Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട് കുത്തിത്തുറന്ന് 53 പവനും ഡയ്‌മണ്ട് നെക്‌ലേസും കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : കണ്ണാടി കടുന്തിരുത്തി ചാത്തംകുളം റെഡിഡെന്റ്സ് ഗാർഡനിൽ വീട് കുത്തിത്തുറന്ന് സ്വർണവും വജ്രാഭരണവും കവർന്നു. 53 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപ വരുന്ന ഡയ്‌മണ്ട് നെക്‌ലേസുമാണ് കളവ് പോയത്.

30,000 രൂപ വിലവരുന്ന മൂന്ന് വാച്ചുകളും മോഷണം പോയിട്ടുണ്ട്. ടൗൺ സൗത്ത് പോലീസിന് കുടുംബം പരാതി നൽകി. കണ്ണാടിയിൽ ഫാൻസി കട നടത്തുന്ന സുരേഷ് കുമാറിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ഇദ്ദേഹവും കുടുംബവും മുംബൈയിലേക്ക് പോയതായിരുന്നു.

വെള്ളിയാഴ്ച വീടിന്റെ മുന്നിലൂടെ പോകുകയായിരുന്ന സുരേഷ് കുമാറിന്റെ സഹോദരിയാണ് വാതിൽ പൊളിഞ്ഞുകിടക്കുന്നതായി കണ്ടത്. ഗേറ്റിന്റെ താക്കോൽ കൈയിലുണ്ടായിരുന്നതുകൊണ്ട് കയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സഹോദരനെ വിളിച്ച് അന്വേഷിച്ചതിൽനിന്ന് വീട്ടിൽ സ്വർണം സൂക്ഷിച്ചിരുന്നതായി മനസ്സിലാക്കി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. തൊട്ടടുത്ത വീട്ടിലും അന്നേദിവസം കവർച്ച നടന്നിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer