സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

പാലക്കാട്, ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്, വോട്ടെണ്ണൽ 23ന്

ന്യൂഡൽഹി : പാലക്കാട്, ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഉപതിരഞ്ഞെടുപ്പുദിനങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്ന് കൂടി ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ ബാസിർ ഹട്ട് എന്നിവിടങ്ങളിലും ഇതിനൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റ ഘട്ടമായാണ് […]
Read more

സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ച് വർഷം (2019 മുതൽ 2023 വരെ) പി.എസ്.സി മുഖേന ആകെ 1,44,563 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകി. പീരിയോഡിക് ലേബർ മെത്തഡോളജി സർവേ പ്രകാരം 15 മുതൽ 29 വയസുവരെയുള്ളവരുടെ തൊഴിലില്ലായ്മ കണക്കാണ് എടുക്കുന്നത്. തൊഴിലില്ലായ്മ 2017-18 ൽ 11.4 ശതമാനമായിരുന്നത് 2023-24 ൽ 7.2 ശതമാനമായി കുറഞ്ഞുവെന്ന് നിയമസഭയിൽ നജീബ് കാന്തപുരത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. കേരളത്തിലെ യുവാക്കൾ ഏതാണ്ട് 21-22 […]
Read more

പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂര്‍ : യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ […]
Read more

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്കും ജീവപര്യന്തം

കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കും, 15,16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിദേശത്തായിരുന്ന പ്രതികള്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. ഒരോ ലക്ഷം വീതം പ്രതികള്‍ അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ […]
Read more

അഞ്ച് വയസുകാരനെ തല്ലി ചതച്ച് അധ്യാപിക

തൃശൂർ : തൃശൂരിൽ അഞ്ച് വയസുകാരനെ തല്ലി ചതച്ച് അധ്യാപിക. ഡയറി എഴുതാത്തതിന്‍റെ പേരിലാണ് ക്രൂരമർദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യു.പി സ്കൂളിലെ യു.കെ.ജി വിദ്യാർഥിക്കാണ് മർദനമേറ്റത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും അധ്യാപികക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സ്കൂൾ മാനേജ്മന്റെിന്റെ സ്വാധീനമാണ് നടപടി വൈകിപ്പിക്കുന്നത് എന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും വഴങ്ങിയില്ലെന്നും […]
Read more

ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വതയും പൊതു ധാരണയും വേണം; പി പി ദിവ്യയെ തളളി കെ രാജന്‍

തിരുവനന്തപുരം: കണ്ണൂരിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ രാജന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവീനെ കുറിച്ച് ഇതുവരെയും മോശപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നും നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും കെ രാജന്‍ പറഞ്ഞു. നവീനെതിരെ പി പി ദിവ്യ നടത്തിയ ഇടപെടലിനെയും മന്ത്രി വിമര്‍ശിച്ചു. ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വതയും പൊതു ധാരണയും വേണം എന്ന് മന്ത്രി […]
Read more

സംസ്ഥാനത്ത് അതിശക്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരളത്തില്‍ വരും ദിവസങ്ങളിലും മഴ കനക്കും. ഇന്നടക്കം 3 ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്ത മഴയ്‌ക്കൊപ്പം കടലാക്രമണത്തിനും […]
Read more

ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി. ജോയിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. ശബരിമല സ്‌പോട്ട് ബുക്കിങില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചിരുന്നു. മാലയിട്ട് വരുന്ന ഒരാള്‍ പോലും […]
Read more

നേമം-കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍

തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു. സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. കൊച്ചുവേളി ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും […]
Read more

കെ. നവീൻ ബാബുവിന്‍റെ മരണം ; യുഡിഎഫിന്‍റെയും ജീവനക്കാരുടേയും പ്രതിഷേധം കനക്കുന്നു

കണ്ണൂർ : യാത്രയയപ്പ് ചടങ്ങിനിടയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചത് ഗുരുതര ആരോപണത്തിന് പിന്നാലെ ഇന്ന് രാവിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തില്‍ യുഡിഎഫിന്‍റെയും ജീവനക്കാരുടേയും പ്രതിഷേധം കനക്കുന്നു. ചെങ്ങളായിയിൽ പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ എ.ഡി.എം വഴിവിട്ടനീക്കങ്ങള്‍ നടത്തി എന്നതാായിരുന്നു പി.പി. ദിവ്യയുടെ ആരോപണം. താൻ കൂടി ഇടപെട്ട ഈ വിഷയത്തിൽ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. പി.പി. ദിവ്യയുടെ ആരോപണത്തിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.