Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

രമേഷ് പിഷാരടിക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമർശത്തിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശം പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് മോശമായി പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഐസക് വ്യക്തമാക്കി. താൻ ഉദ്ദേശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും, പാലസ്തീൻ വിഷയത്തിൽ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങൾ തോൽവി ഭയന്നുള്ളതാണെന്നും ഐസക് കൂട്ടിച്ചേർത്തു. പാലക്കാട് എൽഡിഎഫ് ഉണ്ടാക്കിയെന്ന് പറയുന്ന […]
Read more

ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ജില്ലയിലെ കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോട്ടായി കരിയാങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വിൻ (23) ഗുരുതരമായി പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
Read more

തോമസ് ഐസക്കിനോട് സ്‌നേഹം മാത്രം, സംസ്‌കാരം സമരം ചെയ്‌താൽ കിട്ടുന്നതല്ല: രമേശ് പിഷാരടി

പാലക്കാട്: സിപിഎം നേതാവ് തോമസ് ഐസക്കിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് തനിക്ക് സ്‌നേഹമാത്രമാണുള്ളതെന്നും അനാവശ്യ പരാമർശങ്ങൾക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും പിഷാരടി പറഞ്ഞു. “സംസ്‌കാരം സമരം ചെയ്ത് നേടുന്നതല്ല. എനിക്ക് വേണ്ടത്ര സംസ്‌കാരം ഉണ്ട്. ഐസക്കിനൊപ്പം നിന്ന് വാദിക്കാൻ ഇല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. “കലാകാരന്മാർ എപ്പോഴാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?” എന്ന ചോദ്യവും പിഷാരടി ഉയർത്തി. ഒപ്പം നിൽക്കാത്തവരെ വെറുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ്, കോമാളി വേഷം […]
Read more

പാലക്കാട് കെഎസ്ആർടിസിക്ക്‌ പ്രതിമാസ നഷ്ടം 1.41 ലക്ഷം രൂപ

പാലക്കാട്: പാലക്കാട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഇപ്പോഴും സ്വകാര്യ പമ്പുകളെയാണ് ഇന്ധനത്തിനായി ആശ്രയിക്കേണ്ടിവരുന്നത്. സ്വന്തമായി പമ്പില്ലാത്തതിനാൽ അധികവില നൽകി ഡീസൽ നിറയ്ക്കുന്നത് വകുപ്പിന് ദിവസേന ആയിരങ്ങൾ നഷ്ടമുണ്ടാക്കുന്നു. ദിവസേന 27 ബസുകൾക്ക് ഏകദേശം 2,617 ലിറ്റർ ഡീസൽ ആവശ്യമാണ്. കെ.എസ്.ആർ.ടി.സി.യുടെ സ്വന്തം പമ്പുണ്ടായിരുന്നുവെങ്കിൽ ലിറ്ററിന് കൂടുതൽ ഇളവ് ലഭിച്ച് ഏകദേശം 8,000 രൂപ വരെ ലാഭിക്കാനാകുമായിരുന്നു. എന്നാൽ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനാൽ ദിവസേന ഏകദേശം 4,700 രൂപ നഷ്ടമുണ്ടാകുന്നു; ഇത് മാസത്തിൽ 1.4 ലക്ഷം […]
Read more

നടന്മാരെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വിമർശനവുമായി തോമസ് ഐസക്

കൊച്ചി: പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക്. പാലക്കാട്‌ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു. കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളൻമാർ മുൻപേ ഓടി കള്ളൻ കള്ളൻ എന്ന് വിളിച്ചുപറയുകയാണ്. പാലക്കാട് യുഡിഎഫിനെ പിൻതാങ്ങണമെന്നാണോ പറയുന്നതെന്നും അതിന് വേറെ പണി നോക്കണമെന്നും തോമസ് ഐസക് പറഞ്ഞു. കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്നും തോമസ് ഐസക്കിന്റെ വിമർശനം. […]
Read more

​’അടിയുറച്ച കോൺഗ്രസുകാരൻ; എൽഡിഎഫ് സ്ഥാനാർത്ഥിയാകാനില്ല’: റിയാസ് മുക്കോളി

പട്ടാമ്പി: താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും എന്നും അങ്ങനെ തന്നെ തുടരുമെന്നും റിയാസ് മുക്കോളി. കോൺഗ്രസ് തനിക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.​പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലെന്നറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ഉൾപ്പെടെ പലരും വിളിച്ചിരുന്നുവെന്നും എന്നാൽ സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം അപ്പോൾ തന്നെ നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി. താൻ ഒരിക്കലും അത്തരമൊരു തീരുമാനമെടുക്കില്ലെന്നും യുഡിഎഫ് നിർദ്ദേശിക്കുന്ന ഏത് മണ്ഡലത്തിലും പ്രചാരണത്തിന് ഇറങ്ങുമെന്നും റിയാസ് […]
Read more

കൈപ്പത്തി വേണ്ടെന്ന് ഒരു വിഭാഗം : ഒറ്റപ്പാലത്ത് പി.കെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും

​പാലക്കാട്: ഒറ്റപ്പാലം നിയസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. ശശിക്ക് കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ ‘കൈപ്പത്തി’ നൽകരുതെന്ന ഒരു വിഭാഗം നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചതോടെയാണിത്. ​പ്രശ്നപരിഹാരത്തിനായി പി.കെ ശശിയോട് കോൺഗ്രസിൽ ചേരാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇതോടെയാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനമായത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ ഇടത് വോട്ടുകൾ സമാഹരിക്കാൻ കഴിയില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദമാണ് നേതൃത്വം കണക്കിലെടുത്തത്. ഇതിനിടെ, കൈപ്പത്തി ചിഹ്നം ഉൾപ്പെടുത്തിയുള്ള […]
Read more

‘പാലക്കാട് സിപിഎം ജയിക്കുമെന്ന് പ്രതിപക്ഷ നേതാവിന് പരിഭ്രാന്തി’: എംബി രാജേഷ്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തള്ളി മന്ത്രി എം. ബി. രാജേഷ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവിന്റെ പണിയല്ലന്നും , പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയിലാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടുകാരനായ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് ഇത്തവണ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. പൂർണ്ണ ആത്മവിശ്വാസത്തോടെ തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ മുന്നിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ […]
Read more

ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യം: രമേശ് പിഷാരടി

പാലക്കാട്: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാലക്കാട് മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും ഈ കൂട്ടുകെട്ട് കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും, അവരെ സൈബർ ആക്രമണത്തിന് ഇരയാക്കാൻ ആഗ്രഹമില്ലെന്നും പിഷാരടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് ആവേശം […]
Read more

വിനോദയാത്രയ്ക്കിടെ യുവാവിന് പരിക്കേറ്റ സംഭവം; സുഹൃത്ത് അറസ്റ്റിൽ

നെല്ലിയാമ്പതി: വിനോദയാത്രയ്ക്കിടെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശി റിതുൽ (34) ആണ് പിടിയിലായത്. പാടഗിരി എസ്.എച്ച്.ഒ. പി. അരുൺദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. സംഭവത്തിൽ തൃശ്ശൂർ അരിമ്പൂർ ഉദയനഗർ റോഡിൽ താമസിക്കുന്ന ജെയിംസ് (46) ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ബസ് ജീവനക്കാരനായ ഒരു സുഹൃത്തിന് ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒൻപത് പേർ അടങ്ങിയ സംഘം ജനുവരി 25-ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. ഇവർ […]
Read more

Recent News

Advertisement
WhiteswanTV Footer