കൊച്ചി: ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായ പൊളിറ്റിക്കല്‍ ഫാമിലി ഡ്രാമ ‘പ്രതിഛായ’ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. നിവിന്‍ പോളിയുടെ വേറിട്ട ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.
മുഖ്യമന്ത്രി കെഎന്‍ വര്‍ഗീസിനെ (ബാലചന്ദ്ര മേനോന്‍) ഒരു കോര്‍പ്പറേറ്റ് സംഘം ഗൂഢാലോചനയില്‍ കുടുക്കുന്നതും, ഇതിനെ തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന മകന്‍ ജോണ്‍ വര്‍ഗീസിന്റെ (നിവിന്‍ പോളി) പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ബാലചന്ദ്ര മേനോന്‍, ഷറഫുദ്ദീന്‍, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, നീതു കൃഷ്ണ, ആന്‍ അഗസ്റ്റിന്‍, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗര്‍, ആര്‍ജെ വിജിത, സായ് കുമാര്‍, വൈശാഖ് ശങ്കര്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.


