Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ശബരിമല സ്വർണക്കൊള്ള: പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ

ശബരിമല: ശബരിമല ശ്രീകോവിലിൽ നിന്നുള്ള സ്വർണ്ണം കവർന്ന കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) വീണ്ടും തെളിവുകൾ ശേഖരിച്ചു. 2019-ൽ നടന്ന സംഭവത്തിന്റെ കുറ്റപത്രം അന്തിമമാക്കുന്നതിന് മുന്നോടിയായാണ് സംഘം സന്നിധാനത്ത് എത്തിയത്. ശ്രീകോവിൽ, മുന്നിലെ മണ്ഡപം, ബലിക്കൽപ്പുര, സ്റ്റാഫ് ഗേറ്റ് വഴി പുറത്തേക്കുള്ള പാത എന്നിവയുടെ അളവുകൾ സംഘം പരിശോധിച്ചു. സ്വർണം പൂശിയ പാളികൾ എങ്ങനെ ഇളക്കി മാറ്റിയെന്നും അവ സ്റ്റാഫ് ഗേറ്റിലൂടെ എങ്ങനെ പുറത്തേക്ക് കൊണ്ടുപോയെന്നും കൃത്യമായി മനസിലാക്കുന്നതിനായിരുന്നു ഈ പരിശോധന. വെള്ളിയാഴ്ച വിഷു ഉത്സവത്തിന് നട […]
Read more

ആറന്മുളയിൽ വോട്ടിങ് യന്ത്രത്തെച്ചൊല്ലി വിവാദം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നെന്ന് യുഡിഎഫ്

​പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പതിപ്പിച്ചതിലെ വ്യക്തതക്കുറവിനെച്ചൊല്ലി വോട്ടെടുപ്പ് ദിനത്തിൽ ശക്തമായ തർക്കം ഉടലെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വോട്ടിങ് യന്ത്രത്തിൽ വ്യക്തമായി കാണുന്നതെന്നും, യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോകൾ തിരിച്ചറിയാൻ കഴിയാത്ത വിധം മങ്ങിക്കിടക്കുകയാണെന്നുമാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും ഇതേ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി. സംഭവത്തിൽ ലഭിച്ച പരാതി […]
Read more

വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഫ് സ്ഥാനാർത്ഥി

പത്തനംതിട്ട : വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് പത്തനംതിട്ട അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി വി ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവന് പോലും ഭീഷണിയുണ്ട്. താൻ ഒരു കേസിലും പ്രതിയല്ല. തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഐഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. […]
Read more

ആശമാരും ഹര്‍ഷിനയും പ്രചാരണത്തിനെത്തിയത് രാഷ്ട്രീയ ഗൂഢാലോചന: വീണാ ജോര്‍ജ്

പത്തനംതിട്ട: ആശമാരും കെ കെ ഹര്‍ഷിനയും യുഡിഫ് പ്രചാരണത്തിനെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോര്‍ജ്. കേരളത്തിലെ ആശുപത്രി സംവിധാനങ്ങളെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. കെ സുധാകരനും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയതില്‍ ഭയമില്ല. 2016ലും 2021ലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. ആര് വന്നാലും ഭയമില്ല. ഇവിടെ ജനിച്ച്, പഠിച്ച് വളര്‍ന്ന ആളാണ്, ഇവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം ആറന്മുളയില്‍ മുപ്പതിനായിരം […]
Read more

ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’; വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ആശാ പ്രവർത്തകർ

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആശാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. ‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണം നടക്കുന്നത്. ആശാ സമര നേതാവായ എസ് മിനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും, തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിക്കുന്ന സർക്കാരിന് വോട്ട് നൽകരുതെന്നുമാണ് ഇവരുടെ നിലപാട്. തിരുവനന്തപുരത്ത് 266 ദിവസം സമരം നടത്തിയിട്ടും ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നും മന്ത്രി വഞ്ചിച്ചുവെന്നും പ്രവർത്തകർ ആരോപിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേതനം ഇതുവരെ […]
Read more

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ

പത്തനംതിട്ട: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി പി മണിയപ്പനാണ് 10,000 രൂപ പിഴ ചുമത്തിയത്. ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി എച്ച്‌ റഷീദ് തന്റെ കെട്ടിടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് റഷീദ് വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയത്. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷമാണ് സംഭവം ഉണ്ടായത്. ഇതിൽ […]
Read more

വയനാട്ടില്‍ 100 വീടുകൾ പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: അബിന്‍ വർക്കി

പത്തനംതിട്ട: വയനാട്ടിൽ വീടുകളുടെ നിർമാണം പറഞ്ഞ സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഫ് സ്ഥാനാർത്ഥി അബിൻ വർക്കി. ഞങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടങ്ങി സ്ഥലം മേടിച്ച് പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് ചെയ്യും. പൊറാട്ട് നാടകം കളിക്കാതെ പാവപ്പെട്ട രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെ പുറത്താക്കുന്നതാണ് നല്ലത്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്‌ഐ അവതരിപ്പിക്കണം’, അബിന്‍ വര്‍ക്കിയുടെ ആരോപണം. വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച ഫണ്ട് എവിടെയെന്ന് […]
Read more

ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പത്തനംതിട്ട: വീട്ടുകാരുമായി പിണങ്ങി ട്രാൻസ്ഫോർമറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്‌നിരക്ഷാ സേന അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കി. ഊന്നുകൽ സ്വദേശി ആരോമൽ (25) ആണ് ട്രാൻസ്ഫോർമറിന് മുകളിൽ കയറിയത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഊന്നുകൽ ജംഗ്ഷന് സമീപത്തെ ട്രാൻസ്ഫോർമറിന് മുകളിലിരുന്ന് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. ഏകദേശം മൂന്നര മണിക്കൂറോളം ശ്രമിച്ച ശേഷം രാവിലെ 7.30ഓടെ യുവാവിനെ സുരക്ഷിതമായി […]
Read more

മോദി കേരളത്തിലെത്തി; തിരുവല്ലയില്‍ പൊതുസമ്മേളനം, തലസ്ഥാനത്ത് റോഡ് ഷോ

കോട്ടയം: മൂന്നാംഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തി. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജില്‍ ഹെലികോപ്റ്ററിലാണ് മോദി ഇറങ്ങിയത്. തിരുവല്ലയില്‍ നാലു മണിയ്ക്കാണ് പൊതു സമ്മേളനം. അനൂപ് ആന്റണി ഉള്‍പ്പെടെ 11 സ്ഥാനാര്‍ഥികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഇതിനുശേഷം തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയുമുണ്ടാകും. എഫ്‌സിആര്‍ഇ വിഷയത്തിലും ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തിലും പ്രധാനമന്ത്രി എന്താകും പറയുക എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. സഭകള്‍ക്ക് സ്വാധീനമുള്ള തിരുവല്ലയില്‍ എഫ്‌സിആര്‍ഇ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതാണ്.
Read more

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ്; യുവാവിന്റെ കാൽ മുറിച്ച് മാറ്റി

പത്തനംതിട്ട: കോന്നി, കോട്ടയം മെഡിക്കൽ കോളേജുകളിൽ ചികിത്സ കിട്ടാതെ കലഞ്ഞൂർ സ്വദേശിയായ അഭിമന്യുവിന് (30) വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. ആദ്യമായി കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ അഭിമന്യുവിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ അവിടെ രണ്ടുദിവസം സ്‌ട്രെച്ചറിൽ കിടത്തി, കടുത്ത വേദനയിൽ പോലും ആവശ്യമായ മരുന്ന് ലഭിക്കാത്തതായാണ് അഭിമന്യു പരാതിപ്പെട്ടത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഞരമ്പിൽ തകരാർ കണ്ടെത്തുകയും, രണ്ടാമത്തെ ശ്രമത്തിലും ഫലം ലഭിക്കാതെകുകയും കാലിന്റെ സ്പർശനശേഷി പൂർണമായി നഷ്ടപ്പെടുകയും ചെയ്തതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer