Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനും സഹോദര ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ മൂന്ന് സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി. കേസിലെ പ്രതിയായ ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, സഹോദരന്റെ ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് പോലീസിന് നൽകിയ മൊഴിയിൽ നിന്ന് മാറി പറഞ്ഞത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന മൊഴി സഹോദരൻ രാധാകൃഷ്ണൻ കോടതിയിൽ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും അയൽവാസി പൊന്നുകുട്ടിയും പോലീസിന് നൽകിയ ചില മൊഴികൾ കോടതിയിൽ നിഷേധിച്ചു. ഇതോടെ മൂന്ന് പേരെയും കൂറുമാറിയ സാക്ഷികളായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ […]
Read more

പേരക്കുട്ടികളുടെ ഊഞ്ഞാലിൽ ജീവിതമൊടുക്കി ദമ്പതികൾ

പാലക്കാട്: വാർധക്യസഹജമായ അസുഖങ്ങളും മാനസിക വിഷമവും കാരണം ദമ്പതികൾ ഒരേ കയറിൽ ജീവനൊടുക്കി. പേരക്കുട്ടികൾ ആടിക്കളിച്ചിരുന്ന ഊഞ്ഞാലിന്റെ കയറിൽ തൂങ്ങി അയ്യപ്പനും ഭാര്യ കല്യാണിക്കുട്ടിയും ആത്മഹത്യ ചെയ്തു. മണ്ണാർക്കാട് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇരുവരും ഒരേ കയറിന്റെ രണ്ടറ്റങ്ങളിലായി തൂങ്ങി മരിച്ചതാണെന്ന് കണ്ടെത്തി. മഞ്ചേരിയിലും നാട്ടുകല്ലിലും നാലുചക്ര വാഹന വർക്‌ഷോപ്പുകളിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന അയ്യപ്പൻ വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. പിന്നീട് മൂന്ന് ആൺമക്കളും അതേ തൊഴിൽ മേഖല തന്നെയാണ് തിരഞ്ഞെടുത്തത്. വാർധക്യം മൂലം ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതോടെ അയ്യപ്പൻ […]
Read more

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് പ്രവർത്തകർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കായി പ്രചാരണം നടത്താൻ തനിക്ക് സാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കാരണം താൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണമെന്ന് പറഞ്ഞത് പാർട്ടിയാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പാലക്കാട് മണ്ഡലത്തിൽ സജീവമാകുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ […]
Read more

വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം; വിനോദിനി ഇന്ന് സ്‌കൂളിലെത്തും

പാലക്കാട്: വീട്ടുമുറ്റത്ത് വീണ് കൈക്ക് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കിടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപത് വയസ്സുകാരി വിനോദിനി അഞ്ചര മാസത്തിനുശേഷം വീണ്ടും സ്കൂളിലേക്ക് മടങ്ങുന്നു. പല്ലശ്ശന ഒഴിവുപാറയിലെ എ.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ വിനോദിനി തിങ്കളാഴ്ചയാണ് സ്കൂളിലെത്തുന്നത്. 2025 സെപ്റ്റംബർ 24-നാണ് സഹോദരനോടൊപ്പം കളിക്കുന്നതിനിടെ വീട്ടുമുറ്റത്ത് വീണ് വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ചികിത്സപ്പിഴവിനെ തുടർന്ന് അവളുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും വീട്ടിലുമായി ദീർഘകാലം […]
Read more

കരിപ്പൂർ ദുരന്തം; എയർഇന്ത്യ വിമാനഭാഗങ്ങൾ ഓങ്ങല്ലൂരിലെ ആക്രിക്കടയിൽ

പട്ടാമ്പി: പറന്നല്ലെങ്കിലും ഓങ്ങല്ലൂരിൽ കഴിഞ്ഞദിവസം വിമാനമിറങ്ങി. ലാൻഡിങ്ങിന്റെ സന്തോഷത്തിനപ്പുറം ചെറിയ വിങ്ങലോടെയാണ് നാട്ടുകാർ വിമാനത്തെ കണ്ടത്. കരിപ്പൂരിൽ 21 പേരുടെ ജീവനെടുത്ത ആകാശദുരന്തത്തിന്റെ ബാക്കിപത്രമായ എയർ ഇന്ത്യയുടെ വിമാനമാണ് ഓങ്ങല്ലൂരിലെ ആക്രിസ്ഥാപനത്തിലെത്തിയത്. കഴിഞ്ഞദിവസം ഇതിനായി ലേലം നടന്നിരുന്നു. ലേലത്തിൽ ഓങ്ങല്ലൂരിലെ ആക്രിസ്ഥാപന ഉടമയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ എടുത്തത്. ഇതാണ് കഴിഞ്ഞദിവസം ഓങ്ങല്ലൂരിലെത്തിയത്. വലിയ ലോറികളിലാക്കിയാണ് മലപ്പുറത്തുനിന്ന് ഇവ ഓങ്ങല്ലൂരിലെത്തിച്ചത്. ലാൻഡിങ്ങിനിടെ തകർന്ന് രണ്ടായിപിളർന്ന വിമാനം ആക്രിയായിവിൽക്കാൻ രണ്ടുമാസം മുൻപാണ് ഓൺലൈൻ ദർഘാസ് വെച്ചത്. കാരക്കാട് പാറപ്പുറത്തെ വ്യാപാരിയാണ് […]
Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് തെയ്‌ക്വാൻഡോ താരത്തിന് ദാരുണാന്ത്യം

പാലക്കാട്: ഒലവക്കോട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ തെയ്‌ക്വാൻഡോ താരമായ ഷിഹാഫ് ഷേക്ക് (25) മരിച്ചു. മുതലമട ചുള്ളിയാർമേട് സ്വദേശിയായ ഷിഹാഫ് സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. താണാവ് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ലോറി എതിർദിശയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ ഷിഹാഫിന്റെ തലയിലൂടെ ലോറി കയറിയിറങ്ങിയതായാണ് വിവരം. സംസ്ഥാന തല തെയ്‌ക്വാൻഡോ മത്സരങ്ങളിൽ സ്വർണം നേടിയിട്ടുള്ള ഷിഹാഫ് പിന്നീട് ദേശീയ തല […]
Read more

മുൻ കോണ്‍ഗ്രസ് എംഎൽഎ എവി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ

പാലക്കാട്: മുൻ കോൺഗ്രസ് എംഎൽഎ എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പുവെച്ചതോടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. നാളെയോ മറ്റന്നാളോ ചുമതലയേൽക്കുമെന്നാണ് എ.വി. ഗോപിനാഥ് വ്യക്തമാക്കിയത്. നിയമനത്തിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ എന്ത് ചുമതലയും ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും ഇനി എന്നും സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും എ.വി. ഗോപിനാഥ് […]
Read more

സ്വയം നശിക്കുക എന്ന വാശിയിൽ പാർട്ടിയിലെ ഒരാൾ പോയാൽ ഒന്നും ചെയ്യാനാകില്ല: ഇ എൻ സുരേഷ് ബാബു

പാലക്കാട്: സിപിഎം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പികെ ശശിക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് പികെ ശശി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചര്‍ച്ച ചെയ്തശേഷം അന്തിമ തീരുമാനം എടുക്കും. പികെ ശശിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിപോയെന്ന് തോന്നുന്നില്ല. അത് ഏറ്റവും അവസാന നടപടിയാണ്. സ്പിരിറ്റ് എന്ന വാക്ക് ഉപയോഗിച്ച് എത്ര ആക്രമിച്ചാലും തന്നെ ബാധിക്കില്ലെന്നും സുരേഷ് ബാബു […]
Read more

പി.കെ. ശശിയെ പുറത്താക്കി സിപിഎം

പാലക്കാട്: മുൻ എം.എൽ.എ. പി.കെ. ശശിയെ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് അദ്ദേഹത്തെ നീക്കിയതെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് അറിയിച്ചു. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ‘മാർക്‌സിസ്റ്റ് കൂട്ടായ്മ’യുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ കുറച്ച് കാലമായി പാർട്ടിയുമായി ഭിന്നതയിലായിരുന്ന ശശി, അടുത്തിടെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നുവെന്നും അതിന്റെ ഭാഗമായി മുസ്ലിം […]
Read more

പാലക്കാട് സിപിഎം വിമത കൺവെൻഷനിലേക്ക് മുദ്രാവാക്യം വിളികളോടെ പികെ ശശിക്ക് വൻ സ്വീകരണം

പാലക്കാട്: പാലക്കാട് നടക്കുന്ന സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശിയുടെ മാസ് എൻട്രി. നൂറുകണക്കിന് പേർ മുദ്രാവാക്യം വിളികളോടെയാണ് പികെ ശശിയെ സ്വീകരിച്ചത്. കൺവെൻഷനിലേക്ക് മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. പാർട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പിന്തുണയോടെ പികെ ശശി ഒറ്റപ്പാലത്ത് പോരിനിറങ്ങുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി പികെ […]
Read more

Recent News

Advertisement
WhiteswanTV Footer