Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

പദ്മകുമാറിനെതിരേ സിപിഎം നടപടി; തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് നീക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിനെതിരേ സി.പി.എം നടപടി ആരംഭിച്ചു. പാർട്ടിയിലെ വിവിധ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പദ്മകുമാറിനെ നീക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം പദ്മകുമാറിന് നോട്ടീസ് നൽകി. രജിസ്റ്റർഡ് തപാലിലൂടെയാണ് നോട്ടീസ് അയച്ചത്. നിലവിൽ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാർ. സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അപകീർത്തി ഉണ്ടാക്കിയതായി ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച മറുപടി വ്യാഴാഴ്ചയ്ക്കകം നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് […]
Read more

എ. പദ്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന്‌ പുറത്താക്കി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി. ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനെത്തുടർന്നാണ് നടപടി. ജില്ലാ കമ്മിറ്റി എടുക്കുന്ന പ്രധാന തീരുമാനങ്ങൾ ഈ ഗ്രൂപ്പിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആ വിവരങ്ങൾ പദ്മകുമാർ അറിയേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി ഗ്രൂപ്പിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിവരം. ജില്ലാ കമ്മിറ്റി അംഗമായി ഇപ്പോഴും തുടരുന്ന പദ്മകുമാർ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയാൽ അത് പാർട്ടിക്ക് തിരിച്ചടിയാകാമെന്ന […]
Read more

പന്തളത്ത് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

പന്തളം: റോഡിലൂടെ നടന്നുപോയ യുവതിയെ വെട്ടുകത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ സുമേഷ് (48) ആണ് പിടിയിലായത്. കിളിമാനൂർ നാഗരൂർ സ്വദേശിനിയായ ബിന്ദുകുമാരി (43)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തുമ്പമൺ– കീരുകുഴി റോഡിൽ പഞ്ചായത്ത് ഓഫീസിനു സമീപം വെച്ചാണ് സംഭവം നടന്നത്. തുമ്പമണിലുള്ള വീട്ടിൽ ജോലി ചെയ്യുന്ന ബിന്ദുകുമാരി പന്തളത്തിലെ വാടകവീട്ടിൽ നിന്ന് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്. […]
Read more

‘ഡി ജെ ആംബുലൻസ്’ കൈയോടെ പൊക്കി മോട്ടർ വാഹന വകുപ്പ്; 11000 രൂപ പിഴ

പത്തനംതിട്ട: ഡി.ജെ. ഡാൻസിലെ പോലെ നിറവൈവിധ്യമാർന്ന ലൈറ്റുകളോടെ റോഡിലൂടെ പാഞ്ഞ ആംബുലൻസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ പ്രത്യേക സ്ക്വാഡാണ് വാഹനം പരിശോധനയ്ക്കു വിധേയമാക്കിയത്. വൈകിട്ട് അഞ്ചോടെ എം.സി. റോഡിൽ കുളനടയ്ക്കടുത്ത് മാന്തുക ഭാഗത്ത് നിന്ന് തിരുവല്ലയിലേക്ക് പാഞ്ഞുപോയ ആംബുലൻസിൽ അസാധാരണമായ ലൈറ്റ് സംവിധാനമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഡി.ജെ. ഡാൻസിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വാഹനത്തിന്റെ ചുറ്റും എൽഇഡി നിറവൈവിധ്യമാർന്ന ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. രാത്രി 7.30ഓടെ അതേ സ്ഥലത്ത് കാത്തുനിന്ന എൻഫോഴ്‌സ്‌മെന്റ് സംഘം വാഹനം […]
Read more

മന്ത്രി വീണ ജോർജ് വിശ്രമത്തിനു ശേഷം ആദ്യ പൊതുവേദി പരിപാടിയിൽ പങ്കെടുത്തു

പത്തനംതിട്ട: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ചു ദിവസമായി വീട്ടിൽ റസ്റ്റ് എടുക്കുകയായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ്. മണ്ഡലത്തിൽ മന്ത്രി മുൻ കൈ എടുത്ത് തുടങ്ങിയ ആരോഗ്യ മാനതാ ഫെസ്റ്റ് മന്ത്രി ഉദഘാടനം ചെയ്തു.കേരളത്തിന്റെ ആരോഗ്യമേഖല തകർക്കാൻ ശ്രമിക്കുന്നതായി മന്ത്രി പരാമർശിച്ചു.പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും കണ്ണൂർ വിഷയത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read more

കെഎസ് യു പ്രവർത്തകരുടേത് ആസൂത്രിത ആക്രമണമാണെന്ന് വീണാ ജോർജ്

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് അവർ എനിക്ക് നേരെ ചാടിവീണതെന്നും വീണ പറഞ്ഞു. കെ.എസ്.യു പ്രവർത്തകർ ആക്രമിക്കാനല്ലെങ്കിൽ എന്തിനാണ് പൊലീസ് വലയം ഭേതിച്ച് എത്തിയതെന്നും കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരെനിന്ന് ചെയ്താൽ പോരേയെന്നും മന്ത്രി ചോദിച്ചു. കഴുത്തിന് പരിക്കേറ്റ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമിക്കുകയാണ് മന്ത്രി. ഒരുകൂട്ടമാളുകൾ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താൻ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും […]
Read more

“പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”; കലഞ്ഞൂരിൽ ചെങ്ങറ മോഡൽ സമരം

പത്തനംതിട്ട: വീണ്ടും ചെങ്ങറ മോഡൽ സമരം. പത്തനംതിട്ട കലഞ്ഞൂർ മാങ്കോട് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി സമരം തുടങ്ങി. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങളാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും സർക്കാർ ഭൂമി കയ്യേറിയത്. സർക്കാർ പട്ടയം അനുവദിച്ചു നൽകിയ ഭൂമി വാസയോഗ്യമല്ലെന്നാണ് പരാതി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് 18 കുടുംബങ്ങൾ സർക്കാർ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുത്ത ഭൂമി കയ്യേറി കുടിൽ കെട്ടിയത്. കലഞ്ഞൂർ മാങ്കോട് എന്ന സ്ഥലത്താണ് കുടുംബങ്ങൾ കുടിൽ കെട്ടി […]
Read more

പത്തനംതിട്ടയിൽ ആശുപത്രിയിൽ എത്തിയ വയോധികന്‍റെ തലയിൽ ചക്ക വീണു

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചക്ക വീണ് രോഗിക്ക് പരിക്ക്. ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള പ്ലാവിൽ നിന്നാണ് ചക്ക അടർന്നു വീണത്. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിൽസ നൽകിയതായി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് ഷാനി എം. എം അറിയിച്ചു. ആശുപത്രി കോമ്പൗണ്ടിലെ അപകടകരമായ മരങ്ങൾ വെട്ടാനുള്ള അപേക്ഷ കഴിഞ്ഞ […]
Read more

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

റാന്നി: സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകൻ ക്രിസ് ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു (17) എന്നിവരാണ് മരിച്ചത്. ഇരുവരും മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സുഹൃത്തുക്കളായ പത്തുപേർ റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാനെത്തിയത്. സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ നദിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ജോഷിൻ ബിനു ഒഴുക്കിൽപ്പെട്ടു. […]
Read more

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട് കൂത്താടിമൺ സ്വദേശി വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവർ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി […]
Read more

Recent News

Advertisement
WhiteswanTV Footer