യുഡിഎഫ് മുന്നേറ്റത്തിനിടയിലും എൽഡിഎഫ് തത്‌സ്ഥിതി നിലനിർത്തി: ഇ.എൻ സുരേഷ് ബാബു
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും എൽഡിഎഫിന് തത്‌സ്ഥിതി നിലനിർത്താനായതായി സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് ഉൾപ്പെടെ പ്രധാന തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് വിജയം നിലനിർത്താൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ചില പഞ്ചായത്തുകളിലും വാർഡുകളിലും സീറ്റുകൾ നഷ്ടമായെങ്കിലും, അതിനെ ഗൗരവമായി വിലയിരുത്തുമെന്നും തോൽവിക്ക് കാരണമായ ഘടകങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സംഘടനാപരമായ തിരുത്തലുകൾ നടത്തുമെന്നും സുരേഷ് ബാബു പറഞ്ഞു. ജനകീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായി ഇടപെടുന്നതിനും പ്രവർത്തനം […]
Read more