Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓലകരിച്ചിൽ രോഗം പടരുന്നു; മുൻ കരുതലെടുക്കണമെന്ന് കൃഷി ഓഫിസർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ കൃഷിഭവൻ പരിധിയിൽ ബാക്ടീരിയൽ ഓലകരിച്ചിൽ രോഗം പടരുന്നു. കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രം നടത്തിയ കൃഷിയിട സന്ദർശനത്തിലാണ് ഓലകരിച്ചിലിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. മഴ കുറഞ്ഞ് വെയിൽ തെളിയുന്നതും മൂടിക്കെട്ടിയ കാലാവസ്ഥ ആയതിനാലുമാണ് രോഗം കാണപ്പെട്ടത്. രോഗം ബാധിച്ച പാടങ്ങളിലും മറ്റു പാടങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ലക്ഷണങ്ങൾ.

നുരിയിലെ പുറത്തുള്ള നെൽച്ചെടിയിൽ ഓലകൾക്ക് ആദ്യം പച്ചനിറത്തിലുള്ള വാട്ടം വരുന്നതും തുടർന്ന് ഉണങ്ങി വൈക്കോൽ പോലെയായി മാറുന്നതുമാണ് ലക്ഷണം. രോഗം രൂക്ഷമായാൽ ബാക്ടീരിയ ലോഡം അനുകൂല കാലാവസ്ഥയിൽ വളരെ പെട്ടെന്ന് വർധിക്കുകയും മണ്ണിലൂടെയും വെള്ളത്തിലൂടെയും കാറ്റിലൂടെയും അതിവേഗം പടരുകയും ചെയ്യും.

അതുകൊണ്ടു തന്നെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയാൽ രോഗബാധ കുറയ്ക്കാനും വ്യാപനം തടയാനും സാധിക്കും. കൂടുതൽ രോഗം ബാധിച്ച നുരി മൊത്തമായും പിഴുതെടുത്ത് അതിലെ ചെളിയും മണ്ണും നന്നായി കഴുകി നീക്കിയ ശേഷം വേരിനോട് ചേർത്ത് മുറിച്ച് ഒരു സ്ഫടിക പാത്രത്തിൽ വെള്ളത്തിൽ ഇറക്കി കുറച്ച് നേരം അനക്കാതെ നോക്കിയിരുന്നാൽ മുറിച്ച ഭാഗത്ത് നിന്നും വെളുത്ത നൂലു പോലെ ബാക്ടീരിയ ഊറി വരുന്നതു കാണാം.

നിയന്ത്രണ മാർഗങ്ങൾ
∙ കളകൾ പറിച്ച് നശിപ്പിക്കുക
∙ രോഗം വരാതിരിക്കുന്നതിനു വന്ന പാടത്തു ഒരേക്കറിന് 100 ഗ്രാമിന്റെ 20 കിഴി കെട്ടി ബ്ലീച്ചിങ് പൗഡർ പാടത്തിന്റെ പല ഭാഗത്തും ഇട്ടു കൊടുക്കാം. കഴായിയിൽ അധികമായി ഇടണം.

∙ മഴ കഴിഞ്ഞു വെയിൽ തെളിഞ്ഞാൽ ഈ രോഗം ഇരട്ടിയാകാൻ സാധ്യതയുണ്ട്. മുൻകരുതലായി 20 ഗ്രാം പച്ചച്ചാണകം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി തെളി എടുത്ത് പാടത്തിന്റെ എല്ലാ ഭാഗത്തും തളിക്കുകയോ പച്ചച്ചാണകം പാടത്തിന്റെ പല ഭാഗങ്ങളിലായി ഇട്ടുകൊടുക്കുകയോ ചാക്കിൽ കെട്ടിയ ചാണകം കഴായിൽ വയ്ക്കുകയോ ചെയ്യാം.

∙ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗത്തിന്റെ കാഠിന്യം അനുസരിച്ച് കെ സൈക്ലിൻ 30 മുതൽ 40 ഗ്രാം വരെ 100 ലീറ്റർ വെള്ളത്തിൽ അല്ലെങ്കിൽ ഓലകരിച്ചിലിന് പുറമേ പോള അഴുകൽ രോഗം കൂടി വരുന്നത് തടയാൻ കെ സൈക്ലിൻ 30 ഗ്രാമും നാറ്റിവോ 50 ഗ്രാമും ചേർത്ത് 100 ലീറ്റർ വെള്ളത്തിലോ ചേർത്ത് തളിക്കാം

Recent News

Advertisement
WhiteswanTV Footer