Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വേനൽമഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് പുറപ്പെടുവിച്ച നൗകാസ്റ്റ് (NOWCAST) ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ​മാർച്ച് 17-ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ഈ മലയോര മേഖലകളിൽ മഴ ലഭിച്ചേക്കും. കടുത്ത ചൂടിൽ […]
Read more

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് : ക്യാപ്റ്റനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പട്ടികയിൽ രാഷ്ട്രീയ പ്രമുഖർ മുതൽ സാംസ്കാരിക നായകർ വരെ ഇടംപിടിച്ചിരിക്കുന്നു എന്നത് വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ പുതുതായി മുന്നണിയിലേക്ക് എത്തിയ പത്മജ വേണുഗോപാൽ വരെയുള്ളവരുടെ സാന്നിധ്യം രാഷ്ട്രീയ കേരളം വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.​മഞ്ചേശ്വരത്ത് നിന്ന് കെ. സുരേന്ദ്രൻ […]
Read more

പന്തളം കൊട്ടാരം ഭാരവാഹികളെ കണ്ട് ബിനോയ് വിശ്വവും സിപിഐ നേതാക്കളും

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയ പശ്ചാത്തലത്തിൽ പന്തളം കൊട്ടാരം ഭാരവാഹികളെ സിപിഐ നേതാക്കൾ സന്ദർശിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാത്രി കൊട്ടാരത്തിൽ എത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും അടൂർ മണ്ഡലത്തിലെ സ്ഥാനാർഥി പ്രിജി കണ്ണനും സംഘത്തോടൊപ്പമുണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി തുടരുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. യുവതി പ്രവേശന […]
Read more

കോന്നി മെഡിക്കൽ കോളേജ് വിവാദം; സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസങ്ങളിൽ മാത്രമാണ് ഡോക്ടർ മെഡിക്കൽ കോളേജിൽ എത്തുക. മുൻപ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ശിവപ്രസാദ് വിശദീകരണം നൽകി. കോളേജിലെ അപര്യാപ്തതകളെ കുറിച്ചുള്ള നോട്ടീസ് പൊതുവായി ഔദ്യോഗിക രീതിയിൽ ഒട്ടിക്കൊടുത്തത് താൻ അല്ലെന്നും, സംഭവത്തിൽ താൻ നിരപരാധിയാണെന്നുമനു ഡോക്ടർ പറഞ്ഞത്. വിശദീകരണം സൂപ്രണ്ട് ഡിഎംഇക്ക് നൽകിയിട്ടുണ്ട്. ഡോ. ശിവപ്രസാദ്, മുൻപ് നൽകിയ സമ്മത പത്രത്തിലെ […]
Read more

ശ്രീനാദേവിക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി

പത്തനംതിട്ട: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി. അടൂർ പൊലീസ് റേഷനിങ് ഇൻസ്പെക്ടറോടാണ് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുന്നതു സംബന്ധിച്ച് തുടർനടപടി സ്വീകരിക്കുക. വ്യാജ രേഖകൾ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേര് ചേർത്തുവെന്നാണ് പരാതി. എന്നാൽ വ്യാജരേഖ ചമച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചപ്പോഴും താൻ ഇതേ വിലാസത്തിലായിരുന്നു താമസിച്ചിരുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസിൽ ചേർന്ന് […]
Read more

റേഷൻ കാർഡ് വിവാദം; തിരിച്ചറിഞ്ഞത് എസ്ഐആർലെന്ന് പരാതിക്കാരൻ

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെടുത്തിയിരുന്ന റേഷൻ കാർഡ് അധികൃതർ റദ്ദാക്കി. തെറ്റായ വിവരങ്ങൾ നൽകി കാർഡിൽ പേര് ചേർത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാർഡുടമയുടെ മക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. കാർഡുടമയുടെ ഭർത്താവിന്റെ സഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ ചേർത്തത്. എന്നാൽ കാർഡുടമയ്ക്ക് ഭർത്താവിന്റെ സഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയ്ക്കുശേഷം അടൂർ താലൂക്ക് […]
Read more

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ തകരാർ; മൃതദേഹം അഴുകിയ നിലയിൽ

പത്തനംതിട്ട: അടൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയതായി ബന്ധുക്കളുടെ പരാതി. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്ന് രാവിലെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കാണാൻ ഫ്രീസർ തുറന്നപ്പോൾ ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതായാണ് പറയുന്നത്. പേരിനായി മാത്രമാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും, ഏറെ നേരം കഴിഞ്ഞിട്ടും ആശുപത്രി അധികൃതരിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മോർച്ചറിക്ക് മുന്നിൽ […]
Read more

സ്ഥാനാര്‍ത്ഥി നിര്‍ണയം; അടൂരില്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ അടൂര്‍ നഗരസഭ അധ്യക്ഷന്‍ ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം. അടൂര്‍ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതിലെ എതിര്‍പ്പാണ് ബാബു ദിവാകരന്റെ രാജിക്ക് പിന്നില്‍. അടൂരില്‍ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയില്‍ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരന്റെ ആവശ്യം. നേരത്തെ അടൂര്‍ മണ്ഡലത്തില്‍ ബാബു ദിവാകരന്റെ പേരും പരിഗണിച്ചിരുന്നു. രമ്യാ […]
Read more

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല: എ. പത്മകുമാർ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ് നോട്ടീസിന് അദ്ദേഹം മറുപടി സമർപ്പിച്ചു. താൻ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പത്മകുമാർ വിശദീകരണത്തിൽ വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ രേഖകളിൽ “പിത്തള” എന്ന വാക്ക് വെട്ടി “ചെമ്പ്” എന്ന് തിരുത്തിയതാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ […]
Read more

‘ഇവിടെ ചികിത്സിച്ചാൽ ജീവഹാനി വന്നേക്കാം’; കോന്നി മെഡിക്കൽ കോളേജിൽ വകുപ്പ് മേധാവിയുടെനോട്ടീസ്

കോന്നി: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ് ബുധനാഴ്ച തന്റെ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് വിവാദമായിരിക്കുകയാണ്. “ഇവിടെ വേണ്ടത്ര ഉപകരണങ്ങൾ ഇല്ല, ചികിത്സിച്ചാൽ ജീവഹാനിവരെ വന്നേക്കാം” എന്നാണ് നോട്ടീസിൽ പറയുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ നോട്ടീസ് കീറിക്കളഞ്ഞു. ഡോക്ടറോട് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഷാജി വിശദീകരണം ആവശ്യപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും സമ്മതപത്ര മാതൃകയിൽ ഈ നോട്ടീസ് തയ്യാറാക്കിയതാണെന്നും ഡോ. ശിവപ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer