Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മലമ്പുഴയിലെ ഒരു സ്കൂളിൽ അധ്യാപകൻ വിദ്യാർത്ഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകിയതായി സിഡബ്ല്യുസി ചെയർമാൻ എം. സേതുമാധവൻ അറിയിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്കും സമാന അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂളിലെ വിദ്യാർത്ഥികൾക്ക് തുടർച്ചയായ കൗൺസിലിങ് നൽകുമെന്നും, സിഡബ്ല്യുസിയുടെ കൗൺസിലർമാരുടെ മുഴുവൻ സമയ സേവനം സ്കൂളിൽ ഏർപ്പെടുത്തുമെന്നും സേതുമാധവൻ വ്യക്തമാക്കി. ആദ്യഘട്ട കൗൺസിലിങ്ങിലാണ് ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകിയത്. പിന്നീട് സിഡബ്ല്യുസി ഈ വിദ്യാർത്ഥികളുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തി.

നിലവിൽ മൊഴി നൽകിയ 6 വിദ്യാർത്ഥികൾക്കും സിഡബ്ല്യുസിയുടെ കാവൽപ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ​ഗൗരവകരമായ പരാതിയായിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം ശ്രദ്ധയിൽപെടുത്താതിരുന്നത് വീഴ്ചയാണെന്നും എം സേതുമാധവൻ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer