Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

രാസലഹരി കടത്ത് ബോംബെ തലവൻ ഷാജിയും പെരിങ്ങോട്ടുകര  ലിഷിനും അറസ്റ്റിൽ  

തൃശ്ശൂർ: കൊരട്ടി സ്റ്റേഷൻ റൗഡിയും നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയുമായ കൊരട്ടി മേലൂർ  കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി (50),, മുളങ്കുന്നത്തുകാവ് ഹൗസിഗ് ബോർഡ് ഹരിത നഗർ സ്വദേശി കണാറ വീട്ടിൽ (ഇപ്പോൾ  പെരിങ്ങോട്ടുകര  താമസിക്കുന്ന) ലിഷൻ (33) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പ്രകാരം    തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയിരിക്കുകയാണ്  റൂറൽ പോലീസ് ജില്ലയിൽ മയക്ക് […]
Read more

അതിരപ്പിള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ഭീഷണിപെടുത്തിയതായി പരാതി

തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ഭീഷണിപെടുത്തിയതായി പരാതി. അതിരപ്പിള്ളി ഏഴാം വാർഡിലെ പിള്ളപാറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൂര്യയുടെ വിജയിച്ചത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചാണ് സൂര്യയെയും സഹപ്രവർത്തകരെയും ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധിച് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി ധർണ നടത്തി. പിള്ളപ്പാറയിൽ നടത്തിയ പ്രതിക്ഷേധ ധർണ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോമോൻ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എം പുഷ്പ്പാഗദൻ, […]
Read more

ഗുരുവായൂരിൽ ‘വിജയ് ദിവസ് 2025’ ആചരിച്ചു

തൃശ്ശൂർ: പൈതൃകം ഗുരുവായൂർ സൈനീക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിജയ് ദിവസ് 2025’ വിപുലമായ ചടങ്ങുകളോടെ ഗുരുവായൂരിൽ സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കെ നടയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം ഒരുക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി വീരസേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ യോഗം ലെഫ്റ്റനന്റ് കേണൽ സി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സൈന്യത്തിൽ പ്രത്യേക സേവനം അനുഷ്ഠിച്ച സർജന്റ് കെ. ജയകൃഷ്ണൻ, എം. മനോജ്, […]
Read more

കാട്ടകാമ്പാൽ 11-ാം വാർഡിൽ രാഷ്ട്രീയ അമ്പരപ്പ്; പി.ജെ. ജെബിന്റെ മുന്നേറ്റം

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരമായി. യുഡിഎഫിന് വേണ്ടി കെ. ജയശങ്കർ മത്സരിച്ചപ്പോൾ, സിപിഐയുടെ സ്ഥാനാർഥിയായി കെ.ടി. ഷാജൻ മാസ്റ്റർ രംഗത്തെത്തി. എൻഡിഎയുടെ സ്ഥാനാർഥിയായി മത്സരിച്ചത് കുന്നംകുളം മണ്ഡലം ബിജെപി പ്രസിഡന്റും യുവ നേതാവുമായ പി.ജെ. ജെബിൻ ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ ബിജെപിക്ക് ലഭിച്ചത് വെറും 55 വോട്ടുകൾ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ബിജെപിക്ക് ഇവിടെ വലിയ മുന്നേറ്റം ഉണ്ടാകില്ലെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. […]
Read more

വെട്ടിക്കടവ് കോൾപാടത്ത് പൂർണ യന്ത്രവത്കൃത നടീൽ ഉത്സവം

തൃശ്ശൂർ: വെട്ടിക്കടവ് കോൾ കൃഷി സംഘം ഈ വർഷത്തെ നെൽകൃഷി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. കൃഷിയിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ആദ്യമായി പൂർണമായും യന്ത്രവത്കൃത കൃഷിരീതി പരീക്ഷിക്കുകയാണ് വെട്ടിക്കടവ് കോൾപാടത്തെ കർഷകർ. 285 ഏക്കർ വിസ്തീർണ്ണമുള്ള കോൾപടവിൽ ഞാറു നടുന്നതിന് യന്ത്രങ്ങൾ ഉപയോഗിക്കണമെന്ന തീരുമാനം സംഘത്തിന്റെ വാർഷിക യോഗത്തിലാണ് എടുത്തത്. തിരുത്തിക്കാട് ബണ്ടിനോട് ചേർന്നുള്ള കോൾപടവിൽ ജലനിരപ്പിലെ ഇടക്കാല വ്യതിയാനം കൃഷിയെ ബാധിക്കുന്നതായുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. കഴിഞ്ഞ വർഷം ജലനിരപ്പ് ഉയർന്നതിനെ […]
Read more

മമ്മിയൂർ ദേവസ്വം ചികിത്സാ സഹായം നൽകുന്നു

തൃശ്ശൂർ: മമ്മിയൂർ ദേവസ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ, ചാവക്കാട് നഗരസഭ പരിധിയിൽ വരുന്ന നിർദ്ധനരായ രോഗികൾക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നു. സഹായത്തിനായി അപേക്ഷിക്കുന്നവർക്ക് അപേക്ഷാ ഫോറം മമ്മിയൂർ ദേവസ്വം ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ വാർഡ് മെമ്പർ / ജനപ്രതിനിധിയുടെ സാക്ഷ്യപത്രം, രോഗവിവരങ്ങൾ എന്നിവ സഹിതം ഡിസംബർ 25ന് മുമ്പായിഎക്‌സിക്യൂട്ടീവ് ഓഫീസർ, മമ്മിയൂർ ദേവസ്വം, ഗുരുവായൂർ – 680 101എന്ന വിലാസത്തിൽ സമർപ്പിക്കണം.
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം; ബിജെപിയുടെ ആഹ്ലാദ പ്രകടനം ഗുരുവായൂരിൽ

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തിയതിന്റെ വിജയാഘോഷമായി ഗുരുവായൂരിൽ ബിജെപി പ്രവർത്തകർ വമ്പിച്ച ആഹ്ലാദ പ്രകടനം നടത്തി. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ ജനങ്ങളുടെ ശക്തമായ പിന്തുണയാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. വരും കാലങ്ങളിൽ കൂടുതൽ ശക്തിയായി മുന്നോട്ട് പോകാൻ ഈ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയതായും നേതാക്കൾ പ്രതികരിച്ചു. ഇന്നലെ വൈകുന്നേരം ഗുരുവായൂർ മമ്മിയൂരിൽ നിന്നും ആരംഭിച്ച പ്രകടന യാത്ര കിഴക്കേ നട ഔട്ടർ റിംഗ് […]
Read more

നാരായണീയ ദിനാഘോഷം; ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ‘നാരായണീയത്തിലെ സൗന്ദര്യ സങ്കല്പം’ എന്ന വിഷയത്തിൽ പന്തളം എൻ.എസ്.എസ്. കോളേജ് സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജി. ആനന്ദരാജ് ആദ്യ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. കെ. യമുന ‘ധാതുകാവ്യം – ഒരു അവലോകനം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. സെമിനാറിൽ […]
Read more

തൃശ്ശൂർ -എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട്: കേന്ദ്ര ടൂറിസം മന്ത്രിക്ക് ബെന്നി ബഹനാന്റെ നിവേദനം

തൃശ്ശൂർ: കാലടി–മലയാറ്റൂർ–അതിരപ്പിള്ളി–അഴീക്കോട്–മുസരിസ്–തിരുമൂഴിക്കുളം എന്നിവയെ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത സാംസ്കാരിക–തീർത്ഥാടന–പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര സർക്കാരിന്റെ സ്പെഷ്യൽ ടൂറിസം സർക്യൂട്ട് സ്കീമിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് നെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, മലയാറ്റൂർ തീർത്ഥാടന കേന്ദ്രം ,അതിരപ്പിള്ളി വെള്ളച്ചാട്ടം, കൊടുങ്ങല്ലൂർ ക്ഷേത്രം, അഴീക്കോട് തീരം, ചരിത്രപ്രാധാന്യമുള്ള മുസ രിസ്, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന ഈ സർക്യൂട്ട് ആത്മീയ–സാംസ്കാരിക–പ്രകൃതി ടൂറിസത്തിന്റെ സമന്വയം […]
Read more

യുഡിഎഫ് ചാലക്കുടിയില്‍ ആഹ്ലാദ പ്രകടനം നടത്തി

തൃശ്ശൂർ: കാല്‍ നൂറ്റാണ്ടിന് ശേഷം തുടര്‍ഭരണം ലഭിച്ച യുഡിഎഫ് ചാലക്കുടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. സൗത്ത് ജംഗ്ഷനില്‍ നിന്നാംരിഭിച്ച പ്രകടനം മാര്‍ക്കറ്റ് റോഡ് വഴി ആനമല ജംഗ്ഷഷന്‍ നിന്ന് മെയിന്‍ റോഡ് വഴി സൗത്തം ജഗ്ഷനില്‍ തന്നെ സമാപിച്ചു. ആഹ്‌ളാദ പ്രകടനത്തിന് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് മുന്‍ ചെയര്‍മാന്‍മാരായ വി.ഒ.പൈലപ്പന്‍.എബി ജോര്‍ജ്ജ്. ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി.ജെയിംസ്, നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍, മണ്ഡലം പ്രസിഡന്റ് ജോണി പുല്ലന്‍, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ ജിതി […]
Read more

Recent News

Advertisement
WhiteswanTV Footer