Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി 11 വയസ്സുകാരി മരിച്ചു

പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. കൂറ്റനാട് സ്വദേശി അലിമോൻ്റെ മകൾ ആയിഷ ഹിഫയാണ് മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആയിഷ. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിൻ്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടം നടന്നത്. വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കയറിൽ കുരുങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് […]
Read more

ആയക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കുന്നതിന് സാധ്യത തെളിയുന്നതായി പി.പി സുമോദ് എംഎൽഎ

പാലക്കാട്: വടക്കഞ്ചേരി ആയക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കുന്നതിന് സാധ്യത തെളിയുന്നതായി പി.പി സുമോദ് എംഎൽഎ അറിയിച്ചു. പ്രമുഖവ്യവസായിയും ഒട്ടേറെ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഗോകുലം ഗോപാലന് ഹൈസ്കൂൾ ഗ്രൗണ്ട് സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ലെറ്റർഹെഡിൽ പി.പി സുമോദ് എംഎൽഎ നിവേദനം നൽകി. 2026 ബഡ്ജറ്റിൽ തുക അനുവദിച്ച് ആയക്കാട് സ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള പോംവഴിയാണ് കൂടിക്കാഴ്ച്ചയിലൂടെയും ചർച്ചയിലൂടെയും തെളിയുന്നതെന്നും നാടിന്റെ ജനകീയ ആവശ്യം പരിശോധിച്ച് അനുഭാവ പൂർവ്വം പരിഗണിക്കാം എന്ന് ഗോകുലം ഗോപാലൻ ഉറപ്പുനൽകിയതായും […]
Read more

വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് പച്ചക്കൊടി; ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കും

പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര– വടക്കഞ്ചേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വാവുമലയുടെ പ്രകൃതി ഭംഗിക്ക് പുതുജീവൻ പകർന്ന് വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് റവന്യു വകുപ്പിൽനിന്ന് അനുമതി ലഭിച്ചു. പദ്ധതിക്കായി ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കും. ദേശീയപാത പന്നിയങ്കരയിൽനിന്ന് വാവുമലയിലേക്കു 46 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമാണ ഉടൻ ആരംഭിക്കും. സമീപത്തെ തോട്ടം ഉടമകൾ സൗജന്യമായി കൈമാറിയ ഭൂമിയിലാണ് റോഡ് നിർമാണം നടത്തുക. 12 ഭൂവുടമകളിൽ നിന്നായി 335 മീറ്റർ നീളത്തിൽ 49 സെന്റ് സ്ഥലമാണ് […]
Read more

നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. വൃക്കസംബന്ധിയായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. പുലിമുരുകന്‍,വെട്ടം,കിളിച്ചുണ്ടന്‍ മാമ്പഴം,മിഷന്‍ 90 ഡേയ്സ്,കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് കണ്ണന്‍ പട്ടാമ്പി. കണ്ണന്‍ പട്ടാമ്പിയുടെ മരണ വിവരം സഹോദരന്‍ മേജര്‍ രവി ഫേസ്ബുക്കിലൂടെയാണ് […]
Read more

ഡോ. പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കും

പാലക്കാട്: ‍ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കുന്നതിനായി സിപിഎം സംസ്ഥാനതലത്തിൽ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം. പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ലെന്നും വിജയസാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുണ്ടെന്നുമാണ് വിവരം. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം ലഭിച്ചതായും സൂചനകളുണ്ട്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി. സരിൻ കോൺഗ്രസിൽ നിന്ന് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് മാത്രമാണ് സരിന് എത്താനായത്. […]
Read more

വിദ്യാര്‍ത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ യു.പി സ്കൂളിലെ അധ്യാപകൻ അനിലാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയെ മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. എസ്‍സി വിഭാഗത്തിൽപെട്ട കുട്ടിയെ ക്വാര്‍ട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. നവംബർ 29 നാണ് സംഭവം നടന്നത്. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്.
Read more

വയോധികയ്ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകൻ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. പൊരുളിപ്പാടം സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. പഴനിയിൽ നിന്നാണ് പോലീസ് സുരേഷിനെ പിടികൂടിയത്. പാടൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴിഞ്ഞ ദിവസം സുരേഷ് ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തെ തുടർന്ന് പോലീസ് പീഡനശ്രമം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ അറസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.
Read more

കുടുംബ ജീവിതം തകർത്തു, തൻ്റെ അസാന്നിധ്യം അവസരമാക്കി’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നെന്ന് പരാതിയിൽ പറയുന്നു. തനിക്ക് മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. […]
Read more

കടുവ സാന്നിധ്യമുള്ള ഓടൻ തോട് സിവിഎം കുന്ന് പരിസരം കിഫയുടെ പ്രതിനിധികൾ സന്ദർശിച്ചു

പാലക്കാട്: വടക്കഞ്ചേരി ഒരാഴ്ചയിൽ കൂടുതലായി അയ്യപ്പൻമുടി, സിവിഎം കുന്ന് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും എത്തി ഭീതി പരത്തി കടുവയുടെ സ്വൈര്യ വിഹാരംതുടരുന്നു.ഇന്നലെ രാത്രി സിവിഎം കുന്നിലുള്ള. രവീന്ദ്രൻ ചരപറമ്പിൽ എന്നയാളുടെ വീടിനും പശുതൊഴുത്തിനും സമീപം കടുവ എത്തി. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ അടുത്ത കൃഷിയിടത്തിലേക്ക് ഓടി പോയി.. ഇതോടെ കടുവയുടെ ആക്രമണഭീഷണി മൂലം ആളുകൾക്ക്‌ കൃഷിയിടങ്ങളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. കടുവ ഭീതി മൂലം ഈ മേഖലയിൽ റബർ ടാപ്പിംഗ് ഒരാഴ്ചയായി നടക്കുന്നില്ല. ജനവാസകേന്ദ്രങ്ങളിൽ സ്വൈര്യവിഹാരം […]
Read more

വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

പാലക്കാട്: ആലത്തൂർ പാടൂരിൽ വീട്ടിൽ കയറി വയോധികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു. ഇന്നലെ രാത്രി നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു അതിക്രമം. കാവശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ബി ജെ പി ബൂത്ത് പ്രസിഡൻ്റ് സുരേഷാണ് ആക്രമിച്ചത്. സുരേഷ് മണക്കാട് സെൻ്ററിലെ റോഡിലിരുന്ന് മദ്യപിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സുരേഷ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ചത്. ‘നീ എൻ്റെ ഭാര്യയല്ലേ’ എന്ന ആക്രോശത്തോടെയാണ് വയോധികയുടെ കഴുത്തിൽ പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer