Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

​’അടിയുറച്ച കോൺഗ്രസുകാരൻ; എൽഡിഎഫ് സ്ഥാനാർത്ഥിയാകാനില്ല’: റിയാസ് മുക്കോളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പട്ടാമ്പി: താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും എന്നും അങ്ങനെ തന്നെ തുടരുമെന്നും റിയാസ് മുക്കോളി. കോൺഗ്രസ് തനിക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
​പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലെന്നറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ഉൾപ്പെടെ പലരും വിളിച്ചിരുന്നുവെന്നും എന്നാൽ സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം അപ്പോൾ തന്നെ നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി. താൻ ഒരിക്കലും അത്തരമൊരു തീരുമാനമെടുക്കില്ലെന്നും യുഡിഎഫ് നിർദ്ദേശിക്കുന്ന ഏത് മണ്ഡലത്തിലും പ്രചാരണത്തിന് ഇറങ്ങുമെന്നും റിയാസ് മുക്കോളി കൂട്ടിചേർത്തു.


​140 മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും സീറ്റ് കിട്ടാത്തതിനെ സംബന്ധിച്ച് വേദനിക്കുകയല്ല, മറിച്ച് പാർട്ടി നൽകിയ അവസരങ്ങളെക്കുറിച്ച് സന്തോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പട്ടാമ്പിയിൽ മത്സരിച്ചപ്പോൾ തോറ്റാലും അവിടുത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് വാക്ക് നൽകിയിരുന്നു. ആ വാക്ക് പാലിച്ചുകൊണ്ട് ഇതുവരെ പട്ടാമ്പിയിൽ പ്രവർത്തിച്ചു.
​പട്ടാമ്പിയിലെ പ്രത്യേക സാഹചര്യത്തിലാണ് ഷാഫി പട്ടാമ്പി വിമതനായതെന്നും അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും റിയാസ് മുക്കോളി പറഞ്ഞു. സിപിഎമ്മിന് സ്ഥാനാർത്ഥി ക്ഷാമമാണെന്നും ഇത് യുഡിഎഫിന്റെ സുനിശ്ചിത വിജയമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer