സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

നാലുവര്‍ഷ ബിരുദം: ആദ്യ സെമസ്റ്റര്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചു

നാലുവര്‍ഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 8 വരെ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നാലുവര്‍ഷ ബിരുദ പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ കുസാറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 22 നകം ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്തെ എട്ടു സര്‍വ്വകലാശാലകളിലും 864 അഫിലിയേറ്റഡ് കോളേജുകളിലുമാണ് നാലു വര്‍ഷ ബിരുദം നടപ്പിലാക്കിയത്. നവംബര്‍ അഞ്ചു മുതല്‍ 25 വരെയാണ് ആദ്യം പരീക്ഷ നടത്താന്‍ നിശ്ചയിച്ചത്. വയനവാട് ദുരന്തം, മഴ എന്നിവയേത്തുടര്‍ന്ന് പരീക്ഷ […]
Read more

സിദ്ദിഖിന് ആശ്വാസം; മൂന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേയ്ക്ക് മാറ്റി സുപ്രീംകോടതി . സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുളള ഇടക്കാല ഉത്തരവ് തുടരും. മറുപടി സത്യവാങ്മൂലം നല്‍കാന്‍ സിദ്ദിഖിന് സമയം അനുവദിച്ചാണ് ഉത്തരവ്. സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ബലാംത്സംഗ വിവരം പുറത്ത് പറയാനെടുത്ത കാലതാമസമാണ് സിദ്ദിഖിന്റെ അഭിഭാഷകന്‍ ഉന്നയിച്ച പ്രധാന ആരോപണം. […]
Read more

ലഹരിയൊഴുകുന്ന കൊച്ചി നഗരം

കൊച്ചി: മാരക ലഹരി ഉപയോഗത്തിന്റെയും കച്ചവടത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ് ഓരോ ദിവസവും പിന്നിടുമ്പോൾ കൊച്ചി നഗരത്തിൽ നിന്നും കേൾക്കുന്നത്. കഞ്ചാവും സിന്തറ്റിക് മയക്കുമരുന്നുകളും വ്യാപകമാണ് മെട്രോ നഗരിയിൽ. സ്കൂൾ വിദ്യാർത്ഥികൾ മുതൽ ടെക്കികൾ വരെ മയക്കുമരുന്ന് മാഫിയയുടെ ഇരകളാണ്. കോടികളുടെ മയക്കുമരുന്നുകളുമായി പിടിയിലാവുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയുമാണ്. സെപ്റ്റംബറിൽ മാത്രം നഗരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 137 ലഹരി കേസുകളാണ്. 153 പേരാണ് വിവിധ കേസുകളിൽ കഴിഞ്ഞ മാസത്തിൽ അറസ്റ്റിലായത്. 83 ഗ്രാം എംഡിഎംഎയും 52 കിലോ കഞ്ചാവും […]
Read more

വി ഡി സതീശന് പാലക്കാട് പാളും; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി എ കെ ഷാനിബ്

പാലക്കാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേത്യത്വത്തിനുമെതിരെ ആഞ്ഞടിച്ച് എ. കെ ഷാനിബ്. കോണ്‍ഗ്രസ് പാളയം വിട്ട ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയാകാന്‍ വി ഡി സതീശന്‍ എല്ലാവരെയും ചവിട്ടി മെതിച്ച് മുന്നേറുന്നുവെന്നും അതിനായി ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി പദത്തിലേയ്ക്ക് നീങ്ങുന്നുവെന്നും ഷാനിബ് ആരോപിച്ചു. ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ് സമീപനം. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം […]
Read more

സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. പാട്യം ജംഗ്ഷനിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇക്ബാല്‍ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയില്‍ ഭാവി ഉണ്ടാകാന്‍ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരിയെ താത്ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ശ്രമങ്ങള്‍ നടന്നു. അതേസമയം കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. പാര്‍ട്ടിയില്‍ നിന്നും നീതി […]
Read more

ഓൾ കേരള ഇന്റർ കോളേജി യേറ്റ് വോളിബോൾ ടൂർണ്ണമെന്‍റ് ; മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഉഴവൂർസെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് നടക്കുന്ന ഓൾ കേരള ഇന്റർ കോളേജി യേറ്റ് വോളിബോൾ ടൂർണ്ണമെന്‍റ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആശംസകളും വിജയവും നേര്‍ന്ന് അദ്ദേഹം സംസാരിച്ചു.
Read more

ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ്സിദ്ദിഖിന്റെ വാദം. പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ലെന്നും ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പൊലീസ് തന്നെയും തന്റെ കുടുംബാംഗങ്ങളെയും പിന്തുടര്‍ന്നു. ഇത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണെന്നും സിദ്ദിഖ് ആരോപിക്കുന്നു. സിദ്ദിഖ് […]
Read more

ഉത്സവ കാലത്ത് ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പിൽ നിന്നും സുരക്ഷ നേടാൻ എൻപിസിഐയുടെ ഉപദേശം

കൊച്ചി: ഉത്സവകാല ഷോപ്പിംഗുകൾക്കിടിയിൽ പല ഉപഭോക്താക്കളും സുരക്ഷാ സമ്പ്രദായങ്ങളെ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും വിളിച്ചുവരുത്താറുണ്ട്. ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശമൊരുക്കിയിരിക്കുകയാണ് എൻപിസിഐ. • പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. ഇത് വാങ്ങാനുള്ള തിരക്കിൽ പ്ലാറ്റഫോമിൻറെ വിശ്വാസ്യതയെ പലപ്പോഴും അവഗണിച്ചേക്കാം. പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബസൈറ്റുകളിൾ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തണം. • ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത […]
Read more

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 24 മുതല്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; നാളെ പത്രിക സമര്‍പ്പണം

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകുന്നേരത്തോടെയായിരിക്കും പ്രിയങ്ക ഗാന്ധിയെത്തുക. ഇന്ന് മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരു നേതാക്കളും പ്രചാരണത്തിനെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. നാമനിര്‍ദ്ദേശ പത്രിക നാളെ സമര്‍പ്പിക്കും. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും.രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. രാവിലെ 11 ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.