കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്പൈസസ് ബോര്‍ഡിന്റെ കൊച്ചിയില്‍ ഉള്‍പ്പെടെയുള്ള വിവിധ ഓഫീസുകളില്‍ മികച്ച അവസരം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ശമ്പളം പ്രതിമാസം 25,000 രൂപ വരെ. ഏപ്രില്‍ 30നാണ് അഭിമുഖം നടക്കുന്നത്.
തസ്തികയും ഒഴിവുകളുടെ എണ്ണവും
പ്രോജക്ട് ഫെല്ലോ – 1
പ്രോജക്ട് അസിസ്റ്റന്റ് – 2
ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) – 2
ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) – 1
എക്‌സിക്യൂട്ടീവ് (സാംപിള്‍ റിസീറ്റ് ഡെസ്‌ക് – SRD) – 2
പ്ലാന്റ് നെമറ്റോളജി / സെറികള്‍ച്ചര്‍ / അഗ്രികള്‍ച്ചറല്‍ കെമിക്കല്‍സ് / ഫുഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി / അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി വിഷയങ്ങളില്‍ എം.എസ്.സി / ബി.എസ്.സി (അഗ്രികള്‍ച്ചര്‍ / ഹോര്‍ട്ടികള്‍ച്ചര്‍) അല്ലെങ്കില്‍ ബോട്ടണി / മൈക്രോബയോളജി / പതോളജി / സൂവോളജി വിഷയങ്ങളില്‍ എം.എസ്.സി എന്നിങ്ങനെയാണ് യോഗ്യതകള്‍.


