Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

തൃശ്ശൂരിൽ മുംതാസിന്റെ വിജയം ബജെപിയുടെ പ്രതിച്ഛായ മാറ്റുന്നത്

തൃശ്ശൂർ: യുഡിഎഫും എൽഡിഎഫും ബിജെപിയെ മുസ്ലിം വിരുദ്ധമായി ചിത്രീകരിക്കുന്നതിനിടയിൽ, തൃശ്ശൂർ കോർപ്പറേഷൻ കണ്ണൻകുളങ്ങര ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായ മുംതാസ് മികച്ച വിജയം കരസ്ഥമാക്കി. മത–ജാതി വേർതിരിവുകൾക്കതീതമായി ജനങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ എട്ട് വർഷമായി മുംതാസും കുടുംബവും ബിജെപിയോട് അനുഭാവം പുലർത്തുന്നവരാണ്. കഴിഞ്ഞ രണ്ട് വർഷമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിജെപി ന്യൂനപക്ഷ മോർച്ചയിൽ സംഘടനാ ഉത്തരവാദിത്തവും മുംതാസ് വഹിച്ചുവരികയാണ്. ദീർഘകാലമായി പാർട്ടി പ്രവർത്തകയായ അവർ, നടനും രാഷ്ട്രീയ നേതാവുമായ […]
Read more

ഗുരുവായൂരിൽ ബിജെപി നില മെച്ചപ്പെട്ടു; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ

തൃശ്ശൂർ : ഗുരുവായൂരിൽ ബിജെപി നില മെച്ചപ്പെടുത്തിയതായി പാർട്ടി നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വിജയം രണ്ട് സീറ്റുകളിൽ ഒതുങ്ങിയെങ്കിലും, പതിമൂന്ന് വാർഡുകളിൽ രണ്ടാം സ്ഥാനം നേടിയതിനെ മികച്ച മുന്നേറ്റമായാണ് നേതൃത്വം കാണുന്നത്. നിരവധി വാർഡുകളിൽ വളരെ നേരിയ വോട്ടു വ്യത്യാസത്തിലാണ് വിജയം നഷ്ടമായത്. ഈ പ്രകടനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന് നേതൃത്വത്തിന് ആത്മവിശ്വാസമുണ്ട്.
Read more

ചാവക്കാട് നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി

തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 33 സീറ്റുകളുള്ള നഗരസഭയിൽ 21 സീറ്റുകൾ നേടി എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. യു.ഡി.എഫിന് 12 സീറ്റുകളാണ് ലഭിച്ചത്. തുടർച്ചയായ വികസന പ്രവർത്തനങ്ങളും ജനകീയ പദ്ധതികളുമാണ് എൽ.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് നേതാക്കൾ പ്രതികരിച്ചു. ഫല പ്രഖ്യാപനത്തിന് പിന്നാലെ നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വിജയാഘോഷം നടത്തി. വിജയികൾ : 01 ഷാജി ടി. എം (യുഡിഎഫ്)02 വി. ജി. സഹദേവൻ (എൽഡിഎഫ്)03 കെ. എച്ച്. സലാം (എൽഡിഎഫ്)04 സഫൂറ […]
Read more

തുടരും എൽഡിഎഫ്, വളരും വിജയപ്രകടനവുമായി ഇടതുപക്ഷം

തൃശ്ശൂർ: “തുടരും എൽഡിഎഫ്, വളരും ഗുരുവായൂർ” എന്ന മുദ്രവാക്യം ഉയർത്തി എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദതിമിർപ്പിൽ വിജയപ്രകടനം നടത്തി. 2000 മുതൽ തുടർച്ചയായി ഗുരുവായൂർ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ മറ്റൊരു ശക്തമായ വിജയ മുന്നേറ്റമാണ് നഗരത്തിൽ സാക്ഷാത്കരിച്ചത്. മഞ്ജുളാലിനു മുന്നിൽ താത്കാലികമായി സമാപിച്ച പ്രകടനം, വൈകുന്നേരത്തോടെ കൂടുതൽ ശക്തിയും ഊർജസ്വലതയും കൈവരിച്ച് വീണ്ടും ആരംഭിക്കുമെന്ന് നേതൃത്വം അറിയിച്ചു.
Read more

ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര

തൃശൂർ :ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര.വാര്‍ഡ് 1 ജോജു വി.ജെ, വാര്‍ഡ് 5 നിധിന്‍ പുല്ലന്‍ വാര്‍ഡ് 6 അഡ്വ. അനഘ ജി വിഷ്ണു പ്രിയ വാര്‍ഡ് 16 നിത അജീഷ്, വാര്‍ഡ് 35 ജില്‍ ആന്റണി,വാര്‍ഡ് 36 അഞ്ജന ശ്രീധരന്‍,എന്നിവര്‍ക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ വാര്‍ഡ് 37 കെ.ടി.ജോണി, 26 രാമന്‍ തട്ടായത്, വാര്‍ഡ്  17 അല്‍ഫോന്‍സ ചാക്കോ,എന്നിവരുടെ ആദ്യ മത്സരമായിരുന്നെങ്കില്‍ വാര്‍ഡ് 23 വി.ജെ.ജോജിയുടെ മൂന്നാം മത്സരവും,വാര്‍ഡ് വാര്‍ഡ് 14 ഉഷ […]
Read more

ഗുരുവായൂർ വിജയികൾക്ക് അഭിവാദ്യങ്ങൾ നേർന്നു മുൻ ചെയർപേഴ്സൺ ഗീതാ ഗോപി

തൃശ്ശൂർ: ഗുരുവായൂർ നഗരസഭയിൽ തകർപ്പൻ വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരിൽ ആവേശം നിറച്ച് ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർപേഴ്സണും മുൻ നാട്ടിക എം.എൽ.എയുമായ ഗീതാ ഗോപി രംഗത്തെത്തി. വിജയാഘോഷങ്ങളിൽ പങ്കെടുത്ത അവർ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു. ഗുരുവായൂർ എന്നും ഇടതു ഭരണത്തിൽ ഭദ്രമാണ് എന്നും ജനങ്ങൾ വികസനങ്ങൾ തീർച്ചറിയുന്നുണ്ടെന്നും ഈ എൽഡിഫ് തരംഗം തന്നെ വരുന്ന നിയമസഭാ ഇലക്ഷനിലും ആവർത്തിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടമാക്കി.
Read more

ഗുരുവായൂർ വീണ്ടും ചുവപ്പിച്ചു; എൽഡിഎഫിന് തുടർച്ചയായ ഭരണവിജയം

തൃശ്ശൂർ: ഗുരുവായൂർ ടൗൺഷിപ്പ് 1995ൽ നഗരസഭയായതിന് ശേഷം 2000 മുതൽ തുടർച്ചയായി ഭരിച്ചുവരുന്ന എൽഡിഎഫ് നേതൃത്വം വീണ്ടും അധികാരത്തിലെത്തി. 46 അംഗ നഗരസഭയിൽ ഇരുപത്തിയാറു സീറ്റുകൾ സ്വന്തമാക്കിയ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു.യുഡിഎഫിന് പതിനാറു സീറ്റുകളും എൻഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചപ്പോൾ ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി നേടി. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷത്തിലാണ്. സീറ്റുവിഹിതം:എൽഡിഎഫ് – 26 യുഡിഎഫ് – 17 എൻഡിഎ – 2 സ്വതന്ത്രർ – 1 വിജയിച്ച […]
Read more

ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന് തുടര്‍ ഭരണം

തൃശ്ശൂർ: ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന് തുടര്‍ ഭരണം.തുടര്‍ഭരണത്തിലും പ്രമുഖരുടെ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.ആകെ സീറ്റ് 37 യുഡിഎഫ് 22,എല്‍ഡിഎഫ് 12.എന്‍ഡിഎ 1. കോണ്‍ഗ്രസ് വിമതന്‍ 1,സ്വതന്ത്രന്‍ 1 ഇതാണ് കക്ഷി നില.മുന്‍ ചെയര്‍മാന്‍ വി.ഒ.പൈലപ്പനും,സ്ഥിരം സമിതി അധ്യക്ഷന്‍മാരായിരുന്ന എം.എം.അനില്‍കുമാര്‍.സുസമ്മ ആന്റണി,ജോര്‍ജ്ജ് തോമാസ് എന്നിവരുടെ തോല്‍വിയും വലിയ നാണക്കേടായി. ആദ്യ റൗണ്ടില്‍ തോറ്റിരുന്ന ചെയര്‍മാന്‍ ഷിബു വാലപ്പന്‍ റി കൗണ്ടിംങ്ങില്‍ വെറും 4 വോട്ടിനാണ് വിജയിച്ചത്.പ്രതീക്ഷിക്കാത്ത സീറ്റിലെ തോല്‍ലി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി,.മുന്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്റെ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വിജയമുറപ്പിച്ചു എൽഡിഎഫ്

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങുന്നതിനൊപ്പം പൂർണ്ണ ആത്മവിശ്വാസത്തോടെ ഗുരുവായൂർ ടൗൺഹാളിന് മുൻപിൽ ഇടത് പ്രവർത്തകരും അനുഭാവികളും തടിച്ചുകൂടി. വിജയ പ്രതീക്ഷയിലെത്തി പ്രവർത്തകർ ചുവപ്പൻ പതാകകൾ ഉയർത്തി ആവേശം പ്രകടിപ്പിച്ചു. ടൗൺഹാൾ പരിസരം മുഴുവൻ ചുവപ്പൻ നിറത്തിൽ മുങ്ങിയതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഫല പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ തുടർച്ചയായി മുപതാം വർഷവും എൽഡിഎഫ് നഗരസഭ ഭരിക്കും എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
Read more

ചാലക്കുടി നഗരസഭ യുഡിഎഫ് മുന്നേറ്റം

തൃശൂർ: ചാലക്കുടി നഗരസഭ യുഡിഎഫ് മുന്നേറ്റം.. യുഡിഎഫ് പ്രമുഖനും മുൻ ചെയർമാനുമായ വി.ഒ. പൈലപ്പൻ തോൽവി കോൺഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് വിമതൻ ബിൽഫി ജോർജ് വിജയിച്ചു. സ്വാതന്ത്ര സ്ഥാനാർത്ഥി വിൻസൺ പാമ്പനാണ് മുൻ ചെയർമാൻ വി.ഒ.പൈലപ്പനെ പരാജയപ്പെടുത്തി    ചില വാര്‍ഡുകളില്‍ യുഡിഎഫ് വിമതരും വിജയം നേടി.ചെയര്‍മാന്‍ ഷിബു വാലപ്പന്‍,,മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ.ബിജു എസ് ചിറയത്ത്,.കെ.വി.പോള്‍,, ആനിപ്പോൾ തുടങ്ങിയവര്‍ വിജയിച്ചു.യുഡിഎഫ് 16, എൽ ഡി എഫ് 10. എൻ ഡി […]
Read more

Recent News

Advertisement
WhiteswanTV Footer