Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഗുരുവായൂർ നഗരസഭയിൽ ആദ്യ വിജയം എൽഡിഎഫിന് 27ാം വാർഡിൽ

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഒൻപത് മണിയോടെ പുറത്തു വന്നു തുടങ്ങിയപ്പോൾ ആദ്യ വിജയം എൽഡിഎഫിന്. 27ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി. പാർവതി വിജയിച്ചു. തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയാണ് പി. പാർവതി വിജയം ഉറപ്പാക്കിയത്. ഈ വിജയത്തോടെ നഗരസഭയിൽ എൽഡിഎഫിന്റെ മുന്നേറ്റത്തിന് തുടക്കമായതായി നേതാക്കൾ പ്രതികരിച്ചു.
Read more

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഗുരുവായൂരിൽ ആകാംഷ നിറഞ്ഞ കാത്തിരിപ്പ്

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലഎണ്ണൽ ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, ആകാംഷയോടെ കാത്തുനിൽക്കുന്ന പ്രവർത്തകരെയും ക്രമസമാധാനം ഉറപ്പാക്കാൻ സജ്ജമായി നിൽക്കുന്ന പോലീസ് സന്നാഹത്തെയും ഗുരുവായൂർ ടൗൺഹാളിന് മുന്നിൽ കാണാം. ഗുരുവായൂർ നഗരസഭയിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. രാവിലെ എട്ട് മണിയോടെ ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുകയും തുടർന്ന് വോട്ടിംഗ് മെഷീൻ വോട്ടുകളുടെ എണ്ണലിലേക്ക് കടക്കുകയും ചെയ്യും. ഗുരുവായൂരിൽ രണ്ട് വോട്ടെണൽ കേന്ദ്രങ്ങളാണ് ഉള്ളത് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലും ടൌൺ ഹാളിലും.
Read more

മോതിരക്കണ്ണി യൂണിറ്റി കണ്‍വെന്‍ഷന്‍ സെന്റര്‍ ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

തൃശ്ശൂർ: മോതിരക്കണ്ണി യൂണിറ്റി കണ്‍വെന്‍ഷന്‍ സെന്റര്‍ ഞായറാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കുറ്റിച്ചറ റോഡില്‍ ശ്രീ ശക്തി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കല്യാണ്‍ സില്‍ക്‌സ് ഉടമ പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യും.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് എം.ഡി,ഷാലിമാര്‍,കുറ്റിക്കാട് പള്ളി വികാരി ഫാദര്‍ ലിജു […]
Read more

ചാലക്കുടി മണ്ഡലത്തില്‍ യൂഡിഎഫ് അനുകൂല തരംഗമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നേടം ഉണ്ടാക്കുമെന്നും എല്‍ഡിഎഫും

തൃശൂർ: തെരഞ്ഞെടുപ്പ് ഫലമറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍.ചാലക്കുടി മണ്ഡലത്തില്‍ യൂഡിഎഫ് അനുകൂല തരംഗമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നേടം ഉണ്ടാക്കുമെന്നും എല്‍ഡിഎഫും, എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നു എന്‍ഡിഎ നേതാക്കളും അവകാശപ്പെടുന്നു.ചാലക്കുടി നഗരസഭയില്‍ 22 മുതല്‍ 26 സീറ്റുകള്‍ വരെ നേടുമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവാകാശവാദം. എന്നാല്‍ ശക്തമായി തിരിച്ചു വരുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. മേലൂര്‍,കൊരട്ടി ,കാടുകുറ്റി, പരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്ത് ശക്തമായ മത്സരമാണ് […]
Read more

ഗുരുവായൂരിൽ നാളെ ഔട്ടർ റിംഗ് റോഡിൽ വൺവേ നിയന്ത്രണം

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും തുടര്‍ന്നുള്ള വിജയാഘോഷ പ്രകടനങ്ങളും നടക്കുന്നതിനെ തുടര്‍ന്ന് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം. ഡിസംബർ 13 (ശനി) രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറ് മണിവരെ ഗുരുവായൂർ ഔട്ടർ റിംഗ് റോഡിൽ വൺവേ സംവിധാനം നിലവിലുള്ളതായി ഗുരുവായൂർ ടെമ്പിൾ പോലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകും.വോട്ടെണ്ണൽ നടക്കുന്ന മുനിസിപ്പൽ ടൗൺ ഹാൾ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ പരിസരങ്ങളിൽ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനാണ് നിയന്ത്രണം. പൊതുജനങ്ങളും വാഹനയാത്രികരും […]
Read more

റോഡിൽ വീണ മല്ലി ശേഖരിക്കവേ ട്രക്ക് ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരന്റെ മർദ്ദനം

തൃശൂർ: ചാവക്കാട്– ചേറ്റുവ റോഡിലെ ഒറ്റത്തേങ്ങിനു സമീപം മല്ലിയുമായി പോകുന്ന ട്രക്കിന് മറ്റൊരു വാഹനം തട്ടിയതിനെ തുടർന്ന് മല്ലി റോഡിലേക്ക് ചിതറി വീണു. റോഡിലേക്ക് വീണ മല്ലി ശേഖരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു സ്വകാര്യ ബസ് ജീവനക്കാർ ട്രക്ക് ജീവനക്കാരോട് വാക്കുതർക്കം നടത്തുകയും തുടർന്ന് രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ മർദിക്കുകയും ചെയ്തു. മല്ലി വളരെയധികം റോഡിൽ ചിതറിതെറിച്ചതിനാൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പിന്നീട് മല്ലി ശേഖരിക്കുകയും ട്രക്ക് മാറ്റിയതോടെയാണ് റോഡ് ഗതാഗതം പൂർവ്വസ്ഥിതിയിലായത്.
Read more

ചാവക്കാട്ബൈ പാസ്– ചേറ്റുവ റോഡിൽ മണിക്കൂറുകൾ നീണ്ട കടുത്ത ട്രാഫിക് ബ്ലോക്ക്; പോലീസിന് പകരം ട്രാഫിക് നിയന്ത്രിച്ച് നാട്ടുകാരൻ

തൃശൂർ: ചാവക്കാട് ബൈപാസ് റോഡിലും അതിനോട് ബന്ധിപ്പിച്ച ചാവക്കാട്– ചേറ്റുവ റോഡിലും ഇന്ന് ഉച്ചയോട് കൂടി മണിക്കൂറുകളോളം കടുത്ത ട്രാഫിക് ബ്ലോക്ക്. വാഹനങ്ങൾ നീങ്ങാതെ നില്ക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കും നാട്ടുകാരക്കും വലിയ ബുദ്ധിമുട്ടായിരുന്നു. ഏറ്റവും ശ്രദ്ധേയമായി പോലീസിന്റെ അഭാവത്തിൽ അരിബൂർ സ്വദേശി ശ്രീകുമാർ തന്നെ മണിക്കൂറുകളോളം ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഇടക്കിടെ ചില സ്വകാര്യ, സർക്കാർ ബസുകളുടെ കണ്ടക്ടർമാരും ഇറങ്ങി സഹായിച്ചു. ചാവക്കാട് ട്രാഫിക് പോലീസ് സ്ഥലത്തെത്താത്തതിനാൽ, വൈറ്റ്സ്വാൻ ന്യൂസ് ടീം ചാവക്കാട് പോലീസ് സ്റ്റേഷനുമായി […]
Read more

നഗരസഭയിലേക്ക് വോട്ടെടുപ്പ് നടന്ന കമ്മ്യൂണിറ്റി ഹാളിന്റെ പേരിനെ  ചൊല്ലി തര്‍ക്കം

തൃശ്ശൂർ: വോട്ടെടുപ്പ് നടക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ പേരിനെ  ചൊല്ലി തര്‍ക്കം ഒടുവില്‍ പേര് വെള്ള തുണി കൊണ്ട് മറച്ച് വെച്ചത് വലിയ പ്രതിക്ഷേധത്തിന് കാരണമായി. യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭ നവീകരണം പൂര്‍ത്തിയാക്കിയ ഉറുമ്പന്‍ കുന്ന് കമ്മ്യൂണിറ്റി ഹാള്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത്‌പ്പോള്‍ സിപിഎമ്മിന്റെ എക്കാലത്തേയും ജനകീയനായ നേതാവായ  പിഎം. ശ്രീധരന്‍ മെമ്മോറിയല്‍ ഹാള്‍ എന്ന് നാമകരണം ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മക്കള്‍ അജ്ഞന ശ്രീധരന്‍ ഈ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഹാളിന്റെ […]
Read more

ജില്ലാ ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തി

തൃശ്ശൂർ: ജില്ലാ ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പ് എസ് എച്ച് സി ജി എച്ച് എസ് എസ് ചാലക്കുടിയിൽ പ്രിൻസിപ്പൽ സിസ്റ്റർ സോഫിയ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി കെ പരമേശ്വരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിൻ സെക്രട്ടറി ശശിധരൻ പനമ്പിള്ളി, സെക്രട്ടറി ഇൻചാർജ് പോളി ജോർജ്, ജോയിൻ സെക്രട്ടറി ദില്ലി രത്നം,പിടിഎ പ്രസിഡന്റ്  ലിജോ കുറ്റിക്കാടൻ, കൺവീനർ ബിജി തോമസ് എന്നിവർ പ്രസംഗിച്ചു. വിജയികൾ ഒന്നാം സ്ഥാനം […]
Read more

ശാന്തി ഭവനിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷിച്ചു

തൃശ്ശൂർ: ചാലക്കുടി  നന്മയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം കൈമാറി ചാലക്കുടി സേക്രട്ട് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂളിൽ, ശാരീരിക വെല്ലുവിളി നേരിടുന്ന ശാന്തി ഭവനിലെ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച പണം ഉപയോഗിച്ച് കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളും പുതുവസ്ത്രങ്ങളും സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ജോസ്‌ലിൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി  ജിസാ മോൾ ടീച്ചർ, സ്കൂൾ ലീഡർ എലേന. കെ. ഷിബു എന്നിവരുംആശംസകൾ അർപ്പിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer