Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

ദേശീയപാതയിൽ പുതുതായി നിർമിച്ച അടിപ്പാത തുറന്നു; യാത്രക്കാർക്ക് ആശ്വാസം

പാലക്കാട്: കുഴൽമന്ദം യാത്രക്കാർക്ക് ആശ്വാസം, കുഴൽമന്ദത്ത് ദേശീയപാതയിൽ പുതുതായി നിർമിച്ച അടിപ്പാത ഇന്നലെ താൽക്കാലികമായി തുറന്നുകൊടുത്തു.  ഇതോടെ ഗതാഗതക്കുരുക്കിൽ കുഴങ്ങുന്ന കുഴൽമന്ദത്തിനു ശാപമോക്ഷമായി.  തേങ്കുറുശ്ശി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ദേശീയപാത കുഴൽമന്ദം ജംക്‌ഷനിലെ മേൽപാലത്തിനരികിലൂടെയാണ് മാത്തൂർ ഭാഗത്തേക്കും തിരികെയും പോയിരുന്നത്. പാലക്കാട്ടു നിന്നു മാത്തൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതേ രീതിയിലാണു പോയിരുന്നത്. ഇതു ഗതാഗതക്കുരുക്കിനിടയാക്കിയിരുന്നു.  മാസങ്ങൾക്കു മുൻപ് അടിപ്പാത നിർമാണം പൂർത്തിയായ സാഹചര്യത്തിൽ കുരുക്ക് ചൂണ്ടിക്കാട്ടി താൽക്കാലികമായി വാഹനങ്ങൾ പോകാൻ തുറന്നുകൊടുക്കാൻ ആവശ്യമുയർന്നെങ്കിലും പരിഗണിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതേ […]
Read more

കനാലുകൾ നവീകരിക്കാൻ 200 കോടി; പദ്ധതിക്ക് അനുമതി

പാലക്കാട്: നെല്ലറയുടെ ജീവനാഡിയായ മലമ്പുഴ ജലസേചന കനാലുകൾ നവീകരിക്കാൻ 200 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി. റീൽസും ഫോട്ടോഷൂട്ടും ചെയ്യുന്നവരുടെ ഇഷ്ടലൊക്കേഷനായ പഴയ ബ്രിട്ടിഷ് പാലങ്ങളുടെ ബലപ്പെടുത്തലും നവീകരണത്തിന്റെ ഭാഗമായി നടത്തും. സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരപദ്ധതിയിൽ ഉൾപ്പെടുത്തിയാണു കനാലുകളുടെ പ്രവൃത്തി നടത്തുന്നത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ടെൻഡർ നടപടികൾ കൂടി പൂർത്തിയായാൽ പ്രവൃത്തി ആരംഭിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ നിർവഹണച്ചുമതല ജലസേചന വിഭാഗത്തിനാണ്. മലമ്പുഴ ഡാമിൽനിന്ന് ഇടതു, വലതുകര കനാൽ […]
Read more

അരലക്ഷം കടന്ന് കുടിശിക; എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: ജില്ലയിലെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചു. അര ലക്ഷം രൂപ കടന്ന വൈദ്യുതി ബിൽ കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ ഓഫിസ് 2 ദിവസമായി പ്രവർത്തിക്കുന്നത് കൂരിരുട്ടിൽ. ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതു മൊബൈൽ ഫോൺ വെട്ടത്തിൽ. ജില്ലയിലെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളുടെ നിരീക്ഷണ സംവിധാനവും സ്തംഭിച്ചു. ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും കട്ടപ്പുറത്തായതോടെ […]
Read more

പാലക്കാട്ട് എംവിഡിയുടെ ഫ്യൂസൂരി കെഎസ്ഇബി

പാലക്കാട്: പാലക്കാട് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി ബിൽ തുക അടക്കാതിരുന്നതിനെത്തുടർന്ന് കെഎസ്ഇബി നടപടി സ്വീകരിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ അടക്കാതെ ഇരുന്നതിനാൽ ഏകദേശം 55,000 രൂപയുടെ കുടിശ്ശിക ഉണ്ടായിരുന്നു. ജനുവരി 2നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്യൂസ് നീക്കിയത്. ഇതോടെ എഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴ കുറയ്ക്കാനുള്ള സംവിധാനങ്ങൾ പ്രവർത്തനരഹിതമായി. നിലവിൽ ഉദ്യോഗസ്ഥർ മുഖ്യ പ്രവർത്തനങ്ങൾക്കായി മൊബൈൽ ഫോൺ വെളിച്ചം മാത്രം ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
Read more

പാലക്കാട് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിയ നിലയിൽ കണ്ടെത്തി. വീട്ടുടമയായ അലീമെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അലീമ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഒറ്റക്ക് താമസിക്കുന്ന ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ ഒന്നേകാൽ പവന്റെ മാല കവർന്നു

പാലക്കാട്: ആലത്തൂർ കുനിശ്ശേരിയിൽ ബൈക്കിലെത്തിയ അജ്ഞാത യുവാക്കൾ വയോധികയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. കുനിശ്ശേരി നരിപ്പൊറ്റ സ്വദേശി വേലായുധന്റെ ഭാര്യ രാജമ്മ (80) യുടെ മാലയാണ് കവർന്നത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കുനിശ്ശേരി അമ്പലവളവിന് സമീപം നടന്നു പോകുന്നതിനിടെയാണ് രാജമ്മയെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ രണ്ടു യുവാക്കളാണ് മാല പൊട്ടിച്ച് അതിവേഗം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ രാജമ്മ ഭീതിയിലായെങ്കിലും ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം […]
Read more

പനിച്ചുവിറച്ച്‌ പാലക്കാട്

പാലക്കാട്: അതിരാവിലെ നല്ല തണുപ്പ്. പകല്‍ 11ഓടെ പൊള്ളുന്ന ചൂടും. ഇടവിട്ടുള്ള കാലാവസ്ഥയില്‍ പനിച്ച്‌ വിറച്ച്‌ ജില്ല. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളില്‍ പനി ബാധിച്ച്‌ ചികിത്സതേടിയത് 17,066 പേർ. ഇതില്‍ 269 പേർക്കും കിടത്തിച്ചികിത്സ വേണ്ടിവന്നു. ലക്ഷണങ്ങളുണ്ടായിരുന്ന 84 പേരില്‍ 40 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഡിസംബർ മൂന്നിന് കിഴക്കഞ്ചേരി സ്വദേശി മരിച്ചത് ഡെങ്കിപ്പനി മൂലമാണെന്നും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം മാത്രം 564 പേരാണ് ചികിത്സതേടിയത്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടാൻ ശരീരം ശ്രമിക്കുമ്ബോള്‍ […]
Read more

മിനി ലോറി വാഹനങ്ങളിക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ദേശീയപാത പന്നിയങ്കയിലെ ബെവ്കോ ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട മിനി–ലോറി നിരത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിയോട് കൂടിയാണ് അപകടമുണ്ടായത്. ശക്തമായ ഇടിയിൽ നാലോളം വാഹങ്ങൾക്ക് കേട് പറ്റിയിട്ടിട്ടുണ്ടെന്നാണ് നിഗമനം. ഒഡിഷ സ്വദേശി ഭരത് (20), ഇളവംപാടം സ്വദേശി രമേഷ് (40), മുടപ്പല്ലൂർ സ്വദേശികളായ ചന്ദ്രൻ (70), ഓമന (65) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലക്കാട് ദിശയിലേക്ക് വരുകയായിരുന്ന മിനിലോറി മുന്നിൽ പോവുകയായിരുന്ന ഇന്നോവ […]
Read more

കൈ മുറിച്ച് മാറ്റിയ 9 വയസുകാരിക്ക് കൃത്രിമ കൈ കൃത്രിമ കൈ സർക്കാർ സഹായം

പാലക്കാട്: ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ പെണ്‍കുട്ടിക്ക് വനിത ശിശുവികസന വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതിയുടെ സഹായം. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടിക്ക് നിലവില്‍ കൃത്രിമ കൈ വയ്‌ക്കേണ്ടതുണ്ടെന്നും അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു. […]
Read more

മദ്യം നൽകി വിദ്യാര്‍ത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നും ബന്ധപ്പെട്ട അധികാരികളെയോ പോലീസിനെയോ സമയബന്ധിതമായി അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 18ന് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞതോടെ അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരം അറിഞ്ഞിരുന്നു. തുടർന്ന് ഡിസംബർ 19ന് മാനേജ്മെൻറ് അധ്യാപകനെതിരെ ആഭ്യന്തര നടപടി സ്വീകരിച്ചു. എന്നാൽ, സംഭവം പോലീസിലോ ചൈൽഡ് ലൈനിലോ […]
Read more

Recent News

Advertisement
WhiteswanTV Footer