Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

പി.കെ. ശശിയെ പുറത്താക്കി സിപിഎം

പാലക്കാട്: മുൻ എം.എൽ.എ. പി.കെ. ശശിയെ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് അദ്ദേഹത്തെ നീക്കിയതെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് അറിയിച്ചു. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ‘മാർക്‌സിസ്റ്റ് കൂട്ടായ്മ’യുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ കുറച്ച് കാലമായി പാർട്ടിയുമായി ഭിന്നതയിലായിരുന്ന ശശി, അടുത്തിടെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നുവെന്നും അതിന്റെ ഭാഗമായി മുസ്ലിം […]
Read more

പാലക്കാട് സിപിഎം വിമത കൺവെൻഷനിലേക്ക് മുദ്രാവാക്യം വിളികളോടെ പികെ ശശിക്ക് വൻ സ്വീകരണം

പാലക്കാട്: പാലക്കാട് നടക്കുന്ന സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശിയുടെ മാസ് എൻട്രി. നൂറുകണക്കിന് പേർ മുദ്രാവാക്യം വിളികളോടെയാണ് പികെ ശശിയെ സ്വീകരിച്ചത്. കൺവെൻഷനിലേക്ക് മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. പാർട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പിന്തുണയോടെ പികെ ശശി ഒറ്റപ്പാലത്ത് പോരിനിറങ്ങുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി പികെ […]
Read more

മദ്യപാനത്തിനിടെ വാക്കുതർക്കം; മരത്തടികൊണ്ട് മകന്‍റെ അടിയേറ്റ പിതാവ് മരിച്ചു

പാലക്കാട്: പാലക്കാട് കൂനത്തറയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ മനോജ് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കഴിഞ്ഞമാസം 23 ന് പുലർച്ചയായിരുന്നു അക്രമം നടന്നത്. ഇരുവരും ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. വഴക്കിനിടെ പ്രകോപിതനായ മനോജ് കയ്യിൽ കിട്ടിയ മരത്തടി കൊണ്ടാണ് പിതാവിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയാണ് മരണപ്പെട്ടത്. സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ […]
Read more

പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തിയ സംഭവം; 2 പ്രതികൾ പിടിയിൽ

പാലക്കാട് : പാലക്കാട് ചെനക്കത്തൂർ പൂരത്തിനിടെസിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് ( 30), പാലപ്പുറം വടക്കത്ത് വീട്ടിൽ അജേഷ് (32) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡന്‍റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തി കൊണ്ട് […]
Read more

പൂരത്തിനിടെ സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോട് അനുബന്ധിച്ചു സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിനക്കത്തൂർ […]
Read more

വീടിനകത്ത് കടന്ന് 7 ലക്ഷം രൂപ മാലയും മോഷ്ടിച്ചു ; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ

പാലക്കാട്: പട്ടാമ്പിയിൽ പട്ടാപകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു. വായിൽ തുണി തിരുകി, മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണം നടത്തിയത്. കാട്ടുപറമ്പിൽ റസാഖിൻ്റെ ഭാര്യ സൽമത്തിൻ്റെ 4 പവൻ്റെ മാലയാണ് കവർന്നത്. രാവിലെയാണു സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന വീട്ടിലാണ് മോഷണം. വീടിന് പുറകിൽ തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്. ഈ സമയം മറ്റൊരാൾ വീടിനു […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി,

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ തുടങ്ങി. പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷയ്ക്കെന്നു പറഞ്ഞാണു ചെന്താമര തോക്ക് ചോദിച്ചത്. കൃഷിക്ക് ഉപയോഗിക്കാനെന്നു പറഞ്ഞു കീടനാശിനിയും ആവശ്യപ്പെട്ടു. ചെന്താമരയ്ക്ക് കീടനാശിനി വാങ്ങി നൽകിയിരുന്നു. പ്രതി തന്നോട് പ്രശ്നം ഉണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്നും എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കാൻ നിർദേശം നൽകിയതായും സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. നെന്മാറ സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര 2025 ജനുവരി […]
Read more

പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി കൂട്ടത്തല്ല്; 12അംഗ സംഘം പിടിയിൽ

പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ പെരുമണ്ണൂർ കൈപ്രക്കുന്നായിരുന്നു സംഭവം. ചാലിശ്ശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വഴിയിൽ പിക്കപ്പ് വാൻ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് അർദ്ധരാത്രിയിൽ നടന്ന ആക്രമണത്തിൽ കലാശിച്ചത്. ആക്രമത്തിൽ പരിക്കേറ്റ വാകേപ്പാടത്ത് സുബൈറിൻറെ നില ഗുരുതരമാണ്. വലിയവളപ്പിൽ […]
Read more

തെരുവുനായ ആക്രമണം; മൂന്ന് വയസുകാരന് ചെറുവിരൽ നഷ്ടമായി

പാലക്കാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍റെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ വിരലിന്‍റെ പകുതിയോളം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവർക്കൊപ്പം വരാന്തയിൽ കളിക്കുന്നതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്തംവാർന്ന കൈയുമായി കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പ്രതിരോധ വാക്സിൻ നൽകി 48 മണിക്കൂർ […]
Read more

പാലക്കാട് ഐഐടിയിൽ വിദ്യാർഥിയെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു

പാലക്കാട്: ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി അശ്വനിക്കു (23) നേരെയാണ് ആക്രമണമുണ്ടായത്. നടന്നുപോകുമ്പോൾ പിന്നിൽനിന്നു വന്നയാൾ അടിച്ചെന്നാണ് അറിയുന്നത്. തലയിലും നെറ്റിയിലുമടക്കം പരിക്കുണ്ട്. ഇതുവഴിയെത്തിയ സഹപാഠികളാണ് പരിക്കേറ്റുകിടന്ന വിദ്യാർഥിനിയെ കാണുന്നത്. ഉടനെ ഐ.ഐ.ടി. അധികൃതരെ അറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് പാലക്കാട് കസബ പോലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. […]
Read more

Recent News

Advertisement
WhiteswanTV Footer