Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസ് സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രിയുടെ നിർദേശം ലഭിച്ചിട്ടുണ്ട്. സർക്കാർ സൃഷ്ടിച്ച സാഹചര്യത്തിൽ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. മുൻപ് കേരളം പോലെയുള്ള പരിഷ്കൃത സമൂഹത്തിന് ശോഭയില്ലാതാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും […]
Read more

റോഡ് പണി നിർത്തിവെച്ചിട്ട് ഒരുമാസം, ജനങ്ങൾ ദുരിതത്തിൽ

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് പരിധിയിൽ വരുന്ന പത്തനാപുരം– ആറാപ്പുഴ റോഡ് പൊളിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് പരിസരവാസികളെ കടുത്ത ദുരിതത്തിലാക്കി. മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ ഉൾപ്പെടുന്ന ഈ റോഡ് പത്തനാപുരം പാലം പണി പുരോഗമിച്ചിരുന്ന സമയത്ത് ആലത്തൂരിലേക്ക് എത്തുന്നതിനുള്ള പ്രധാന ആശ്രയമായിരുന്നു. പത്തനാപുരം പാലം ഇപ്പോൾ താൽക്കാലികമായി തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും, ഈ റോഡ് പ്രദേശവാസികൾക്ക് അനിവാര്യമായ ഗതാഗതമാർഗമാണ്. റോഡ് പണി നീണ്ടുനിൽക്കുന്നതോടെ യാത്രയും ദൈനംദിന ജീവിതവും ദുഷ്കരമായി മാറിയിരിക്കുകയാണ്. വെങ്ങന്നൂർ ഭാഗത്തേക്കുള്ള സ്കൂൾ […]
Read more

പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി

പാലക്കാട്: ആലത്തൂർ കാവശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം പ്രവർത്തകരുടെ മർദനമേറ്റതായി പരാതി. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറി പി. വേണുവിന് മർദനമേറ്റത്. സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ നടപടികൾക്കിടെ പ്രമോദിന്റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പി. വേണു പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സെക്രട്ടറിയെ സംഘം തടഞ്ഞുനിർത്തി വാക്കേറ്റത്തിനും തുടർന്ന് […]
Read more

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ നാളികേരം ഇറക്കുമതി; അപ്രതീക്ഷിത വിലയിടിവിൽ കേര കർഷകർ ദുരിതത്തിൽ

പാലക്കാട്: വടക്കഞ്ചേരി നാളികേര വിലയിൽ ഉണ്ടായ അപ്രതീക്ഷിത ഇടിവ് കേരകർഷകരെ കടുത്ത ആശങ്കയിലാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ നാളികേരം എത്തിത്തുടങ്ങിയതോടെയാണ് ജില്ലയിൽ വില കുത്തനെ ഇടിഞ്ഞതെന്ന് കർഷകർ പറയുന്നു. ഇതിനുമുമ്പ് 35 രൂപ വരെ ലഭിച്ചിരുന്ന ഒരു നാളികേരത്തിന് ഇപ്പോൾ 25 രൂപ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. വിളവെടുപ്പ് ചെലവും തൊഴിലാളി വേതനവും ഉയർന്ന സാഹചര്യത്തിൽ ഈ വിലയിടിവ് കനത്ത നഷ്ടത്തിലേക്കാണ് കർഷകരെ തള്ളിവിടുന്നതെന്ന് അവർ പറയുന്നു. ഇതേസമയം ചകിരി ഉൾപ്പെടെയുള്ള തേങ്ങാ ഉൽപ്പന്നങ്ങൾക്ക് നിലവിൽ […]
Read more

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും അഞ്ചുവയസുകാരിയായ മകളും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യയും മകൾ ആദിശ്രീയുമാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിലേക്ക് പിന്നിൽ നിന്ന് ടിപ്പർ ലോറി ഇടിച്ചുകയറിയതായാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിന് പിന്നാലെ ടിപ്പർ ലോറി ഇവരുടെ ദേഹത്ത് കയറിയിറങ്ങിയതായും പറഞ്ഞു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുന്നതിനിടെയാണ് അപകടം […]
Read more

കനാലിലെ ചോർച്ച; ചോരുന്നത് മൂന്നു മാസം മുമ്പ് നവീകരിച്ച കനാൽ

പാലക്കാട്: ആലത്തൂർ നിർമ്മാണത്തിലെ അപാകംമൂലം ചേരാമംഗലം കനാലിലുണ്ടായ ചോർച്ചയെത്തുടർന്ന് കൂളിയാട്, പുള്ളോട് പാടശേഖരങ്ങളുടെ അതിർത്തിയിൽ രണ്ടാം വിള നെൽക്കൃഷിയിറക്കിയ പാടം വരണ്ടുണങ്ങി. ചേറ്റുവിത നടത്തി ഒരു മാസം പിന്നിട്ട കൂളിയാട് പാടശേഖരത്തിലെ വാലറ്റത്തെ നെൽക്കൃഷിയാണ് ഉണങ്ങുന്നത്. രാധാകൃഷ്ണൻ, കണ്ടായി, രുക്മിണി, ചന്ദ്രൻ എന്നിവരുടെ കൃഷിക്കാണ് വെള്ളം എത്താത്തത്. ഒന്നാംവളം ഇടേണ്ട സമയമായെങ്കിലും വെള്ളമില്ലാത്തതിനാൽ അതിന് കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു. ചേരാമംഗലം ജലസേചനപദ്ധതിയുടെ കോട്ടാമ്പൊറ്റ കാട്ടുത്തെരുവ് ഭാഗത്തുനിന്നുള്ള പ്രധാനകനാലിൽനിന്ന് തുമ്പിൽപ്പറമ്പ് ഭാഗത്ത് ആരംഭിക്കുന്ന ഉപകനാലിലാണ് ചോർച്ച. കനാൽ നവീകരിച്ചപ്പോൾ […]
Read more

വാളയാർ ആൾക്കൂട്ടക്കൊലപാതകം; പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെ മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിന് മുൻപ് നടത്തിയ പരിശോധനയിൽ രാം നാരായണന്റെ ശരീരമാകെ 40 ലധികം പരുക്കുകൾ കണ്ടെത്തി. തലയിലേറ്റ ശക്തമായ അടിയേറ്റുണ്ടായ രക്തസ്രാവവും ശരീരത്തിലെ ഗുരുതര പരുക്കുകളുമാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. […]
Read more

ഒറ്റപ്പാലത്ത് സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദ്ദിച്ചു

പാലക്കാട്: സിപിഎം ലക്കിടി ലോക്കൽ കമ്മിറ്റി മുൻ അംഗത്തിന് ക്രൂര മർദ്ദനം. തെക്കുംചെറോട് സ്വദേശി സുരേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി. കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിന് സഹായിച്ചത് സുരേന്ദ്രനാണ് എന്ന ആക്ഷേപത്തെ തുടർന്നാണ് ആക്രമണമെന്ന് സംശയിക്കുന്നു. പരിക്കേറ്റ സുരേന്ദ്രൻ ചികിത്സയിൽ തുടരുകയാണ്.
Read more

കെഎസ്ആർടിസി തൃശൂർ സ്റ്റാൻഡിലേക്ക് പാലക്കാട്- എറണാകുളം വണ്ടികൾക്ക് പ്രവേശനമില്ല

പാലക്കാട്: വടക്കഞ്ചേരി കെഎസ്ആർടിസി തൃശൂർ സ്റ്റാൻഡിലേക്ക് പാലക്കാട്, എറണാകുളം വണ്ടികൾക്ക് പ്രവേശനമില്ല. ഇവിടെ നിന്ന് എത്തുന്ന വണ്ടികൾക്ക് സ്റ്റാൻഡിൽ കയറാനോ, ആളെ കയറ്റാനോ അനുവാദമില്ല. സ്റ്റാൻഡ് നിർമാണത്തിന്റെ പേരിലാണ് പാലക്കാട്ടുകാരോട് ചിറ്റമ്മ നയം. ഇവിടെ നിന്നെത്തുന്ന ബസുകൾ തൃശൂർ വടക്കേ സ്റ്റാൻഡിൽ ചെന്ന് ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. യാത്രക്കാർ തൃശൂർ സ്റ്റാൻഡിലെത്തി ഓട്ടോ വിളിച്ച് വടക്കേ സ്റ്റാൻഡിൽ എത്തണം. അല്ലെങ്കിൽ സ്വകാര്യ ബസിനെ ആശ്രയിക്കണം. വടക്കേ സ്റ്റാൻഡിൽ ഇട്ടിരിക്കുന്ന ബസുകളിൽ തുടക്കത്തിൽ ഒരാളും ഉണ്ടാകാറില്ലെന്ന് ഡ്രൈവർമാർ […]
Read more

ഓലകരിച്ചിൽ രോഗം പടരുന്നു; മുൻ കരുതലെടുക്കണമെന്ന് കൃഷി ഓഫിസർ

പാലക്കാട്: ആലത്തൂർ കൃഷിഭവൻ പരിധിയിൽ ബാക്ടീരിയൽ ഓലകരിച്ചിൽ രോഗം പടരുന്നു. കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രം നടത്തിയ കൃഷിയിട സന്ദർശനത്തിലാണ് ഓലകരിച്ചിലിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. മഴ കുറഞ്ഞ് വെയിൽ തെളിയുന്നതും മൂടിക്കെട്ടിയ കാലാവസ്ഥ ആയതിനാലുമാണ് രോഗം കാണപ്പെട്ടത്. രോഗം ബാധിച്ച പാടങ്ങളിലും മറ്റു പാടങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.ലക്ഷണങ്ങൾ. നുരിയിലെ പുറത്തുള്ള നെൽച്ചെടിയിൽ ഓലകൾക്ക് ആദ്യം പച്ചനിറത്തിലുള്ള വാട്ടം വരുന്നതും തുടർന്ന് ഉണങ്ങി വൈക്കോൽ പോലെയായി മാറുന്നതുമാണ് ലക്ഷണം. രോഗം രൂക്ഷമായാൽ ബാക്ടീരിയ ലോഡം […]
Read more

Recent News

Advertisement
WhiteswanTV Footer