സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

പി.പി ദിവ്യക്ക് നേരെ സൈബർ ആക്രമണം ; ഭർത്താവ് വി.പി അജിത്ത് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ : ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി ദിവ്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്ക് നേരെ ഉയരുന്ന സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നൽകിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തലശ്ശേരി ​പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സദുദ്ദേശപരമായി യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതെന്നും ജില്ലാ കലക്ടറാണ് […]
Read more

നവീന്‍ ബാബുവിന്‍റെ മരണം ; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം : ലാൻഡ് റവന്യൂ കമീഷണർ എ. ഗീതയുടെ റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നടപടിക്ക് സാധ്യത. റിപ്പോര്‍ട്ട് നാളെയോ മറ്റന്നാളോ നൽകാനാണ് സാധ്യത. കലക്ടറുടെ ക്ഷണപ്രകാരമാണ് എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിക്കെത്തിയതെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വാദം കലക്ടർ തള്ളിയിരുന്നു. സംഭവത്തിൽ അരുൺ കെ. വിജയൻ ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ, പരാതിക്കാരൻ പ്രശാന്തൻ എന്നിവയുടെ മൊഴിയെടുപ്പ് ​ഗീതയുടെ നേതൃത്വത്തിൽ ഇന്നലെ പൂർത്തിയായിരുന്നു. കണ്ണൂർ കലക്ടറേറ്റിൽ നടന്ന മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം […]
Read more

സഖാവ് വി.എസ് – ന് 101 പോരാട്ടങ്ങളുടെ നേര്‍വഴി

നീതിക്കുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തിന് ഒരു കാലത്ത് കേരളം കേട്ട രണ്ടക്ഷരമായിരുന്നു വി എസ്. അത്രയേറെ വീര്യമുള്ളൊരു പോരാളിയെ മലയാളികള്‍ കണ്ടിട്ടേയില്ല. ആ പോരാളിയുടെ ജന്മദിനമാണിന്ന്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഒരാള്‍ മാത്രം. അദ്ദേഹത്തിന്റെ പേരാണ് വി എസ് അച്ചുതാനന്ദന്‍. കാലം അതിന്റെ നീണ്ട കൈകളാല്‍ വാരിപ്പിടിക്കുമ്പോഴും ബാക്കിനില്‍ക്കുന്ന പോരാട്ടത്തിന്റെ ശൂന്യമായിപ്പോയ മുന്നണിയിലേക്ക് തങ്ങളെ ആയാസത്തോടെ കയറ്റിനിര്‍ത്തും. ആകാശവും ഭൂമിയും അസമത്വത്തിന്റെയും അനീതിയുടെയും കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന […]
Read more

അടിയൊഴുക്കളുടെ അലയടി ശബ്ദം കേൾക്കുന്ന പാലക്കാട്

കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം ട്വിസ്റ്റുകൾ നടക്കുന്നത് പാലക്കാട് മണ്ഡലത്തിലാണ്. വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സാക്ഷാൽ പ്രിയങ്ക ഗാന്ധി തന്നെ മത്സരത്തിന് ഇറങ്ങുമ്പോഴും അതിനേക്കാൾ ഏറെ ചർച്ചകളിൽ ഇടം നേടുന്നത് പാലക്കാട് നിയോജകമണ്ഡലമാണ്. എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വടകരയുടെ എംപിയായി മാറുകയും ചെയ്തതോടെ വന്ന ഒഴിവിലേക്കാണ് മത്സരം നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയ കോൺഗ്രസിന് പിന്നീട് നേരിടേണ്ടിവന്നത് ഒട്ടേറെ […]
Read more

എ ഡി എം വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നും മനുഷ്യത്വപരമായ നടപടിയുണ്ടായില്ല

സുല്‍ത്താന്‍ബത്തേരി : ഭരിക്കാന്‍ അറിയാത്ത, ധിക്കാരം മാത്രമുള്ള മുഖ്യമന്ത്രിക്ക് പണമുണ്ടാക്കാനും കൊള്ളയടിക്കാനും അത് കുടുംബ സ്വത്താക്കാനും മാത്രമാണ് അറിയുകയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ജനങ്ങളുടെ ദുരിതം കാണാന്‍ ദയയുള്ള കണ്ണില്ലാത്ത മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ ഒരു നികൃഷ്ടജീവിയെ പോലെയാണ് കാണുന്നതെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണെന്നും അദ്ദേഹം ആരോപിച്ചു. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ബി ജെ പിയും അഡ്ജസ്റ്റ്‌മെന്റ് ചെയ്യുന്നു എന്ന് […]
Read more

മാധ്യമങ്ങളില്ലങ്കിൽ ജനാധിപത്യമുണ്ടാവില്ല, പ്രതിപക്ഷത്തിൻറെ റോളാണ് മാധ്യമങ്ങളുടേത് ; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി : ജനാധിപത്യമുണ്ടാകണമെങ്കിൽ മാധ്യമം പ്രധാനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊല്ലത്ത് കാണാതായ അഭിഗേൽ സാറയെയും ഷിരൂരിൽ അർജുനായുള്ള തെരച്ചിലിലും മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ അറുപതാം സംസ്ഥാന സമ്മേളനത്തിൻറെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളില്ലങ്കിൽ ജനാധിപത്യമുണ്ടാവില്ല, പ്രതിപക്ഷത്തിൻറെ റോളാണ് മാധ്യമങ്ങളുടേത്. ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തെ കേൾക്കാൻ നിങ്ങൾ തയാറാവണം. സത്യം പുറത്ത് വരുന്നതിന് എതിരായി വരുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്. എല്ലാ ശബ്ദങ്ങളെയും കേൾക്കാൻ സഹിഷ്ണുത […]
Read more

തദ്ദേശവാർഡ് വിഭജനത്തിന്‍റെ കരട് റിപ്പോർട്ട് നവംബർ 16ന്

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനഃർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം ഇതിനകം തയാറാക്കി കഴിഞ്ഞതായി കലക്ടർമാർ. നവംബർ 16 ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമീഷൻ പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദേശങ്ങൾ കലക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. കലക്ടർമാർ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമീഷന് നവംബർ അഞ്ചിനകം സമർപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള വാർഡുകൾ 2001 ലെ സെൻസസ് ജനസംഖ്യ പ്രകാരം നിർണയിച്ചിട്ടുള്ളവയാണ്. […]
Read more

വാല്‍പ്പാറയ്ക്ക് സമീപം ആറ് വയസ്സുക്കാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു

ചാലക്കുടി: വാല്‍പ്പാറയ്ക്ക് സമീപം ആറ് വയസ്സുക്കാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് കുഞ്ഞിനെ പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയത്. അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്. അതുല്‍ അന്‍സാരിയും ഭാര്യ നാസിരെന്‍ ഖാട്ടൂനും ആറ് വയസ്സുള്ള കുഞ്ഞ് അപ്സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ […]
Read more

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍

മാനന്തവാടി: ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇരുസര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുന്നറിയിപ്പും മറുപടിയുമായിരിക്കും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാംസക്കാരിക തനിമയും പൈതൃകവും നിലനില്‍ത്താന്‍ നമുക്ക് കഴിയണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരിക്കണം തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം […]
Read more

യു ഡി എഫ് മൂന്നിടത്തും ഉജ്വലവിജയം നേടും; ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള താക്കീതായി മാറും: വി ഡി സതീശന്‍

കല്‍പ്പറ്റ: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള താക്കീതായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേരളത്തിലെ സര്‍വമേഖലയും തകര്‍ന്നുതരിപ്പണമായി കിടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പണം പോലും കൊടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഖജനാവ് കാലിയാണ്. കെ എസ് ആര്‍ ടി സി തകര്‍ന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ വൈദ്യുതിബോര്‍ഡിന്റെ കടം നാല്‍പ്പത്തിയയ്യായിരം കോടി രൂപയായി. സ്വന്തം കെടുകാര്യസ്ഥത മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. പെന്‍ഷന്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.