Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

കൊട്ടും കുരവയും താലിമാലയുമില്ല; ഭരണഘടന കൈമാറി പ്രതിജ്ഞ ചെയ്ത് വിവാഹിതരായി ശീതളും ജിതിനും

പാലക്കാട്: നെന്മാറവളരെ വ്യത്യസ്തമായ വിവാഹത്തിനാണ് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫിസ് കഴിഞ്ഞ ദിവസം സാക്ഷിയായത്. കൊട്ടും കുരവയും ആള്‍ക്കൂട്ടത്തിന്റെ ബഹളവുമില്ലാതെ ലാളിത്യം നിറഞ്ഞ ഒരു വിവാഹം. ചെറുക്കന്‍ പെണ്ണിന് താലമാല അണിയിച്ചില്ല. വിവാഹ പുടവയോ മോതിരമോ കൈമാറിയില്ല. ഭരണഘടനയെ സാക്ഷി നിര്‍ത്തി പ്രതിജ്ഞ ചെയ്ത് ശീതളും ജിതിനും ഒരുമിച്ച് ജീവിത യാത്ര തുടങ്ങി. ഇരുവരും ഒരേസ്വരത്തില്‍ ചൊല്ലി, ‘നമ്മള്‍ ഇന്ത്യയിലെ രണ്ടു പൗരര്‍ എന്ന നിലയില്‍, വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു. ജനുവരി ഒന്നിന് […]
Read more

വിനോദിനിക്ക് കൃത്രിമ കൈ വയ്ക്കാൻ എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട്: പാലക്കാട്ടെ കുഞ്ഞുവിനോദിനിക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സഹായ നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൃത്രിമ കൈ വയ്ക്കാനുള്ള നടപടികൾ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് […]
Read more

ദേശീയ സരസ് മേള; സാംസ്കാരിക ഘോഷയാത്രയോടെ ഉച്ചയ്ക്ക് 2 മണിക്ക് തുടക്കം

പാലക്കാട്‌ : കുടുംബശ്രീയുടെ ദേശീയ സരസ് മേളയുടെ ഉദ്ഘാടന ചടങ്ങുകളുടെയും സാംസ്കാരിക ഘോഷയാത്രയുടെയും സമയക്രമത്തിൽ മാറ്റം വരുത്തി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഇന്ന് വൈകുന്നേരം 4.30ന് പിണറായി വിജയൻ ദേശീയ സരസ് മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ചാലിശ്ശേരി കദീജ മൻസിൽ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മുലയംപറമ്പ് മൈതാനത്ത് സമാപിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള കലാകാരന്മാരും കുടുംബശ്രീ പ്രവർത്തകരും […]
Read more

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: കൂറ്റനാട് വലിയ പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി 10 മണിയോടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൂറ്റനാട് സ്വദേശി നൊട്ടത്തുവളപ്പിൽ പ്രതീഷ് പരമേശ്വരൻ (34) ആണ് മരിച്ചത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പരേതനായ പരമേശ്വരന്റെ മകനാണ്. അമ്മ: പ്രേമവതി. സഹോദരിമാർ: പ്രസീദ, പ്രജീഷ, പ്രഭിത.
Read more

കേരള യാത്ര പ്രചരണാർത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു

പാലക്കാട്: ജനുവരി 1 മുതൽ 16 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള മുസ്ലിം ജമാഅത്തിനെ കീഴിൽ നടക്കുന്ന കേരള യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി ആലത്തൂർ ജമാഅത്ത് സോൺ കമ്മിറ്റിയുടെ നേതൃതത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.ആലത്തൂർ ദേശിയ മൈദാനത്ത് നിന്ന് ആരംഭിച്ച ബൈക്ക് റാലി നഗരത്തിലെ പ്രധാന റോഡുകളിലൂടെ സഞ്ചരിച്ച് വടക്കഞ്ചേരി ടൗണിൽ സമാപിച്ചു. കേരള യാത്രയുടെ ആശയങ്ങളും ലക്ഷ്യങ്ങളും പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് റാലി സംഘടിപ്പിച്ചത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിക്ക് വഴിനീളെ പൊതുജനങ്ങളിൽ നിന്ന് […]
Read more

ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം; കുടുംബം ഇന്ന് പരാതി നൽകും

പാലക്കാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന തുടങ്ങി. ഈ അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറും. കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല വിഷയം ആരോഗ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ ആഭ്യന്തര അന്വേഷണം തുടങ്ങിയെങ്കിലും മരിച്ച രോഗികളുടെ കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. മരണപ്പെട്ട മജീദിന്റെയും രാമചന്ദ്രന്റെയും കുടുംബം ഉടൻ പരാതി നൽകുമെന്നാണ് സൂചന. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍റർ അടച്ചിട്ട സാഹചര്യത്തിൽ […]
Read more

പോലീസിനെ വെട്ടിച്ചു കടന്ന വധശ്രമ കേസ് പ്രതിയും സഹായികളും കോയമ്പത്തൂരിൽ പിടിയിൽ

പാലക്കാട്: പൊലീസ് കസ്റ്റഡിയിൽ നിന്നു നാടകീയമായി രക്ഷപ്പെട്ട വധശ്രമ കേസ് പ്രതിയെയും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സംഘത്തെയുമടക്കം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വധശ്രമ കേസിലെ മുഖ്യപ്രതി മഞ്ഞപ്ര വടക്കേതിൽ രാഹുൽ (അപ്പു–28), ഇയാളെ കോയമ്പത്തൂരിലേക്ക് എത്തിച്ച ഇരട്ടകുളം നെല്ലിയമാകുന്നു ജിബിൻ (25), കണ്ണന്നൂർ ജലാലുദ്ധീൻ (20), കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയ അൻവർ (25) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽവച്ച് ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് രാഹുലിന്റെ […]
Read more

മദ്യത്തിന് പേരിടല്‍; സര്‍ക്കാരിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി

പാലക്കാട്‌: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയലാണ് പരാതി നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നല്‍കുന്നത് അതിനെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യമാണ്. മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്ബത്തിക ഘടനയെയും തകർക്കുന്ന ഇത്തരം മനുഷ്യവകാശ ലംഘനം തെറ്റാണെന്നാണ് പരാതി. പരസ്യത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. പേരിടല്‍ മത്സരം പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം […]
Read more

ഈ കാർഡുകളിൽ നിറയുന്നത് ഹൃദയംതൊടും സ്നേഹ സന്ദേശങൾ

പാലക്കാട്: കൊല്ലങ്കോട് എഴുത്തയയ്ക്കൽ മറന്നുതുടങ്ങിയ കാലത്ത് പുതുവത്സരത്തിൽ പോസ്റ്റ്കാർഡിൽ നവവത്സരാശംസകളുമായി കൊല്ലങ്കോട്ട്. അരുവന്നൂർപറമ്പ് കെ.കെ. നിവാസിൽ ശിവദാസും കുടുംബവും. തപാൽവകുപ്പിന്റെ പോസ്റ്റ്കാർഡുകളെ ആശംസാ കാർഡുകളാക്കിയാണ് സൗഹൃദങ്ങൾക്ക് നിറക്കൂട്ടൊരുക്കുന്നത്‌. ഓരോ വർഷവും ഇവർ ഇതിനായി ഉപയോഗിക്കുന്നത് അഞ്ഞൂറിലധികം പോസ്റ്റ്കാർഡുകളാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തുടരുന്ന ഈ സന്തോഷത്തിൽ ശിവദാസനൊപ്പം ഭാര്യ രാധികയും മക്കളായ ആദ്യശ്രീ, ആദ്യാനന്ദ് എന്നിവരും ഒപ്പമുണ്ട്. ഡിസംബറായാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇവരുടെ വീട്ടിൽ കാർഡുകൾ ഒരുക്കിയെടുക്കുന്ന തിരക്കിലാകും എല്ലാവരും. ജീവിതത്തിൽ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിനൊപ്പം […]
Read more

വലതുകൈ മുറിച്ചുമാറ്റിയ സംഭവം; പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വിനോദിനി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന ഒമ്പത് വയസുകാരിക്ക് ഇതുവരെയും കൃത്രിമകൈ ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുകയാണ് വിനോദിനി. കൃത്രിമകൈ സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ട് ലക്ഷം രൂപ മാത്രമാണ്. എന്നാൽ കൃത്രിമകൈയ്ക്കും തുടർചികിത്സയ്ക്കുമുള്ള ചെലവ് വഹിക്കാൻ ഈ തുക പര്യാപ്തമല്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സഹായം തേടി […]
Read more

Recent News

Advertisement
WhiteswanTV Footer