Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയ സരസ് മേള; സാംസ്കാരിക ഘോഷയാത്രയോടെ ഉച്ചയ്ക്ക് 2 മണിക്ക് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌ : കുടുംബശ്രീയുടെ ദേശീയ സരസ് മേളയുടെ ഉദ്ഘാടന ചടങ്ങുകളുടെയും സാംസ്കാരിക ഘോഷയാത്രയുടെയും സമയക്രമത്തിൽ മാറ്റം വരുത്തി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഇന്ന് വൈകുന്നേരം 4.30ന് പിണറായി വിജയൻ ദേശീയ സരസ് മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ചാലിശ്ശേരി കദീജ മൻസിൽ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മുലയംപറമ്പ് മൈതാനത്ത് സമാപിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള കലാകാരന്മാരും കുടുംബശ്രീ പ്രവർത്തകരും അണിനിരക്കുന്ന ഘോഷയാത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കമാകുമെന്ന് സംഘാടകർ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer