സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

പാലക്കാട് ബി.ജെ.പി ജയിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്കാണ് നേതൃത്വം കൊടുക്കേണ്ടത് ; പി.വി അൻവർ

മലപ്പുറം : പാലക്കാട് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നതെന്ന് പി.വി അൻവർ എം.എൽ.എ. അവിടെ ബി.ജെ.പി ജയിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്കാണ് മതേതര ജനാധിപത്യ ശക്തികൾ നേതൃത്വം കൊടുക്കേണ്ടതെന്നും പി.വി. അൻവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പിൽ ജയിച്ചത്. ഇത്തവണ സീറ്റ് പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബി.ജെ.പി മുന്നണി. സംസ്ഥാന നേതാവ് സുരേന്ദ്രനെവരെ അവർ ആലോചിക്കുന്നത് ഇവിടെ ജയിക്കുമെന്ന ഉറപ്പുള്ളതിനാലാണ്. അതിനാൽയു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരിന്റെ ഫലം അനുഭവിക്കാൻപോകുന്നത് ബി.ജെ.പിയായിരിക്കും. ഈ രണ്ട് […]
Read more

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എ.ആർ.ടി ക്ലിനിക്കുകള്‍, എ.ആർ.ടി ബാങ്കുകള്‍ തുടങ്ങിയവ എ.ആർ.ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്‍.ടി. ലെവല്‍ […]
Read more

പി സരിന് വന്‍ സ്വീകരണം നല്‍കി പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി സരിന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വന്‍ സ്വീകരണം. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവും. […]
Read more

എന്റെ ചുറ്റും ഇരുട്ട്; നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കളക്ടറുടെ കത്ത്

പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. നവീന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ ആരോപണം ശക്തമാവുന്നതിനിടെയാണ് മാപ്പ് പറഞ്ഞ് കളക്ടര്‍ രംഗത്തെത്തിയത്. കത്ത് പത്തനംതിട്ട സബ്കളക്ടര്‍ വഴി കൈമാറി. സബ്കളക്ടര്‍ നേരിട്ട് വീട്ടിലെത്തി കുടുംബത്തിന് കത്ത് കൈമാറി. നവീന്റെ മരണത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല എന്നും കുടുംബത്തിന്റെ ദുംഖത്തില്‍ പങ്കു ചേരുന്നുവെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കത്തിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും, പത്തനംതിട്ടയില്‍ നിന്നും തിരിച്ച് […]
Read more

വയനാട് പുനരധിവാസത്തിന് പ്രേത്യക ഫണ്ട് അനുവദിച്ചിട്ടില്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഉരുള്‍ പൊട്ടല്‍ നാശം വിതച്ച വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. വയനാടിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ആക്ഷേപമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചെന്നും പ്രത്യേക ഫണ്ട് പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു. സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വയനാടിന് സ്‌പെഷ്യല്‍ ഫണ്ട് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 2024 25 സാമ്പത്തിക വര്‍ഷത്തില്‍ […]
Read more

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പര്യടനം.

പ്രമുഖരെയും വിശിഷ്ട വ്യക്തികളെയും നേരിൽ കണ്ട് അനുഗ്രഹ ആശിർവാദങ്ങളേറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വടക്കന്തറ ക്ഷേത്ര സന്ദർശനത്തോടെ ആയിരുന്നു സ്ഥാനാർഥിയുടെ ഇന്നലത്തെ(18-10-2024) പര്യടനം ആരംഭിച്ചത്. ക്ഷേത്ര സന്ദർശത്തിനിടെ കണ്ടുമുട്ടിയ വോട്ടറുന്മാരുമായി സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ അച്യുതന്റെ ഭവനത്തിലെത്തി അനുഗ്രഹം തേടി. എല്ലാവിധ ആശംസകളും നേർന്നാണ് അദ്ദേഹം രാഹുലിനെ യാത്രയാക്കിയത്. പിന്നീട് മുതിർന്ന കോൺഗ്രസ്‌ നേതാവ് വി എസ് വിജയരാഘവൻ ഭവനത്തിലെത്തി ആശിർവാദം ഏറ്റുവാങ്ങി. […]
Read more

പാലക്കാട് സരിന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് പി സരിന്‍ മത്സരിക്കും. പാലക്കാട് സിപിഐഎം സെക്രട്ടേറിയറ്റിലാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഐക്യകണ്ഠേന നിര്‍ദേശിച്ചു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നേരം നടക്കും. സിപിഐഎം സ്വതന്ത്രനായിട്ടായിരിക്കും വോട്ട് തേടുകയെന്നാണ് വിവരം. സിപിഐഎം ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ മടിയില്ലെന്ന് സരിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സഖാവ് എന്നത് പേരിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ […]
Read more

നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തെ കാണുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കാലാവധി പൂര്‍ത്തിയായിയെന്നും ഗവര്‍ണറെ മാറ്റുമെന്ന കാര്യത്തില്‍ തീരുമാനം രാഷ്ട്രപതിയുടെതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Read more

നേതാക്കളുടെ പെട്ടി തൂക്കിയാണ് രാഹുൽ ; പി. സരിൻ

പാലക്കാട് : നേതാക്കളുടെ പെട്ടി തൂക്കിയാണ് രാഹുലെന്ന് കോൺഗ്രസ് പുറത്താക്കിയ പി. സരിന്‍റെ പരിഹാസം. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത്. പെട്ടികളിൽ പണം നിറക്കുന്ന ആളാണ് രാഹുൽ. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാം. – പി. സരിൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയി​ല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും […]
Read more

എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ല; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎമിന് യതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്. എഡിഎം പെട്രോള്‍ പമ്പിനുള്ള എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് കളക്ടര്‍ നാളെ സര്‍ക്കാരിന് കൈമാറും. സംരംഭകന്‍ പ്രശാന്തന് പെട്രോള്‍ പമ്പിനുള്ള എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയത്. നവീന്‍ ബാബുവിന്റെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.