Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി പികെ ശശി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ സിപിഎം നേതാവ് പി.കെ. ശശി തള്ളി. കോൺഗ്രസ് നേതാക്കളാരും തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും താൻ അടിയുറച്ച കമ്മ്യൂണിസ്റ്റാണെന്നും സിപിഎം വിടില്ലെന്നും പി.കെ. ശശി വ്യക്തമാക്കി. ഇത്തരം വാർത്തകൾ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും, അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും ശശി പറഞ്ഞു. ഒറ്റപ്പാലം മണ്ഡലം ഓരോ പാർട്ടികളും അവരവരുടെ ചിഹ്നത്തിൽ മത്സരിക്കുന്ന മണ്ഡലമാണെന്നും, ഇടക്കാലത്ത് താൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ താനിപ്പോഴും […]
Read more

മില്ലിൽ നിന്ന് ഉയരുന്ന പുകയും പൊടിയും കൊണ്ട് വലഞ്ഞ് നാട്

പാലക്കാട്: വടക്കഞ്ചേരി ടൗണിനു സമീപമുള്ള റൈസ് മില്ലിൽനിന്നു വരുന്ന കരിയും പുകയും പൊടിപടലങ്ങളും കാരണം ഒട്ടേറെ കുടുംബങ്ങൾ ദുരിതം പേറുന്നതായി പരാതി. വടക്കഞ്ചേരി കാരയങ്കാട്, അമ്പാട്ടുപറമ്പ്, ആമക്കുളം മേഖലയിലുള്ളവരാണ് പൊടിശല്യം കാരണം വട്ടംകറങ്ങുന്നത്. കുട്ടികൾക്കും വയോജനങ്ങൾക്കും ചുമയും തുമ്മലും അലർജി രോഗങ്ങളും വർധിച്ചു. ഇവിടെയുള്ള കിണറുകളിലും ശുദ്ധജല സംഭരണികളിലുമുള്ള ജലം ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. വീടുകളുടെ ഉള്ളിലേക്കു പൊടി കയറുന്നതായി വീട്ടമ്മമാർ പറഞ്ഞു. പ്രദേശവാസികൾ ഒപ്പിട്ട പരാതി പഞ്ചായത്ത്, വില്ലേജ്, താലൂക്ക് അധികൃതർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും […]
Read more

ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കാൻ വടക്കഞ്ചേരി കമ്മാന്തറ സ്വദേശി വി.എസ് മുഹമ്മദ്ഫർഹാൻ

പാലക്കാട്: വടക്കഞ്ചേരിജനുവരി 26ന് ന്യൂ ഡൽഹി യിൽ നടക്കുന്ന റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കാൻ വടക്കഞ്ചേരി കമ്മാന്തറ സ്വദേശി വി.എസ് മുഹമ്മദ് ഫർഹാന് അവസരം. എൻസിസി കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പ്രൈം മിനിസ്റ്റ‌ർ റാലിയിൽ ഫർഹാൻ പങ്കെടുക്കുന്നത്. ആലത്തൂർ എസ്എൻ കോളജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിയാണ്. 5 മാസം നീണ്ട കഠിന പരിശീലനത്തിനും തിരഞ്ഞെടുപ്പിനും ശേഷമാണ് ഫർഹാനെ തേടി സുവർണാവസരമെത്തുന്നത്. വടക്കഞ്ചേരി കമ്മാന്തറ അബ്‌ദുൽ ഷുക്കൂറിന്റെയും റെജീനയുടെയും മകനാണ് മുഹമ്മദ് ഫയാസാണ് […]
Read more

പുകപ്പുരയ്ക്ക് തീപിടിച്ചു; മൂന്നിരട്ടൺ റബ്ബർ ഷീറ്റ് കത്തി നശിച്ചു

പാലക്കാട്: മംഗലംഡാമിൽ പുകപ്പുരയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. കിഴക്കേപറമ്പിൽ ടോമിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ പുകപ്പുരയ്ക്കാണ് ഇന്നലെ രാത്രി തീപിടിച്ചത്. പുകപ്പുരയിൽ ഉണങ്ങാനിട്ടിരുന്ന ഏകദേശം മൂന്നര ടണ്ണോളം റബ്ബർ ഷീറ്റുകൾ പൂർണ്ണമായും കത്തിനശിച്ചു.​ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പുകപ്പുരയുടെ മുകൾഭാഗത്തുനിന്നും അതിശക്തമായ തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. വടക്കഞ്ചേരിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന യൂണിറ്റും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുകപ്പുരയുടെ മുകൾഭാഗം ഏകദേശം പൂർണ്ണമായും നിലംപൊത്തിയിട്ടുണ്ട്.​റബ്ബർ ഷീറ്റുകൾക്ക് പുറമെ പുകപ്പുരയുടെ […]
Read more

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

പാലക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര, നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ ആണ് മരിച്ചത്. കഴിഞ്ഞ നാലാം തീയതി ഞായറാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ് മുഹ്സിന് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് മുഹ്സിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. നാട്ടുകൽ ഐ.എൻ.ഐ.സി. വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് മുഹ്സിൻ.
Read more

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ അർധരാത്രി 12.30ഓടെയാണ് പാലക്കാട്ടെ ഒരു ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണസംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട ക്യാമ്പിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. സ്റ്റേറ്റ് […]
Read more

മുൻസിപ്പൽ സ്റ്റാൻഡിൽ ബസ്സുകളുടെ പോക്ക് വരവ് പൂർവസ്ഥിതിയിൽ ആയിട്ടില്ലെന്ന് പരാതി

പാലക്കാട്: ഏഴുവർഷത്തിനുശേഷം പുനർനിർമിച്ച പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസുകളുടെ പോക്കുവരവ് പൂർവസ്ഥിതിയിലായില്ലെന്ന് പരാതി. കോടതി നിർദേശവും ഉദ്യോഗസ്ഥ തീരുമാനങ്ങളും പലതുണ്ടായിട്ടും, നാലുമാസംമുമ്പ് തുറന്ന സ്റ്റാൻഡിലേക്ക് ബസുകളുടെ വരവ് പൂർണതോതിലായില്ല. കാലപ്പഴക്കത്താൽ 2018-ൽ സ്റ്റാൻഡ് പൊളിക്കുന്നതിനു മുൻപുള്ള എല്ലാ ബസുകളും തിരിച്ച് ഇവിടേക്ക് വരണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്തിരുന്നു. പൂടൂർ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി ഭാഗത്തേക്കുള്ള ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് അവിടെത്തന്നെ സർവീസ് അവസാനിപ്പിക്കയാണ്. മലമ്പുഴ, റെയിൽവേകോളനി, കൊട്ടേക്കാട് ഭാഗത്തേക്കുള്ള ടൗൺ ബസുകൾ […]
Read more

നെല്ലിയാമ്പതിയിൽ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ചുമുതല്‍

പാലക്കാട്: നെല്ലിയാമ്പതിയുടെ കാർഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ച് മുതൽ ഒൻപതു വരെ നടക്കും. നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് പരിപാടി നടത്തുന്നത്. നെല്ലിയാമ്പതിയിലെ സർക്കാർ ഫാമില് സജ്ജമാക്കുന്ന വേദിയിൽ കാർഷികപ്രേദർശനവും വിപണനമേളയും അരങ്ങേറും. നൂതന സാങ്കേതിക വിദ്യകളായ പോളിഹൗസ് ഫാമിംഗ്, ഓപ്പണ് പ്രിസിഷൻ ഫാമിംഗ്, വിയറ്റ്നാം മോഡൽ […]
Read more

മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി

പാലക്കാട്: മലമ്പുഴയിലെ ഒരു സ്കൂളിൽ അധ്യാപകൻ വിദ്യാർത്ഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകിയതായി സിഡബ്ല്യുസി ചെയർമാൻ എം. സേതുമാധവൻ അറിയിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്കും സമാന അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് തുടർച്ചയായ കൗൺസിലിങ് നൽകുമെന്നും, സിഡബ്ല്യുസിയുടെ കൗൺസിലർമാരുടെ മുഴുവൻ സമയ സേവനം സ്കൂളിൽ ഏർപ്പെടുത്തുമെന്നും സേതുമാധവൻ വ്യക്തമാക്കി. ആദ്യഘട്ട കൗൺസിലിങ്ങിലാണ് ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകിയത്. പിന്നീട് സിഡബ്ല്യുസി ഈ വിദ്യാർത്ഥികളുടെ മൊഴികൾ വീണ്ടും […]
Read more

കേരള പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടി കേരള നിയമസഭാ സമുച്ചയത്തിൽ

തിരുവനന്തപുരം: കേരള പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രോജക്ട് മലബാരിക്കസ് സംഘടിപ്പിച്ച പരിപാടി കേരള നിയമസഭാ സമുച്ചയത്തിൽ ശ്രദ്ധേയമായി. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശ നാഥ്, കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ടൂറിസം–ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് പിന്നാലെ പ്രോജക്ട് മലബാരിക്കസിന്റെ സിനിമാപശ്ചാത്തല ഗാനങ്ങൾ ഉൾപ്പെടുത്തിയ സംഗീത പരിപാടിയും അരങ്ങേറി. ബാൻഡിന്റെ സ്ഥാപകയും പ്രശസ്ത ഗായികയുമായ സിത്താര കൃഷ്ണകുമാർ അവതരിപ്പിച്ച ഗാനങ്ങൾ പ്രേക്ഷകർ […]
Read more

Recent News

Advertisement
WhiteswanTV Footer