സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 223 സാമ്പിളുകളുടെ ഫോറൻസിക് പരിശോധന ഫലങ്ങൾ ലഭിച്ചവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മേപ്പാടി, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 223 സാമ്പിളുകളുടെ ഫോറൻസിക് പരിശോധന ഫലങ്ങൾ ലഭിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റീജണൽ ഫോറൻസിക് ലബോറട്ടറിയിൽ 431 പോസ്റ്റ്മാർട്ടം സാമ്പിളുകളും 172 രക്ത സാമ്പിളുകളുമാണ് പരിശോധനക്ക് അയച്ചത്. സാമ്പിളുകളെ ഏകോപനം ചെയ്യുന്നതിനും പരസ്പരം താരതമ്യം നടത്തുന്നതിനും ഒരു ലാബിൽ തന്നെ പരിശോധന നടത്തുന്നതാണ് ഉത്തമം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്ഥരെ കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ഡി.എൻ.എ വിഭാഗത്തിൽ അധികമായി നിയോഗിച്ചിരുന്നു. 431 പോസ്റ്റ്മോർട്ടം […]
Read more

മുന്‍ ഭാര്യയുടെ പരാതി; നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പരാമര്‍ശം നടത്തരുതെന്ന് നിര്‍ദേശമുണ്ട്. തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതില്‍ വിഷമമുണ്ടെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചത്. അവര്‍ക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു. മുന്‍ ഭാര്യയുടെ പരാതിയില്‍ പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. […]
Read more

വയനാട് ദുരന്തം; സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടാത്തവര്‍ ഇനിയുമുണ്ട്; വി ഡി സതീശന്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പുനരധിവാസം മന്ദഗതിയിലാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടാത്തവര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തില്‍ എവിടയെയോ ചില മന്ദത കാണുന്നു. അതിനെ കുറേക്കൂടി ചലിപ്പിക്കാന്‍ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ദുരന്തങ്ങളിലെ ഇരകളുടെ പേരില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിക്കരുത്. രാഷ്ട്രീയമെല്ലാം ഉപേക്ഷിച്ച് ഒരുമിച്ച് നില്‍ക്കുന്നുവെന്ന ഒരു മനസമാധാനമെങ്കിലും അവര്‍ക്കുണ്ടാകണമെന്നും സതീശന്‍ പറഞ്ഞു. ക്രിയാത്മകമായ ഒരുപാട് നിര്‍ദേശം സര്‍ക്കാരിന് നല്‍കിയെന്നും എന്നിട്ടും അടിയന്തര പ്രമേയം നല്‍കിയത് കേന്ദ്ര അവഗണനയടക്കമുള്ള കാര്യങ്ങള്‍ […]
Read more

ആംബുലന്‍സ് ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. മോട്ടോര്‍ വാഹനവകുപ്പും സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൂരം നടക്കുന്നയിടത്തുണ്ടായ സംഘര്‍ഷത്തിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തിലാണ് അന്വേഷണം. സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതി. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. പൂരം അലങ്കോലമായതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ […]
Read more

അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്

അത്തോളി : സ്വകാര്യബസ്സുകളുടെ അമിതവേഗതമൂലം കോഴിക്കോട് ജില്ലയിലെ അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അത്തോളിയിലെ കോളിയോട്ട് താഴെയാണ് അപകടമുണ്ടായത്.
Read more

നടി മാലാ പാര്‍വതിയില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം

തിരുവനന്തപുരം : മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സിനിമ നടി മാലാ പാര്‍വതിയില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. മാലാ പാര്‍വതിയുടെ പേരിൽ അയച്ച കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞാണ് പണം തട്ടാന്‍ ശ്രമിച്ചത്. ഐ.ഡി കാര്‍ഡ് അടക്കം കൈമാറി മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഫോൺ ചെയ്തായിരുന്നു തട്ടിപ്പിനുള്ള ശ്രമം. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്‍വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്. അതില്‍ നിയമവിരുദ്ധ സാധനങ്ങളാണ് […]
Read more

വയനാട് ദുരന്തമുഖത്ത് പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു; ടി സിദ്ദിഖ് എംഎല്‍എ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിന് ഉടന്‍ സ്ഥലം ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തില്‍ തുടക്കത്തില്‍ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവില്‍ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തില്‍ പെട്ടവരുടെ കടങ്ങള്‍ […]
Read more

ദുരന്തം നേരിടാൻ ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണം ; കെ.കെ രമ

തിരുവനന്തപുരം : ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ ചെലവഴിക്കാനായി സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണമെന്ന് വയനാട് പുനരധിവാസം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ കെ.കെ. രമ. ദുരിതാശ്വാസനിധിയിലേക്ക് പണപ്പിരിവ് നടത്തുന്നത് ഗുണകരമല്ല. ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ ചെലവഴിക്കാനായി ബജറ്റിൽ പണം നീക്കിവെക്കണം. ഇതിനായി പ്രത്യേക സെസ് നടപ്പാക്കാവുന്നതാണ്. പണപ്പിരിവ് ഭരണനിർവഹണ രീതിയായി സർക്കാർ മാറ്റുന്നത് ശരിയായ രീതിയല്ല.– കെ.കെ രമ ചൂരൽമലയിലും മുണ്ടക്കൈയിലും സർക്കാറിന്‍റെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വൈകാരിത മാറുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയുന്ന […]
Read more

എന്റെ കണ്ണില്‍ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കും; ബാല

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാല പ്രതികരണവുമായി രംഗത്ത്. എന്റെ കണ്ണില്‍ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കുമെന്നും ഇനി പ്രതികരിക്കുമെന്നും ബാല പറഞ്ഞു. വൈദ്യപരിശോധനക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് വാക്ക് പറഞ്ഞതാണെന്നും അത് താന്‍ പാലിച്ചെന്നും നടന്‍ ബാല. ഇപ്പോള്‍ ആരാണ് കളിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ബാല പറഞ്ഞു. മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ […]
Read more

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്‌നെ അവഹേളിച്ചു; മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

കൊച്ചി: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അവഹേളിച്ചെന്നാരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഐഎം വഞ്ചിച്ചെന്ന് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ബാരിക്കേട് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ബാരിക്കേഡിന് മുകളില്‍ കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്റെ ഓഫീസിലും ഡിവൈഎഫ്ഐ ബാനര്‍ ഉയര്‍ത്തി. ഡിവൈഎഫ്ഐ കെട്ടിയ രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ബാനര്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഴിച്ചു മാറ്റി. മാത്യു കുഴല്‍നാടന്‍ പുഷ്പനെ അവഹേളിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.