റാതെ തങ്ങളെ അവഹേളിക്കുകയാണെന്ന് കല്‍പ്പാത്തിക്കാര്‍

കല്‍പ്പാത്തി : തിരഞ്ഞെടുപ്പ് തീയതി മാറ്റാത്ത സാഹചര്യത്തില്‍ തങ്ങളെ അവഹേളിക്കുകയാണെന്ന പരാതിയുമായി കല്‍പ്പാത്തിക്കാര്‍. കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാം ദിവസമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രഥോത്സവത്തിന്റെ ദിവസങ്ങളില്‍ നിന്ന് ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് കല്‍പ്പാത്തി സ്വദേശികളുടെ ആവശ്യം. തൃശ്ശൂര്‍ പൂരം പോലെ, കല്‍പ്പാത്തി തേരും കലക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും ജനങ്ങള്‍ പറയുന്നു. തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷേത്ര ഭാരവാഹികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെങ്കിലും […]
Read more

വള്ളത്തോൾ നഗർ മണ്ഡലം കൺവെൻഷൻ അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു

ചെറുതുരുത്തി:ചില കുൽസിതമായ ലക്ഷ്യത്തോടെ കേരള രാഷ്ട്രീയത്തിൽ ഉരുത്തിരിഞ്ഞുവരുന്ന പിണറായിക്കെതിരായി പാർട്ടിക്കകത്ത് രൂപപ്പെട്ടുവരുന്ന ഒരു പുതിയ പടം നീക്കം. ദളിതനായ രാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ കസേരയിലേക്ക് എത്തിക്കുമോ എന്ന ഭയം അവർ കരുതിയ ഘട്ടത്തിലാണ് രാധാകൃഷ്ണനെ പാർലമെന്റിലേക്ക് അയക്കുവാൻ തീരുമാനിച്ചത് അതിനാലാണ് ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഇവിടെ സംജാതമായതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. വള്ളത്തോൾ നഗർ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ […]
Read more

സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97% സ്‌കോറും, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68% സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, 128 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് […]
Read more

പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം: കെ.സുരേന്ദ്രൻ

പിണറായി വിജയൻ്റെയും വിഡി സതീൻ്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് വിആർ മോഹൻദാസിന് ബിജെപിയിൽ അംഗത്വം നൽകി അദ്ദേഹം പറഞ്ഞു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഐൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. […]
Read more

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം നേതാവി പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. ഈ മാസം 29-ലേയ്ക്കാണ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് വിധി പറയുക. തലശേരി സെഷന്‍സ് കോടതിയുടേതാണ് വിധി. ദിവ്യ ഉത്തരവാദിത്തം ഏറെയുളള പൊതു പ്രവര്‍ത്തകയെന്ന് പ്രതിഭാഗം വാദിച്ചു. പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങള്‍ പരാതി പറയാറുണ്ട്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തമാണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ […]
Read more

മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

ഇടുക്കി : കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുക്കുന്നില്‍ ഓമനയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ജോലിഴിഞ്ഞ് മടങ്ങവെയാണ് ഇരുവരും ഒഴുക്കില്‍പ്പെടുന്നത്. ഭര്‍ത്താവ് ദിവാകരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോവുന്നതിനിടയിലുള്ള നീര്‍ച്ചാലു മുറിച്ചു കടക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. രക്ഷപെട്ടെത്തിയ ദിവാകരന്‍ കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
Read more

ഇടവേള ബാബുവിനെതിരായ കേസ്; നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടന്‍ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താല്‍പര്യത്തിന് വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. നടന്‍ മുകേഷ്, സിദ്ധിഖ്, […]
Read more

ദിവ്യ നടത്തിയത് വ്യക്തിഹത്യ,ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതം; പ്രോസിക്യൂഷന്‍

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷന്‍. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണ്. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നുംപ്രോസിക്യൂഷന്‍ പറഞ്ഞു. വ്യക്തിഹത്യയാണ് മരണകാരണം എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പറിയിച്ച പ്രതിഭാഗത്തെ കോടതി വിമര്‍ശിച്ചു. ഒന്നര മണിക്കൂര്‍ സംസാരിച്ചില്ലേ, ഇനി അല്‍പ്പം കേള്‍ക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.