രാഹുലും ആനിരാജയും നാമനിർദേശപത്രിക സമർപ്പിച്ചു
വയനാടിനെ ഇളക്കിമറിച്ച് വൻ ജനാവലിയുടെ അകമ്പടിയോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് മുമ്പാകെ ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹം പത്രിക നൽകിയത്.സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കെട്ടുറപ്പിനെ വിളിച്ചോതി ആയിരങ്ങൾ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ കളക്ടറേറ്റിലെത്തിയത്.ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ഗ്രൗണ്ടിൽ രാഹുലും […]
Read more