സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം നേതാവി പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. ഈ മാസം 29-ലേയ്ക്കാണ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് വിധി പറയുക. തലശേരി സെഷന്‍സ് കോടതിയുടേതാണ് വിധി. ദിവ്യ ഉത്തരവാദിത്തം ഏറെയുളള പൊതു പ്രവര്‍ത്തകയെന്ന് പ്രതിഭാഗം വാദിച്ചു. പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങള്‍ പരാതി പറയാറുണ്ട്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തമാണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ […]
Read more

മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

ഇടുക്കി : കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുക്കുന്നില്‍ ഓമനയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ജോലിഴിഞ്ഞ് മടങ്ങവെയാണ് ഇരുവരും ഒഴുക്കില്‍പ്പെടുന്നത്. ഭര്‍ത്താവ് ദിവാകരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോവുന്നതിനിടയിലുള്ള നീര്‍ച്ചാലു മുറിച്ചു കടക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. രക്ഷപെട്ടെത്തിയ ദിവാകരന്‍ കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
Read more

ഇടവേള ബാബുവിനെതിരായ കേസ്; നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടന്‍ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താല്‍പര്യത്തിന് വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. നടന്‍ മുകേഷ്, സിദ്ധിഖ്, […]
Read more

ദിവ്യ നടത്തിയത് വ്യക്തിഹത്യ,ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതം; പ്രോസിക്യൂഷന്‍

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷന്‍. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണ്. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നുംപ്രോസിക്യൂഷന്‍ പറഞ്ഞു. വ്യക്തിഹത്യയാണ് മരണകാരണം എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പറിയിച്ച പ്രതിഭാഗത്തെ കോടതി വിമര്‍ശിച്ചു. ഒന്നര മണിക്കൂര്‍ സംസാരിച്ചില്ലേ, ഇനി അല്‍പ്പം കേള്‍ക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് […]
Read more

പുതുക്കിയ മദ്യനയം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : മദ്യനയത്തിന് അംഗീകാരം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പുതുക്കിയ മദ്യനയം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. ഡ്രൈ ഡേ മാറ്റാനും ബാറുകളുടെ സമയം നീട്ടാനും സര്‍ക്കാരിന് വേണ്ടി പണപിരിവ് നടത്തണമെന്ന ബാറുടമയുടെ സന്ദേശം പുറത്തു വന്നതോടെയാണ് മദ്യനയം വിവാദത്തിലാവുന്നത്. ഡ്രൈഡേ പൂര്‍ണമായും മാറ്റിയില്ലെങ്കിലും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഡ്രൈഡേയിലും മദ്യവിതരണം ചെയ്യാനുള്ള ഇളവ് നല്‍കുന്നതായിരുന്നു പുതിയനയം. കോഴ ആരോപണം ഉയര്‍ന്നുവന്ന സാഹചര്യയത്തിലാണ് പുതിയനയം പ്രസിദ്ധീകരിക്കുന്നതിലുള്ള മെല്ലെപോക്ക് ചര്‍ച്ചയാവുന്നത്. പൂര്‍ണമായും ഡ്രൈഡേ മാറ്റണമെന്ന ആവശ്യത്തില്‍ ബാറുടമകള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. സിപിഎമ്മും […]
Read more

കോണ്‍ഗ്രസിന് ഒറ്റ ശത്രുവേയുളളൂ, അത് ഇടതുപക്ഷമാണ്; എ വിജയരാഘവന്‍

കല്‍പ്പറ്റ: കോണ്‍ഗ്രസിന് ഒറ്റ ശത്രുവേയുള്ളൂ അത് ഇടതുപക്ഷമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. തൃശ്ശൂരില്‍ എല്‍ഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നുവെന്നും, കളവ് പറയുന്നതിനും മാന്യത വേണമെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് എ വിജയരാഘവന്റെ പ്രതികരണം. വ്യക്തികള്‍ തമ്മില്‍ അല്ല മത്സരം നടക്കുന്നത്. രാഷ്ട്രീയ നിലപാടുകള്‍ തമ്മിലാണ്. ഇടതു വിരുദ്ധരെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ സ്വീകാര്യരാക്കുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന നേതാവ് വി ആര്‍ മോഹന്‍ദാസ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനകത്തെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. കരുണാകരന്റെ കുടുംബത്തെ മോശമായി ചിത്രീകരിച്ച വ്യക്തിയെ കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കി. ദീര്‍ഘകാലം ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന തനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും മോഹന്‍ദാസ് പ്രതികരിച്ചു. കോണ്‍ഗ്രസിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചിദംബരം അടക്കം അഴിമതി ആരോപണം നേരിടുന്ന ആരെയും കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. മുന്നണികള്‍ ദേശീയതയ്ക്ക് എതിരാണ്. പ്രശ്നങ്ങള്‍ നില്‍ക്കുമ്പോള്‍ മാനസികമായി […]
Read more

കൊച്ചിയിലെ അലന്‍ വാക്കര്‍ ഷോയ്ക്കിടെ നടന്ന മൊബൈല്‍ മോഷണം; മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ അലന്‍ വാക്കര്‍ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈല്‍ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്.മോഷണം ആസൂത്രണം ചെയ്യുന്നതും മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ വില്‍പ്പന നടത്തുന്നതും പ്രമോദ് യാദവാണെന്ന് പൊലീസ് വ്യക്തമാക്കി. ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ മുംബൈ തസ്‌കര സംഘത്തെ പൂട്ടാനുള്ള തീരുമാനത്തിലാണ് കൊച്ചി പൊലീസ്. അതേസമയം പ്രമോദ് യാദവില്‍ നിലവില്‍ യുപിയിലാണ് ഉള്ളതെന്നും പ്രത്യേക അന്വേഷണസംഘം പറഞ്ഞു. ഇവിടെ പരിശോധന നടത്താനുളള തീരുമാനത്തിലാണ് പൊലീസ്. കേസില്‍ പിടിയിലാകാനുള്ള രണ്ട് പേര്‍ മുംബൈയിലും രണ്ട് […]
Read more

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അഞ്ച് വർഷം പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിലാണ് ഹരജി സമർപ്പിച്ചത്. സംസ്ഥാന സർക്കാർ, സി.ബി.ഐ, ദേശീയ വനിതാ കമീഷനെയടക്കം എതിർ കക്ഷികളാക്കിയാണ് ഹരജി. ഹരജി വെള്ളിയാഴ്ച പരിഗണിക്കും. റിപ്പോർട്ടിൽ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊലീസിന് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിൽ പറയുന്നു. ജസ്റ്റിസ്സുമാരായ ഹൃഷികേശ് റോയ്, […]
Read more

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മുൻപ്​ മേ​യ​റെ​യും എം.​എ​ൽ.​എ​യെ​യും കു​റ്റ​വി​മു​ക്​​ത​രാ​ക്കാ​നു​ള്ള പൊ​ലീ​സ്​ ശ്ര​മ​ത്തി​ന്​ കോ​ട​തി വി​മ​ർ​ശം

തി​രു​വ​ന​ന്ത​പു​രം : കെ.​എ​സ്.​ആ​ർ.​ടി.​സി ​ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ ഹ​ർ​ജി​യി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ്​ കെ.​എം. സ​ച്ചി​ൻ​ദേ​വ്​ എം.​എ​ൽ.​എ​യും ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ പേ​ർ​ക്കെ​തി​രാ​യി ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ​കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മുൻപ്​ മേ​യ​റെ​യും എം.​എ​ൽ.​എ​യെ​യും കു​റ്റ​വി​മു​ക്​​ത​രാ​ക്കാ​നു​ള്ള പൊ​ലീ​സ്​ ശ്ര​മ​ത്തി​ന്​ കോ​ട​തി വി​മ​ർ​ശം. അ​ന്വേ​ഷ​ണ പു​രോ​ഗ​തി സ​മ​ർ​പ്പി​ക്കാ​നു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​ൾ​ക്ക്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​തി​നെ​തി​രെ​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വി​മ​ർ​ശ​നം. കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വാ​യ ബ​സി​ലെ ​സി.​സി ടി.​വി കാ​മ​റ​യു​ടെ മെ​മ്മ​റി കാര്‍ഡ് ഇ​തു​വ​രെ പൊ​ലീ​സി​ന്​ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.