Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ല; എ. വിജയരാഘവൻ

പാലക്കാട്: ഒറ്റപ്പാലത്ത് പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന “കരടുകളെ” എടുത്തുകളയും എന്നും, വർഗ്ഗശത്രുവിന് സൂചികുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിജയരാഘവൻ ഈ പരാമർശം നടത്തിയത്. അതേസമയം, പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ ജില്ല സെക്രട്ടറിയെതിരെ പി.കെ ശശി അതിരൂക്ഷ വിമർശനം ഉയർത്തിയിരുന്നു. “സ്പിരിറ്റ് […]
Read more

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു : ശ്രേയാംസ് കുമാർ മത്സരരംഗത്തില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽ കുമാറുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് തവണയായി താൻ മത്സരിച്ച കല്പറ്റ മണ്ഡലത്തിൽ ഇത്തവണ മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി. മുന്നണിയിൽ നിന്ന് മത്സരിക്കാൻ നിർബന്ധമുണ്ടായിരുന്നുവെന്നും അതിന് എൽഡിഎഫിനോട് കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ സ്ഥാനാർഥിയായ പി.കെ. അനിൽ […]
Read more

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വേനൽമഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് പുറപ്പെടുവിച്ച നൗകാസ്റ്റ് (NOWCAST) ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ​മാർച്ച് 17-ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ഈ മലയോര മേഖലകളിൽ മഴ ലഭിച്ചേക്കും. കടുത്ത ചൂടിൽ […]
Read more

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് : ക്യാപ്റ്റനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പട്ടികയിൽ രാഷ്ട്രീയ പ്രമുഖർ മുതൽ സാംസ്കാരിക നായകർ വരെ ഇടംപിടിച്ചിരിക്കുന്നു എന്നത് വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ പുതുതായി മുന്നണിയിലേക്ക് എത്തിയ പത്മജ വേണുഗോപാൽ വരെയുള്ളവരുടെ സാന്നിധ്യം രാഷ്ട്രീയ കേരളം വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.​മഞ്ചേശ്വരത്ത് നിന്ന് കെ. സുരേന്ദ്രൻ […]
Read more

പാലക്കാട് എൽഡിഎഫിൽ നിർണായക തീരുമാനം; ഹോട്ടൽ വ്യവസായി എൻഎംആർ റസാഖ് സ്ഥാനാർഥിയാകുമെന്ന് സൂചന

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണ. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും എൽഡിഎഫിൻ്റെ പ്രഖ്യാപനം ഉണ്ടാകുക. പാലക്കാട് സ്ഥാനാർഥിയ്ക്കായി നിരവധി വ്യവസായ പ്രമുഖരെ സിപിഎം സന്ദർശിച്ചുവെങ്കിലും തീരുമാനമായിരുന്നില്ല. ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ റസാഖ് സമ്മതം അറിയിക്കുകയായിരുന്നു. ഇതോടെ ഇന്ന് ചേരുന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് നിർ​ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എൻഎംആർ റസാഖ്.
Read more

കൊടും ചൂടും യുവി വികിരണവും; കേരളത്തില്‍ അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനൊപ്പം അള്‍ട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂര്‍(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാര്‍(ഇടുക്കി) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. കളമശ്ശേരി (എറണാകുളം), ഒല്ലൂര്‍ (തൃശ്ശൂര്‍), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ […]
Read more

മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ചു; ഡ്രൈവർക്ക് വധശ്രമക്കേസ്

പാലക്കാട്: ദേശീയപാതയിൽ മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിക്കെതിരെ വധശ്രമത്തിന് കേസ്. കോയമ്പത്തൂർ രാമനാഥപുരം സ്വദേശി ബിജുക്കെതിരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് പാലക്കാട് മെഡിക്കൽകോളേജിന് സമീപത്താണ് സംഭവം നടന്നത്. പാലക്കാട് ഭാഗത്തുനിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പല്ലശ്ശന സ്വദേശി നാരായണൻകുട്ടിക്കും കാവിൽപ്പാട് സ്വദേശി സാജനും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സാജനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ […]
Read more

ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല : 27 സീറ്റുകളിൽ മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 27 സീറ്റുകളിലായിരിക്കും ലീഗ് മത്സരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ​തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ആവേശം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി […]
Read more

എൻ.ഡി.എ. പ്രചാരണത്തിന് ആദ്യപടിയായി ചുമരെഴുത്ത്; തുടക്കമിട്ട് സുരേഷ് ഗോപി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ എൻ.ഡി.എ.യുടെ ചുമരെഴുത്ത് പ്രചാരണം ജില്ലയിൽ ആരംഭിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ ചുമരെഴുത്ത് ഉദ്ഘാടനം ചെയ്ത് പ്രവർത്തകർക്ക് ആവേശം നൽകി. പാലക്കാട് വിക്ടോറിയ കോളേജ് റോഡിന് സമീപം താമര ചിഹ്നത്തിന് നിറം നൽകിയാണ് ഉദ്ഘാടനം. നിയുക്ത എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ പങ്കെടുത്തു. മലമ്പുഴയിൽ കൊടുമ്പ് പഞ്ചായത്തിലെ കാടാങ്കോട്ടും, ഷൊർണൂരിൽ പൊതുവാൾ ജങ്ഷൻ സമീപവും, ഒറ്റപ്പാലത്ത് പാലക്കാട്–കുളപ്പുള്ളി പാതയോരത്തുമാണ് […]
Read more

പി.കെ. ശശിയുടെ സ്ഥാനാർഥിത്വം; ഒറ്റപ്പാലത്ത് കോൺഗ്രസിൽ അതൃപ്തി

ഒറ്റപ്പാലം: പി.കെ. ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസിൽ അതൃപ്തി ശക്തമാകുന്നു. ശശി സ്ഥാനാർഥിയായാൽ ബദൽ സ്ഥാനാർഥിയെ നിർത്താനുള്ള ആലോചനയുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പിന്തുടരുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന് പി.കെ. ശശി അനുയോജ്യനല്ലെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ എങ്ങനെ പ്രതിഷേധിക്കാമെന്ന് ചർച്ചകൾ നടക്കുന്നതായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. ജയദേവൻ പറഞ്ഞു. ആരോപണം ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ മാതൃകാപരമായി പുറത്താക്കിയ പാർട്ടിയാണ് കോൺഗ്രസ്. അതേ […]
Read more

Recent News

Advertisement
WhiteswanTV Footer