Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീടിനകത്ത് കടന്ന് 7 ലക്ഷം രൂപ മാലയും മോഷ്ടിച്ചു ; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പട്ടാമ്പിയിൽ പട്ടാപകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു. വായിൽ തുണി തിരുകി, മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണം നടത്തിയത്. കാട്ടുപറമ്പിൽ റസാഖിൻ്റെ ഭാര്യ സൽമത്തിൻ്റെ 4 പവൻ്റെ മാലയാണ് കവർന്നത്. രാവിലെയാണു സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന വീട്ടിലാണ് മോഷണം. വീടിന് പുറകിൽ തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്. ഈ സമയം മറ്റൊരാൾ വീടിനു മുന്നിലെ വാതിലിലൂടെ അകത്ത് കയറി അലമാരയിൽ ഉണ്ടായിരുന്നു 7 ലക്ഷത്തോളം രൂപ മോഷ്ടിച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer