സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പി സരിന്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഡോ പി സരിന്‍ രംഗത്ത്. കെ പി സി സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍കൂടിയാ ഡോ പി സരിന്‍ തന്നെ അവഗണിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലായിരിക്കയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യ പേരുകാരനായി ഉണ്ടായിരുന്നത് ഡോ സരിനായിരുന്നു. വി ടി ബല്‍റാമും സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അസംബ്ലി […]
Read more

ശബരിമല കോഓഡിനേറ്റർ സ്ഥാനത്തുനിന്ന്​ എ.ഡി.ജി.പി എം.ആർ അജിത്‌ കുമാറിനെ നീക്കി

തിരുവനന്തപുരം : ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എം.ആർ. അജിത്‌ കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയതിന് പിന്നാലെ ശബരിമല കോഓഡിനേറ്റർ സ്ഥാനത്തുനിന്ന്​ എ.ഡി.ജി.പി എം.ആർ. അജിത്‌ കുമാറിനെ നീക്കി. എ.ഡി.ജി.പി എസ്‌. ശ്രീജിത്തിനാണ്‌ പകരംചുമതല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് ശബരിമലയിലെ പൊലീസ് ചീഫ് കോഓഡിനേറ്റർ ഉത്തരവാദിത്തം നൽകാറ്​. നിലവിൽ അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയല്ല. മുമ്പ്​ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല അവലോകന യോഗത്തിൽനിന്ന്​ അജിത്‌കുമാറിനെ ഒഴിവാക്കിയിരുന്നു. എ.ഡി.ജി.പിക്കെതിരെ […]
Read more

നവീന്‍ ബാബു അഴിമതിക്കാരനല്ല; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: കണ്ണൂരില്‍ ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. ഔദ്യോഗിക ജീവിതത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡുള്ള, പാവങ്ങള്‍ക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്ക് എത്തിക്കേണ്ടത് തങ്ങളുടെ ആവശ്യമായിരുന്നു. അദ്ദേഹത്തെ ഏറെക്കാലമായി അറിയുന്നതാണെന്നും ഉദയഭാനു പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ പാര്‍ട്ടിയും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് […]
Read more

ചേലക്കരയില്‍ രമ്യ ഹരിദാസ് ഇന്ന് പ്രചാരണം ആരംഭിക്കും

ചേലക്കര: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പ്രചാരണം ഇന്ന് ആരംഭിക്കും.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ക്കുളളില്‍ പ്രചാരണത്തില്‍ സജീവമാകുകയാണ് രമ്യ ഹരിദാസ്. ഇന്ന് പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയാണ് പ്രചാരണം തുടങ്ങുന്നത്. തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും കാണും. ചേലക്കരയില്‍ വലിയ വിജയ പ്രതീക്ഷയാണെന്ന് പാര്‍ട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ ചേലക്കരയിലെ […]
Read more

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടം സ്ഥാനാര്‍ഥിയായതില്‍ പ്രതിഷേധവുമായി പി സരിന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡോ പി സരിനാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കി എന്നാണ് സരിന്റെ ആരോപണം. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കളെല്ലാം ഫേസ്ബുക്കില്‍ രാഹുലിന്റെ പടം പങ്കു വെച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും സരിന്‍ പങ്കുവച്ചിട്ടുമില്ല. ഇത് സംബന്ധിച്ച ചോദ്യത്തോട് എല്ലാം വേണ്ട സമയത്ത് ചെയ്യുമെന്നാണ് സരിന്‍ പ്രതികരിച്ചത്. കെപിസിസി സോഷ്യല്‍ […]
Read more

എഡിഎം നവീന്‍ ബാബുവിന്റെ മരണം; ഡിജിപിക്ക് പരാതി നല്‍കി സഹോദരന്‍

പത്തനംതിട്ട: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ എസ്എച്ച്ഒയ്ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് സഹോദരന്‍ പ്രവീണ്‍ ബാബു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ്സഹോദരന്റെ ആവശ്യം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ വ്യക്തിക്കും എതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നാളെ നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൃതദേഹം നവീന്‍ ബാബുവിന്റെ സ്വദേശമായ പത്തനംതിട്ടയില്‍ എത്തിക്കും. ശേഷം മൃതദേഹം പത്തനംതിട്ടയില്‍ […]
Read more

എ.ടി.എം മെഷീനില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം

നെടുങ്കണ്ടം : പാറത്തോട് ടൗണിലെ സ്വകാര്യ കമ്പനിയുടെ എ.ടി.എം മെഷീനില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. ഇടുക്കി കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടിലെ എ.ടി.എം മെഷീന്‍ കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. എ.ടി.എം ഫ്രാഞ്ചൈസി എടുത്ത് നടത്തുന്ന വ്യക്തി ഉടുമ്പന്‍ചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം. കൃത്യം നടക്കുമ്പോള്‍ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് എ.ടി.എം നടത്തിപ്പുകാര്‍ പറയുന്നത്. എ.ടി.എം മെഷീന്റെ […]
Read more

എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം ; ജില്ല കലക്ടർ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

കണ്ണൂർ : യാത്രയയപ്പ് ചടങ്ങിൽ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കലക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കലക്ടർ മന്ത്രിക്ക് സമർപ്പിക്കും. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്ന് മന്ത്രി […]
Read more

എ.ഡി.എമ്മിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരാണ് ? ; വി.ഡി. സതീശൻ

തിരുവനന്തപുരം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനിനെ തുടര്‍ന്ന് കണ്ണൂരില്‍ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂർ എ.ഡി.എമ്മിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെദിച്ചു. അഴിമതിക്കാരനല്ലാത്ത എ.ഡി.എമ്മിന് വേണ്ടി യാത്ര അയപ്പ് സംഘടിപ്പിച്ചപ്പോള്‍ ക്ഷണിക്കാതെ തന്നെ അവിടെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുടെ അനുമതി ഇല്ലാതെ മൈക്ക് എടുത്ത് എ.ഡി.എമ്മിനെ അപമാനിച്ചു. അദ്ദേഹം സി.പി.എം കുടുംബത്തില്‍പ്പെട്ട ആളാണ്. അദ്ദേഹത്തിന്റെ അമ്മ […]
Read more

ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ അഭിമാന നേട്ടവുമായി ആല്‍വിന്‍ സിബി

വിദ്യാലയത്തിനും നാടിനും അഭിമാനമായി ആല്‍വിന്‍ സിബി. എറണാകുളം റെവന്യൂ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ആല്‍വിന്‍ സിബി . 75 കിലോ വിഭാഗത്തിലാണ് ആല്‍വിന്റെ നേട്ടം. കളമശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആല്‍വിൻ. ഇടപ്പള്ളി മുണ്ടാട്ട് സിബി തോമസ് വത്സ ദമ്പതികളുടെ മകനാണ്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.