Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

മംഗലം ഡാം ഓടംതോട് മേഖലയിൽ കടുവാ സാന്നിധ്യമെന്ന് സംശയം; നാട്ടുകാർ ഭീതിയിൽ

പാലക്കാട്: വടക്കഞ്ചേരിമംഗലംഡാം ഓടംതോട് സി.വി.എം കുന്നിന് സമീപം കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. ഇന്നലെ രാവിലെ പ്രദേശത്ത് പുലിയെ കണ്ടതായി ലഭിച്ച വിവരത്തെ തുടർന്ന് സ്ഥലം പരിശോധിക്കാനിറങ്ങിയ നാട്ടുകാർക്കാണ് കാൽപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ വനവകുപ്പിനെ അറിയിക്കുകയും ചെയ്തു. കാൽപാടുകളുടെ സ്വഭാവം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി വനവകുപ്പ് ഉദ്യോഗസ്ഥരും വനവിദഗ്ധരും സ്ഥലപരിശോധന നടത്തി. ഇതിനായി കാൽപാടുകളുടെ ഫോട്ടോകളും അളവുകളും ശേഖരിച്ചു . ഇന്ന് തന്നെ പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് തുടർച്ചയായ നിരീക്ഷണം നടത്തുമെന്നും […]
Read more

വധശ്രമക്കേസ് പ്രതി വിലങ്ങുമായി കടന്നുകളഞ്ഞ സംഭവം സഹായിച്ച രണ്ടുപേർ പിടിയിൽ

വടക്കഞ്ചേരിയിലെ ബാറിന് സമീപത്ത് പ്രതിയുണ്ടെന്ന വിവരത്തെ തുടർന്ന് മണ്ണുത്തി പൊലീസ് എത്തി പ്രതിയെ പിടികൂടി വിലങ്ങ് ഇടുന്നതിനിടെ ഇയാൾ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ചു. ബഹളത്തിനിടയിൽ ബൈക്കിലെത്തിയ സഫർ എന്നായളോടൊപ്പം ഇയാൾ സംഭവസ്ഥലത്തുനിന്നു കടന്നു. കണ്ണമ്പ്രയിൽ ഇറങ്ങിയ പ്രതിയെ അനസാണ് ഇരട്ടക്കുളത്ത് എത്തിച്ചത്. അവിടെ നിന്ന് ജിബി എന്നയാളുമായി പ്രതി കടന്നു കളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാനായിട്ടില്ല. ഇരട്ടക്കുളത്തു നിന്ന് പ്രതി ആക്സോ ബ്ലേഡ് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. സഫർ ക്രിമിനൽ കേസ് ഉൾപ്പെടെ […]
Read more

ഓട്ടോയിൽ ബൈക്കിടിച്ച് രണ്ട് പേർ മരിച്ചു

പാലക്കാട്: ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് രണ്ട് പേർ മരിച്ചു. സുഹൃത്തുക്കളായ കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. രാത്രി കൊടുമ്പ് ഓലശേരിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് അതേ ഓട്ടോയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

പാലക്കാട്: പത്തിരിപ്പാല മണ്ണൂർ നഗരിപ്പുറത്ത് ആഴമുള്ള കിണറ്റിൽ വീണ വയോധികയെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു രക്ഷപ്പെടുത്തി. നഗരിപ്പുറം നെടുങ്ങോട്ടുപറമ്പ് ദേവയാനി (76) ആണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു സംഭവം. വയോധികയുടെ വീടിനു സമീപത്തെ കിണറ്റിലാണ് അകപ്പെട്ടത്. നിറയെ വെള്ളമുള്ള കിണറ്റിൽ വീണതറിഞ്ഞെത്തിയ നാട്ടുകാർ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് കോങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേന കിണറ്റിൽനിന്നു പുറത്തെത്തിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ടി.നജീബ്, ഡി.സജിത്, പി.വി ഷിബു, എസ്.ബൈജു, എം.ആസാദ്, ഹോം […]
Read more

വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

പാലക്കാട്: വടക്കഞ്ചേരിപോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. പാലക്കാട് വടക്കഞ്ചേരിയിൽ ആണ് സംഭവം.കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുൽ ആണ് മണ്ണുത്തി പോലീസിന്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്. വടക്കഞ്ചേരിയിൽ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്. പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യിൽ വിലങ്ങു വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞമാസം മണ്ണുത്തിയിൽ വെച്ച് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച […]
Read more

കെഐഎഫ്ഇയുഎ പാലക്കാട് ജില്ല കൺവെൻഷൻ നടന്നു

പാലക്കാട്: ആലത്തൂർ KIFEUA പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലക്കാട് ജില്ല കൺവെൻഷൻ ജില്ലയിൽ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രധാന ചർച്ചകൾക്ക് വേദിയായി മാറി. ജില്ലയിലെ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരെ ഒരുമിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച കൺവെൻഷൻ വിജയകരമായി കോപ്പറേറ്റ് ബാങ്ക് ഓഡിറ്റോറിയം ആലത്തൂരിൽ സമാപിച്ചു.കൺവെൻഷൻ ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മേഖലയുടെ വളർച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നിർണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചെറുകിട വ്യവസായ സംരംഭകർ നേരിടുന്ന വിവിധ […]
Read more

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

പാലക്കാട്: ചന്ദ്രനഗറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ട് ബസ്സുകളും ഒരു കാറും ഒരു ലോറിയും ഉൾപ്പെടുന്ന നാല് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴേ പത്തോടെയാണ് അപകടം. റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലേക്ക് ആദ്യം കാറും പിന്നാലെ ബസ്സുകളും ഒന്നിന് പിറകെ ഒന്നായി അപകടത്തിൽ പെടുകയായിരുന്നു. ബസുകളിലെനിരവധി യാത്രക്കാർക്ക് നിസാര പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു ബസ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ബസ്സിനകത്ത് കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് നീക്കിയത്. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു […]
Read more

പാലക്കാട് ദേശീയപാതയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയിൽ ബൈക്കിടിച്ച് വയോധികക്ക് ദാരുണാന്ത്യം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം ദേശീയപാതയിൽ 11 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്കോടിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയോധികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; 2 പേർ പിടിയിൽ

പാലക്കാട്: പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലായിരുന്നു സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.
Read more

2026 നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു മുൻപ് പൂർത്തിയാക്കാവുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം

പാലക്കാട്: 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് പൂർത്തീകരിക്കാൻ കഴിയുന്ന എല്ലാ വികസന പദ്ധതികളും സമയബന്ധിതമായി നടപ്പാക്കണമെന്ന് അവലോകന യോഗം നിർദേശിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ വകുപ്പുകളും പദ്ധതികളുമായി ബന്ധപ്പെട്ട ഡാഷ്ബോർഡുകൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. ‘പെർ ഡ്രോപ്പ് മോർ ക്രോപ്’ പദ്ധതിയിൽ അനുവദിച്ച മുഴുവൻ […]
Read more

Recent News

Advertisement
WhiteswanTV Footer