Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയിൽ കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ ചൂണ്ടാണിക്കടവിൽ കാണാതായ.കല്ലൂർ സ്വദേശി സതീഷ് കുമാറിൻ്റെ ( 46 വയസ്സ്)മൃതദേഹമാണ് ഫയർഫോഴ്സ് തെരച്ചിൽ നടത്തി കണ്ടെത്തിയത് ”പുഴയോരത്തെ  ന്യൂ ഇയർ ദിന ആഘോഷത്തിന് ശേഷം വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ  ഇയാളെ കാണാതാവുകയും  പുഴയിൽ ഉണ്ടാകുമെന്ന സംശയത്തിൽ പുഴയിൽ സ്കൂബ ടീം എല്ലാം തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

സതീഷ് കുമാറിന്റെ മൊബൈൽ, ഷർട്ട് , മുണ്ട് എന്നിവ പുഴയോരത്ത് ഉണ്ടായിരുന്നതിനെ  തുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തുവാൻ കാരണം ‘വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് മൃതദേഹം കാണാതായ കടവിന് സമീപത്തുമായി കണ്ടെത്തിയത്. സ്റ്റേഷൻ ഓഫീസർ സി.സി. വിജയൻ്റെ നേതൃത്വത്തിൽ മാള അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെയും നേതൃത്വത്തിൽ  ആയിരുന്നു തിരച്ചിൽ.

ചാലക്കുടി നിലയത്തിൽ നിന്ന് സ്കൂബ ഡൈവർമാരായ അനില്‍ മോഹൻ, സന്തോഷ് കുമാർ, ഇരിഞ്ഞാലക്കുട നിലയത്തിലെ സുജിത്ത് കെ. ആർ, കൊടുങ്ങല്ലൂർ നിലയത്തിലെ റെനീഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Tags :

Recent News

Advertisement
WhiteswanTV Footer