Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

അകത്തേത്തറ ശാസ്താനഗറിൽ പുലിയെ കണ്ടതായി നാട്ടുകാർ

പാലക്കാട്: അകത്തേത്തറ ശാസ്താനഗറിൽ രാത്രി പുലിയെ കണ്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശാസ്താനഗറിൽ ആളൊഴിഞ്ഞ വീടിന്റെ ഭാഗത്തേക്ക് റോഡ്‌ മുറിച്ചുകടന്ന്‌ പുലി നടന്നുപോകുന്നതാണ് കണ്ടത്. സമീപത്തെ കടയിലേക്ക് വന്നവരാണ് പുലിയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി. പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ആളൊഴിഞ്ഞ വീട്ടിനകത്തേക്ക് പുലി പ്രവേശിച്ചിട്ടുണ്ടോയെന്നാണ് സംശയം. ശനിയാഴ്ച രാവിലെ വീണ്ടും പരിശോധന തുടരും. കുറച്ചു ദിവസം മുൻപ് ഇവിടെനിന്ന് ഒരുകിലോമീറ്റർ അകലെ മലമ്പുഴ ഭാഗത്ത് പുലിയെ കണ്ടെത്തിയിരുന്നു.
Read more

ആലത്തൂർ– വെങ്ങന്നൂർ പാലം അപകട ഭീഷണിയിൽ

പാലക്കാട്: 2018 പ്രളയത്തിൽ തകർന്ന ആലത്തൂർ–വെങ്ങന്നൂർ പാലത്തിലെ കൈവരികൾ ഇന്നും പുനർനിർമിച്ചില്ല. അപകട ഭീഷണി തുടരുന്നുപാലക്കാട്. ആലത്തൂർ– വെങ്ങന്നൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലത്തിലെ കൈവരികൾ 2018ലെ മഹാപ്രളയത്തിൽ തകർന്നതിനു ശേഷം ഇതുവരെയും പുനർനിർമിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. പാലത്തിന്റെ ഇരുഭാഗങ്ങളിലും കൈവരികൾ ഇല്ലാത്തത് യാത്രക്കാർക്ക് വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. ദിവസേന വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ നിരവധി ആളുകൾ ഈ പാലം ഉപയോഗിക്കുന്നുണ്ട്. രാത്രിയിലും മഴക്കാലത്തും പാലം കടക്കുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ്. ചെറിയ അശ്രദ്ധ പോലും […]
Read more

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം

പാലക്കാട്: പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന് പൊലീസ് . അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാർ അട്ടപ്പള്ളത്ത് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയാണ്. രാംനാരായണൻ്റെ ശരീരത്തിൽ ആസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ മർദിച്ചത്.
Read more

അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

പാലക്കാട്: മോഷണം ആരോപിച്ച് അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കേസിലെ നടപടിക്രമങ്ങൾ, മരിച്ചയാളുടെ പേരുവിവരങ്ങൾ, പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ അറിയിക്കാനും ഉത്തരവിലുണ്ട്. പാലക്കാട് വാളയാറിൽ അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടാണ് അതിഥിത്തൊഴിലാളി മർദനത്തിനു ഇരയായത്. ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭയ്യാറിനാണ് ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വ്യാഴാഴ്ച രാമനാരായൺ […]
Read more

യൂറിയാക്ഷാമം മുതലെടുത്ത് പകൽക്കൊള്ള

പാലക്കാട്: ആലത്തൂർ രണ്ടാമത്തേയും മൂന്നാമത്തേയും വളപ്രയോഗം നടത്തേണ്ട സമയമായിരിക്കെ യൂറിയാ ക്ഷാമം രൂക്ഷം. ഈ അവസരം മുതലെടുത്ത് കർഷകരെ സമർദത്തിലാക്കുകയാണ് രാസവള കമ്പനികൾ. 45 കിലോഗ്രാം ചാക്കിന് 266 രൂപ മാത്രം വിലയുള്ള യൂറിയ കിട്ടണമെങ്കിൽ, 1,000-1,200 രൂപ വിലവരുന്ന പോളിഹേലിയേറ്റ്, മൾട്ടി ന്യൂട്രിയെന്റ് തുടങ്ങിയ പുതുതലമുറ വളങ്ങൾ വാങ്ങണം. അല്ലെങ്കിൽ വില്പന കുറവുള്ള മറ്റ് ചില കൂട്ടുവളങ്ങളും ജൈവവളവും വാങ്ങണം. ഒരു ലോഡ് യൂറിയ 9,000 കിലോഗ്രാമാണ്. ഇതിന് 53,190 രൂപ വിലവരും. പുതുതലമുറ വളങ്ങൾക്ക് […]
Read more

നല്ലേപ്പിള്ള ടൗണിലെ കടകളിൽ വെള്ളം കയറി

പാലക്കാട്: ചിറ്റൂർ തേമ്പാറമട സിസ്റ്റത്തിൽനിന്ന് വിട്ട വെള്ളം പാടശേഖരങ്ങളിൽ എത്താതെ നല്ലേപ്പിള്ളി ടൗണിലെ റോഡിൽ നിറഞ്ഞൊഴുകി കടകളിൽ കയറി. ബ്രാഞ്ച് കനാലിൽ ചപ്പുചവറുകൾ നിറഞ്ഞ് നീരൊഴുക്ക് തടസ്സമായതോടെയാണ് കനാൽ കവിഞ്ഞ് റോഡിലൂടെ ഒഴുകിയത്. കനാലിൽ വെള്ളമില്ലാത്ത സമയങ്ങളിൽ തള്ളുന്ന മാലിന്യമാണ് അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നത്. വെള്ളം പാഴായതോടെ വാലറ്റപ്രദേശങ്ങളായ വടക്കുംപുറം, തോട്ടശ്ശേരി, തെക്കുംപുറം, കലയാൻകുളമ്പ്, ചേരിപ്പറമ്പ്, കല്ലങ്കാട് എന്നിവിടങ്ങളിൽ എത്തിയില്ല. ഇതുമൂലം വളമിടാൻ കർഷകർക്ക് ബുദ്ധിമുട്ടാവും. മുൻപും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇത്തവണയും ആവർത്തിച്ചുവെന്നും കർഷകനായ […]
Read more

രാമശ്ശേരി ഇഡ്ഡലിക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കണം

പാലക്കാട്: രാമശ്ശേരി 150 വർഷത്തെ പാരമ്പര്യമുള്ള രാമശ്ശേരി ഇഡ്ഡലിക്കു ഭൗമ സൂചിക പദവി ലഭ്യമാക്കണമെന്നു രാമശ്ശേരി ഇഡ്ഡലി സംരംഭകരുടെ പദ്ധതി ആസൂത്രണ സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൈതൃക ഉൽപന്നങ്ങളിലൊന്നായ രാമശ്ശേരി ഇഡ്ഡലിയെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും സംരക്ഷിക്കണം. രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദറിയാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഭക്ഷണപ്രിയരും രാമശ്ശേരിയിൽ എത്തിയിട്ടുണ്ട്. ഇത്രയും പ്രാധാന്യമേറിയ വിഭവം തയാറാക്കി ഉപജീവനം നടത്തുന്ന 9 കുടുംബങ്ങൾ ഇനി എത്ര കാലം ഇങ്ങനെ തുടരുമെന്നതിൽ ആശങ്കയുണ്ട്. […]
Read more

രാഹുല്‍മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസ്: സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയെ അവഹേളിച്ചന്ന കേസില്‍ സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിയ്ക്കലിനും ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ അഡീ. ഒന്നാം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ […]
Read more

മുസ്ലിംലീഗ് വാർത്ത സമ്മേളനം നടത്തി

പാലക്കാട്: നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫ്– യുഡിഎഫ് സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഐഎമ്മും ചേർന്ന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച നടത്താനും ലീഗ് സന്നദ്ധമാണെന്ന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന ആവശ്യവും ലീഗ് മുന്നോട്ട് വച്ചു. […]
Read more

പാലക്കാട് ധോണിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

പാലക്കാട്: ധോണിയില്‍ കാര്‍ കത്തി ഒരു മരണം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് റോഡരികില്‍ കാറിന് തീപിടിച്ചത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂര്‍ വേലിക്കാട് റോഡിലാണ് സംഭവം. കാര്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടെതാണ് കാര്‍. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി്. ആത്മഹത്യയാണോ എന്നകാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer