Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

നിയമസഭയില്‍ എത്തിയാല്‍ പിന്നെ തന്നെ സിനിമയില്‍ കാണില്ലെന്ന് രമേഷ് പിഷാരടി

പാലക്കാട്: നിയമസഭയിൽ എത്തിയാൽ തന്നെ പിന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ജയിച്ചാൽ താൻ പിന്നെയൊരു മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്നും പിഷാരടി പറഞ്ഞു. ‘എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്. നിയമസഭയിലും എൻറെ ശബ്ദം ഉയരണം. അതിനായുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. രാഷ്ട്രീയം എന്നത് മനുഷ്യരുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയം പറഞ്ഞ് കടന്നാക്രമിക്കുന്നതും ഒച്ചയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവർത്തിക്കുന്ന ആളാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും പാലക്കാട് […]
Read more

കേരളത്തില്‍ NDA സര്‍ക്കാരുണ്ടാക്കും; LDFന്റേയും UDFന്റേയും അഴിമതികള്‍ പുറത്ത് കൊണ്ടുവരുമെന്ന് മോദി

പാലക്കാട്: കേരളത്തില്‍ ടീം എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. പാലക്കാടിനെ വ്യവസായിക നഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും. ഇന്ന് കേരളം അഞ്ച് ലക്ഷം കോടി രൂപ കടംകയറിയ നിലയിലാണ്. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി? ഇതിന് ഒറ്റ ഉത്തരമേയുള്ളൂ, എല്‍ഡിഎഫുകാരുടെ കീശയില്‍ പോയി. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
Read more

ബിജെപി കേരളത്തിലെ എ ടീം; ഡീല്‍ ആരോപണത്തിന് മോദിയുടെ മറുപടി

പാലക്കാട്: എന്‍ഡിഎ പ്രചാരണ സമ്മേളനത്തില്‍ ഡീല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബി ടീം ആണെന്ന് കോണ്‍ഗ്രസും പറയുന്നു. അതിനര്‍ത്ഥി ബിജെപിയാണ് കേരളത്തിലെ എ ടീം എന്ന് മോദി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാളും കൂടുതല്‍ ബിജെപി കേരളത്തിന് നല്‍കിയെന്ന് മോദി പറഞ്ഞു. 10 വര്‍ഷം ഇടതു സര്‍ക്കാര്‍ എന്താണ് ചെയ്തത്. യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. അവരെല്ലാം നാടു വിടുന്നു. […]
Read more

ഷാഫിയെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു; ഇപ്പോഴും പേടിയാണെന്ന് യുവതി

പാലക്കാട്: നഗരസഭ കോൺഗ്രസ്‌ ക‍ൗൺസിലർ പ്രശോഭ്‌ സി വത്സന്‌ എതിരായ പീഡന പരാതിയിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെയും ​ഗുരുതര വെളിപ്പെടുത്തൽ നടത്തി ഇരയായ യുവതി. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേര് പറഞ്ഞ് പ്രശോഭ്‌ ഭീഷണിപ്പെടുത്തിയെന്നും ഷാഫിയെ വീഡികോൾ ചെയ്‌ത്‌ തന്നെ കാണിച്ചെന്നും യുവതി മൊഴി നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ കയ്യിലുള്ള എല്ലാ തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. നഗരസഭയിലെ 24 –ാം വാർഡ്‌ ക‍ൗൺസിലറാണ്‌ പ്രശോഭ്‌. തനിക്ക് അച്ഛനും അമ്മയുമില്ല, എനിക്ക് എന്തെങ്കിലും […]
Read more

ഓരോരുത്തരുടെ വ്യക്തി ജീവിതത്തിൽ ചൂഴ്ന്ന് നോക്കാനാവില്ല: ഷാഫി പറമ്പിൽ

പാലക്കാട്: കോൺഗ്രസ് വാർഡ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. “എല്ലാ നിയമനടപടികളും പൊലീസ് സ്വീകരിക്കട്ടെയെന്നും പാർട്ടി ഒരു തരത്തിലുള്ള സംരക്ഷണവും ഒരുക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടിക്ക് തടസമൊന്നും ഉണ്ടാക്കുകയില്ല. ഓരോരുത്തരുടെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്നത് പാർട്ടി ചൂഴ്ന്നു നോക്കാനാവില്ല.” എന്നും ഷാഫി പറഞ്ഞു. പാലക്കാട് രമേഷ് പിഷാരടി ജയിച്ച് നിയമസഭയിലെത്തുമെന്നും, തിരഞ്ഞെടുപ്പിൽ യുഡിഎഫ് ബാധിക്കപ്പെടുന്ന കാര്യമല്ലെന്നും എംപി കൂട്ടിച്ചേർത്തു. ഷാഫി പറമ്പിൽ സിപിഎം- സിപിഐ നേതാക്കൾ […]
Read more

മൂന്ന് മുന്നണികളിലും വനിതകൾ; ശ്രദ്ധേയമായി കോങ്ങാട് മണ്ഡലം

പാലക്കാട്: ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളായി വനിതകൾ മത്സരിക്കുന്ന ഏക മണ്ഡലമാണ് പാലക്കാട് ജില്ലയിലെ കോങ്ങാട്. സിറ്റിംഗ് എംഎൽഎ കെ. ശാന്തകുമാരി എൽഡിഎഫിനായി മത്സരിക്കുമ്പോൾ, കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി യുഡിഎഫിനും ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എൻഡിഎക്കുമായി രംഗത്തുണ്ട്. 2011ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞത് ഒരാൾ എങ്കിലും വനിതാ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്നത് കോങ്ങാടിന്റെ പ്രത്യേകതയാണ്. മൂന്ന് തിരഞ്ഞെടുപ്പുകളിലുമായി ഇടതുമുന്നണി വിജയിച്ച ശക്തികേന്ദ്രമാണ് കോങ്ങാട്. 2021ൽ […]
Read more

ലൈംഗിക പീഡന പരാതി; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസ്

പാലക്കാട്: ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സൻെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡനത്തിനും എസ്.സി- എസ്.ടി പീഡന നിരോധന നിയമപ്രകാരം വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തത്. നിലവിൽ പ്രശോഭ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറിയതായും വിവരം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. ജോലി വാഗ്ദാനം ചെയ്ത് പലവട്ടം ലൈംഗികമായി […]
Read more

പ്രശോഭിനെതിരായ പരാതി; യുവതിക്ക് നീതി കിട്ടണമെന്ന് രമേഷ് പിഷാരടി

പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിക്ക് നീതി ലഭിക്കണമെന്ന് കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി പറഞ്ഞു. സംഭവം യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പാലക്കാട് എത്തിയത് വെറും 10 ദിവസം മാത്രമാണെന്നും, തന്റെ പ്രചാരണത്തിന് കോൺഗ്രസ് ഭാരവാഹിയായ കൗൺസിലർ രണ്ട് ദിവസം എത്തിയിരുന്നുവെന്നും പിഷാരടി പറഞ്ഞു. ചിത്രം കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും വ്യക്തിപരമായി പരിചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂഷണം ചെയ്യപ്പെട്ട യുവതിക്ക് നീതി ലഭിക്കാൻ പൊലീസും ബന്ധപ്പെട്ട സംവിധാനങ്ങളും കാര്യക്ഷമമായി […]
Read more

പ്രധാനമന്ത്രിയുടെ സന്ദർശനം; പാലക്കാട്ട് ശനിയാഴ്ചയും ഞായറാഴ്ചയും ഗതാഗത നിയന്ത്രണം

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പരിപാടിയുടെ റിഹേഴ്‌സലിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മണിമുതൽ തന്നെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതൽ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ച് വിടുമെന്നും പോലീസ് അറിയിച്ചു. ജനങ്ങൾ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
Read more

ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി വത്സനെ പുറത്താക്കി കോണ്‍ഗ്രസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻെതിരെ ദളിത് യുവതി പരാതി നൽകി. പാലക്കാട് സ്വദേശിയായ യുവതിയാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്. ജോലി നൽകാമെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷം പ്രശോഭ് താമസസ്ഥലത്തെത്തി ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്. ഇയാൾക്ക് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽയുമായി അടുത്ത ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും മുമ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer