Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഗുരുവായൂരിൽ കോൺഗ്രസിനും ബിജെപിക്കുമെതിരായ വ്യക്തമായ വിധിയെഴുത്ത്: കെ.വി. അബ്ദുൽകാദർ

തൃശൂർ: പാഷാണം വർക്കിടപോലെ അവസരവാദത്തിന്റെ മൂർത്തിമത് രൂപങ്ങളായി ഗുരുവായൂരിൽ പ്രചാരണം നടത്തിയവരാണ് കോൺഗ്രസും ബിജെപിയും എന്ന് മുൻ ഗുരുവായൂർ എംഎൽഎ കെ.വി. അബ്ദുൽകാദർ പറഞ്ഞു. നഗരസഭ പൂക്കോടിനെയും തൈക്കാടിനെയും അവഗണിച്ചുവെന്ന കള്ളകഥ പ്രചരിപ്പിച്ചെങ്കിലും, അവിടങ്ങളിലൊക്കെയും എൽഡിഎഫ് മികച്ച വിജയം നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഗോപാലനും ടി. രമേഷും പല വാദങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ലെന്ന് അബ്ദുൽകാദർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ടെത്തി ‘വികസിത ഗുരുവായൂർ’ എന്ന പരിപാടി സംഘടിപ്പിച്ചെങ്കിലും, യഥാർത്ഥ വികസനം എന്താണെന്നും അത് […]
Read more

പത്ത് വർഷത്തിന് ശേഷം കൊരട്ടി പഞ്ചായത്തില്‍ ഭരണം തിരിച്ച് പിടിച്ച് യുഡിഎഫ്

തൃശ്ശൂർ: കൊരട്ടി പഞ്ചായത്തില്‍ ഭരണം തിരിച്ച് പിടിച്ച് യുഡിഎഫ്.പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പതിമൂന്ന് സീറ്റുകള്‍ നേടി കൊണ്ടാണ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്.യുഡിഎഫിന് വിമത ശല്യം രൂക്ഷമായിരുന്നിട്ടും അതെല്ലാം തള്ളി കളഞ്ഞു കൊണ്ടുള്ള ശക്തമായ വിജയമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 1 മുരിങ്ങൂര്‍ ലീല സുബ്രഹ്മ്ണ്യന്‍.2 ഖന്നാനഗര്‍ ജോബി മാനുവല്‍,6 വാലുങ്ങാമുറി അനിത വിനേഷ്,7 പാലപ്പിള്ളി വി.കെ.കൃഷ്ണന്‍.8 നാലുകെട്ട് ജിസിപോള്‍,9 തിരുമുടിക്കുന്ന് നിത ജോയ്,10 മുടപ്പുഴ മിനി നെല്‍സണ്‍,11,സ്‌നേഹ നഗര്‍ ആന്‍സി അഗസ്റ്റിന്‍,12.ചിറങ്ങര പി.കെ.വര്‍ഗ്ഗീസ്,14 മംഗലശ്ശേരി മിനി ഡേവീസ്,15 ചെറ്റാരിക്കല്‍ […]
Read more

ചാലക്കുടി  നിയോജക മണ്ഡലത്തിൽ  യുഡിഎഫ് നേടിയത് ചരിത്രവിജയം: എംഎൽഎ സനീഷ് കുമാർ ജോസഫ്

തൃശ്ശൂർ: തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ചാലക്കുടി നിയോജകമണ്ഡലം പരിധിയിൽ യുഡിഎഫ് നേടിയത് ചരിത്രവിജയമാണെന്നും ഇത് രാഷ്ട്രീയ വിജയമായാണ് കണക്കാക്കുന്നതെന്നും സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ഈ ഫലങ്ങൾ യുഡിഎഫ് ന്റെ നേതൃത്വത്തിലുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്കുള്ള അംഗീകാരവും സംസ്ഥാനത്തെ ഇടത് ദുർഭരണത്തിനെതിരെയുമുള്ള വിധിയെഴുത്തുമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്, ചാലക്കുടി നഗരസഭ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം നിലനിർത്തിയതോടൊപ്പം കൊരട്ടി, കാടുകുറ്റി എന്നിവിടങ്ങളിൽ വൻഭൂരിപക്ഷത്തോടെ ഭരണം തിരിച്ചുപിടിക്കാനുമായി. കൊരട്ടി , […]
Read more

യുഡിഎഫിന് ജില്ലാ പഞ്ചായത്തിൽ മിനുന്ന വിജയം; ഒരു സീറ്റ് സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു

തൃശ്ശൂർ: ജില്ല പഞ്ചായത്തില്‍ രണ്ടിടത്തും വിജയം കൈവരിച്ച് യുഡിഎഫ്. നിലവില്‍ കൊരട്ടി ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിരപ്പിള്ളി മണ്ഡലം യുഡിഎഫില്‍ നിന്ന് തിരിച്ച് പിടിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡാര്‍ളി പോള്‍18804. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിനി ടീച്ചര് 17708 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സരസ്വതി രവിക്ക്7059 വോട്ടും, ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിന്‍സി ജോണ്‍ 441 വോട്ടും,ബിഎസ്പി ഷീബ അശോകന്‍ മംഗലപ്പിള്ളി482 വോട്ടുകളും നേടി. കൊരട്ടി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി  27950. അഡ്വ കെ.ആര്‍.സുമേഷ് 22495, […]
Read more

ചാലക്കുടി നഗരസഭയിൽ ആറാമതും വിജയം ആവര്‍ത്തിച്ച ദമ്പതികള്‍ക്ക്  അപൂര്‍വ്വ നേട്ടം

തൃശ്ശൂർ: ആറാം വട്ടവു വിജയം ആവര്‍ത്തിച്ച് ദമ്പതികള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ നേട്ടവുമായ നഗരസഭയിലേക്ക്. ചാലക്കുടി നഗരസഭയിലെ നിലവിലെ ചെയര്‍മാന്‍ ഷിബു വാലപ്പനും മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബുവുമാണ് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വ നേടം കൈവരിക്കുന്ന ദമ്പതികളായി മാറുന്നത്. ഇടതു പക്ഷത്തിന്റെ ശക്തമായ കോട്ടയായ വിജയരാഘപുരത്തും സമീപ വാര്‍ഡായ തച്ചുടപറമ്പിലും മാറി മാറി മത്സരിച്ചെങ്കിലും വോട്ടര്‍മാര്‍ ഇരുവരേയും വലിയ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരിച്ചിരുന്ന വാര്‍ഡുകള്‍ സംവരണവും വനിത വാര്‍ഡുമായത്തോടെ ഷിബു വാലപ്പന്‍ കാരകുളത്ത് നാട് വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് […]
Read more

പുന്നയൂർകുളം കിഴക്കേ ചെറായിയിൽ സിപിഎം ആക്രമണം; സംഘപരിവാർ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു

തൃശ്ശൂർ: പുന്നയൂർകുളം കിഴക്കേ ചെറായിയിൽ വൃദ്ധർക്കും കുട്ടികൾക്കും നേരെയുണ്ടായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടന്നു. എന്നാൽ പോലീസ് ഇടപെടലിനെ തുടർന്ന് പ്രകടനം പാതിവഴിയിൽ തടയപ്പെട്ടു. അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ആർഎസ്‌എസ്‌ ജില്ലാ സഹകാര്യവാഹക് വിനയ്കുമാർ ബിജെപി പുന്നയൂർക്കുളം പ്രസിഡന്റ്‌ ലക്ഷ്മണൻ ടികെ എന്നിവരുടെ നേതൃത്വത്തിൽ സംഘപരിവാർ പ്രവർത്തകർ ഇന്ന് വൈകിട്ട് 4.30ന് കിഴക്കേ ചെറായിയിൽ നിന്ന് കൊഴപ്പമാടത്തേക്ക് പ്രതിഷേധ പ്രകടനം […]
Read more

കാടുകുറ്റി പഞ്ചായത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി; പതിനെട്ടില്‍ പതിനാറ് സീറ്റ് നേടി യുഡിഎഫ് പഞ്ചായത്ത് തൂത്തുവാരി

തൃശ്ശൂർ: കാടുകുറ്റി പഞ്ചായത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പതിനെട്ടില്‍ പതിനാറ് സീറ്റ് നേടിയാണ് യുഡിഎഫ് പഞ്ചായത്ത് തൂത്തുവാരി. സിപിഎമ്മിലെഗ്രൂപ്പ് പോരും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയുമാണ് എല്‍ഡിഎഫിന്റെ കനത്ത തിരിച്ചടിക്ക് കാരണം. പതിനാറ് സീറ്റ് യൂഡിഎഫ് നേടിയത്തോടെ പഞ്ചായത്തില്‍ പ്രതിപക്ഷം പോലും  ഇല്ലാത്ത അവസ്ഥയായി. കഴിഞ്ഞ് പത്ത് വര്‍ഷമായി എല്‍ഡിഎഫ് ഭരണം തുടരുന്ന കാടുകുറ്റി പഞ്ചായത്തിലെ യുഡിഎഫിന്റെ വിജയം പ്രതീക്ഷക്ക് അപ്പുറത്തായി മാറി. ഇത്രയും വലിയൊരു പരാജയം സിപിഎമ്മും കരുതിയിട്ടില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സംസ്ഥാന ജില്ല നേതാക്കള്‍ […]
Read more

കെഎസ്ആര്‍ടിസി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

സഹോദരിയെ ശല്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: പറപ്പൂക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പറപ്പൂക്കര സ്വദേശികളായ രോഹിത്, പോപ്പിയെന്ന് വിളിക്കുന്ന വിപിൻ, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അയൽവാസി കൂടിയായ രോഹിത്തിന്റെ സഹോദരിയോട് ഇഷ്ടമാണെന്ന് പറഞ്ഞതും ശല്യം ചെയ്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പറപ്പൂക്കര സ്വദേശി അഖിലിനെയാണ് (28) രോഹിത്തും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്. രാത്രി ഒമ്പത് മണിയോടെ അഖിലിന്റെ വീടിനു മുന്നിലെ റോഡിൽ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ രോഹിത്, വിപിൻ, ഗിരീഷ് എന്നീ മൂന്ന് […]
Read more

പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രചാരണ സാമഗ്രികളും വൈകാതെ നീക്കം ചെയ്യണം. നിശ്ചിത സമയത്തിനുള്ളില്‍ ഇവ നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ സാമഗ്രികള്‍ നീക്കം ചെയ്യും. ഇതിനായി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കുകയും അത് അവരുടെ തെരഞ്ഞെടുപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer