Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

പാലക്കാട്: തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്ബില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്. സമീപത്തുനിന്ന് മീൻ പിടിച്ചു തിരികെ വരുമ്പോൾ പുല്ലിനിടയില്‍ പൊട്ടികിടന്ന വൈദ്യുതി കമ്ബി ശ്രദ്ധയില്‍പ്പെടാതെ കയറിപിടിക്കുകയായിരുന്നു.വൈദ്യുതി കമ്ബി പ്രദേശത്ത് പൊട്ടികിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അധികൃതർ വിവരം വേണ്ട രീതിയില്‍ കൈകാര്യം ചെയ്തിരുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
Read more

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച്‌ ചികിത്സയിലായിരുന്നയാൾ മരിച്ചു

പാലക്കാട്: അബദ്ധത്തില്‍ ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതിയായിരുന്നു സംഭവം. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയർ ചെയ്യുന്ന കട നടത്തുകയാണ് രാധാകൃഷ്ണൻ. സെവനപ്പ് കുപ്പിയിലുണ്ടായിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി കുടിക്കുകയായിരുന്നു. ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഒറ്റപ്പാലം ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് […]
Read more

സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച സംഭവം ; സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. ലക്കിടി ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ അംഗവുമായ അനില്‍കുമാര്‍, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിന്‍സ് എന്നിവരാണു പിടിയിലായത്. ലക്കിടി തെക്കുംചെറോട് സ്വദേശിയും പാര്‍ട്ടി അംഗവുമായ സുരേന്ദ്രന്‍ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പില്‍ തോറ്റ വൈരാഗ്യത്തിലാണ് പാര്‍ട്ടി അംഗമായ സുരേന്ദ്രനെ ആക്രമിച്ചത്. ശനിയാഴ്ച രാത്രി ബൈക്കില്‍ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് […]
Read more

വാളയാർ ആൾകൂട്ടക്കൊലപാതകം; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകി. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയതായും, അവർ കീഴടങ്ങുന്നതിനായി ബന്ധുക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എട്ട് പേരിലധികരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യത. കേസിൽ […]
Read more

ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു

പാലക്കാട്: നെന്മാറ ചാത്തമംഗലത്ത് അയ്യപ്പൻപാട്ട് ഉത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ആന ഇടഞ്ഞതിനെ തുടർന്ന് ഉത്സവ സ്ഥലത്ത് ഉണ്ടായ ഓട്ടപ്പാച്ചിലിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇടഞ്ഞ ആനയെ ഇതുവരെ പൂർണമായി തളക്കാൻ സാധിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ആനയെ നിയന്ത്രണവിധേയമാക്കുന്നതിനായി എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഉത്സവപരിപാടികൾ താൽക്കാലികമായി തടസ്സപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും […]
Read more

പാലക്കാട് കരോള്‍ നടത്തിയത് മദ്യപിച്ച്; കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

പാലക്കാട്: പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് ബിജെപി നേതാവ് ആരോപിച്ചത്. അതേസമയം വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്തോടെ കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ വിശദീകരണം. കരോള്‍ സംഘത്തെ അക്രമിച്ചതിന് അറസ്റ്റിലായ അശ്വിന്‍രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. കരോള്‍ ഭക്തിപൂര്‍വ്വം ആത്മീയതയോട് കൂടി ചെയ്യേണ്ടതാണെന്നും മദ്യപിച്ച് സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റിയുടെ ബാന്റ് സെറ്റുമായി പോകുന്നവരെ കരോള്‍ സംഘമായിട്ടാണോ കാണേണ്ടത്. […]
Read more

വിത്തനശ്ശേരിയിൽ പുലി ആക്രമിക്കുന്ന ദൃശ്യം പുറത്ത്

പാലക്കാട്: നെന്മാറ വിത്തനശ്ശേരി അളിച്ചുവട് പ്രദേശത്തെ ജനവാസമേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അത്തിമറ്റത്തിൽ ശശി എന്ന വ്യക്തിയുടെ വീട്ടിലെ വളർത്തുനായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന നായയ്ക്കു നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വളർത്തുനായയ്ക്ക് പരിക്കേറ്റതായാണ് വിവരം. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജനങ്ങൾക്കിടയിൽ ശക്തമായ ആശങ്ക നിലനിൽക്കുകയാണ്. വവിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. […]
Read more

തോലന്നൂർ ഇരട്ട കൊലപാതകം ഒന്നാം പ്രതിക്ക് ജീവപര്യന്തം

പാലക്കാട് : ഏറെ വിവാദമുയർത്തിയ തോലനൂർ ദമ്പതിമാരുടെ വധക്കേസിൽ ഒന്നാംപ്രതി എറണാകുളം വടക്കൻപറവൂർ മാന്നംചോപ്പുള്ളിവീട്ടിൽ ഷഡാനന്ദന് (61) വിചാരണക്കോടതി നൽകിയ ജീവപര്യന്തംശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കേസിലെ രണ്ടാംപ്രതിയും ദമ്പതിമാരുടെ മരുമകളുമായ തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽവീട്ടിൽ ഷീജയെ (43) തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. ജസ്റ്റിസ് എ.കെ. ജയശങ്കർനമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 സെപ്റ്റംബർ 13-ന് രാത്രി 12.30-നും പുലർച്ചെ നാലരയ്ക്കും ഇടയിലാണ് തോലനൂർ പൂളയ്ക്കാപറമ്പിൽ വിമുക്തഭടനായ […]
Read more

അടിപ്പാതയുടെ നിർമ്മാണം ഇഴയുന്നു; യാത്രക്കാർ ദുരിതത്തിൽ

പാലക്കാട് : വടക്കഞ്ചേരി ദേശീയപാത 544-ൽ വാളയാറിനും അങ്കമാലിക്കുമിടയിൽ നടന്നു വരുന്ന 11 അടിപ്പാതകളുടെ നിർമാണം മന്ദഗതിയിൽ തുടരുന്നതിനാൽ യാത്രക്കാർക്ക് കടുത്ത ദുരിതമാണ് നേരിടേണ്ടി വരുന്നത്. നിർമാണക്കരാറിന് അനുവദിച്ചിരുന്ന കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പണി പാതിപോലും പൂർത്തിയായിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി. വാണിയമ്പാറയിൽ അടിപ്പാത നിർമാണത്തിന് മുന്നോടിയായി ഗതാഗതം തിരിച്ചുവിടുന്നതിനായി സർവീസ് റോഡുകളുടെ നിർമാണം വാണിയമ്പാറ, കല്ലിടുക്ക് മേഖലകളിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമാണം നടക്കുന്ന മിക്ക പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് പതിവായി മാറിയിട്ടുണ്ട്. ശോചനീയാവസ്ഥയിലുള്ള റോഡുകൾ യാത്രക്കാർക്ക് […]
Read more

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലക്കാട്: പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അശ്വിന്‍ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയില്‍ വെച്ച് പ്രതി കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിനു നേരെ ഇയാള്‍ ആക്രമണം നടത്തിയത്. കരോളിന് ഉപയോഗിച്ചിരുന്ന ബാന്റില്‍ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതി അശ്വിന്‍ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Read more

Recent News

Advertisement
WhiteswanTV Footer