Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കുചേല ദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു

തൃശ്ശൂർ: കുചേല ദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ജുളാൽത്തറയിൽ പുതുതായി നിർമ്മിച്ച കുചേല പ്രതിമ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമർപ്പിച്ചു.ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ കുചേല പ്രതിമയുടെ അനാച്ഛാദനവും സമർപ്പണവും നിർവ്വഹിച്ചു.ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ. പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ. എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുണ്‍കുമാർ എന്നിവർ […]
Read more

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനങ്ങൾ അക്രമത്തിലേക്ക്; വടക്കേകാട്ട് 15 പേർ അറസ്റ്റിൽ

തൃശ്ശൂർ: വടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിലായി നടന്ന സംഭവങ്ങളിൽ വധശ്രമം ഉൾപ്പെടെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കേകാട് പോലീസ് ഇൻസ്പെക്ടർ എം. കെ. രമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.കിഴക്കേ ചെറായിയിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടെ പ്രതികൾ മാരകായുധങ്ങളുമായി ഇടിച്ചുകയറി പ്രകടനത്തിൽ പങ്കെടുത്തവരെ ആക്രമിക്കുകയും എരമംഗലം സ്വദേശിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് […]
Read more

പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കൽ വിജയൻ നിര്യാതനായി

തൃശ്ശൂർ: പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കൽ വിജയൻ (78) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. നാട്ടിൽ സാമൂഹികവും കുടുംബപരവുമായ ഇടപെടലുകളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 9.30 ന് പഴഞ്ഞി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ നടക്കും. ഭാര്യ ശാരദ. മക്കൾ: വിദ്യ, മഹേഷ്, രാജേഷ്. മരുമക്കളും മറ്റ് ബന്ധുക്കളും ഉൾപ്പെടെ നിരവധി പേർ അനുശോചനമറിയിക്കാൻ വീട്ടിലെത്തുന്നുണ്ട്. നാടിന് പരിചിതമായ വ്യക്തിത്വമായിരുന്ന വിജയന്റെ വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും വലിയ നഷ്ടമായി.
Read more

പാത്രിയർക്കീസ് ബാവായെ സന്ദർശിച്ചു

തൃശ്ശൂർ: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ മഞ്ഞനിക്കര ദയറായിൽ സന്ദർശിച്ചു. സഭകളുടെ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്ന ഈ സന്ദർശനം ആത്മീയ പ്രാധാന്യമുള്ളതായിരുന്നു.സഭാ വൈദീക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, ഫാ. സി.എം. ഫിലിപ്പോസ്, സഭാ അൽമായ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു […]
Read more

ബൈക്ക് പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ യാത്രികർക്കു സ്വീകരണം

തൃശ്ശൂർ: ഇന്ത്യ– ചൈന അതിർത്തി ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലൂടെ ബൈക്കിൽ പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ ഡോ. ലിജിൽ കുരുവിളയ്ക്കും അലൻ ജിന്നിക്കും കുന്നംകുളത്ത് മനസ്സ് ഫോട്ടോ ക്ലബ്ബ് ഹൃദയപൂർവമായ സ്വീകരണം നൽകി. നവംബർ 8 മുതൽ ഡിസംബർ 23 വരെ നീണ്ട യാത്രയിൽ വെസ്റ്റ് ബംഗാൾ, ആസാം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, മേഘാലയ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മണിപ്പൂർ, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ഇരുവരും സഞ്ചരിച്ചത്. സ്വീകരണയോഗം മനസ്സ് ഫോട്ടോ ക്ലബ്ബ് ചെയർമാൻ ജയപ്രകാശ് ഇലവന്ത്രയുടെ അധ്യക്ഷതയിൽ […]
Read more

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗംഭീര ദേശവിളക്ക് ആഘോഷം

തൃശൂർ : ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേശവിളക്ക് മഹോത്സവം ഗംഭീരമായി ആഘോഷിച്ചു. രാവിലെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന സത്യമുദ്ര സമർപ്പണം നടന്നു. തുടർന്ന് ഗുരുവായൂർ ജയപ്രകാശിന്റെ കേളി, മഹാഗണപതി ഹോമം, അഷ്ടപദി, ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവയ്ക്ക് ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഉച്ചയ്ക്കും രാത്രിയും നടന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. വൈകുന്നേരം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ഗജവീരൻ, പഞ്ചവാദ്യം, ഉടുക്കുപാട്ട്, താലങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാലകൊമ്പ് എഴുന്നെള്ളിപ്പ് മേൽപ്പാലം വഴി […]
Read more

ഗുരുവായൂർ അമ്പലത്തിൽ ശീവേലി എഴുന്നള്ളിപ്പിനിടെ കൊമ്പൻ ശ്രീധരൻ ഇടഞ്ഞു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ രാത്രി നടന്ന ശീവേലി എഴുന്നള്ളിപ്പിനിടെ കൊമ്പൻ ശ്രീധരൻ അപ്രതീക്ഷിതമായി ഇടഞ്ഞു. ആന അശാന്തത പ്രകടിപ്പിച്ചതോടെ ഉടൻ തന്നെ പാപ്പാന്മാരും ക്ഷേത്ര ജീവനക്കാരും ചേർന്ന് നിയന്ത്രണ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെ. ആനയെ പിന്നീട് ശാന്തമാക്കി സുരക്ഷിതമായി മാറ്റി.
Read more

ചായ്പ്പന്‍ കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച 10 കോണ്‍ഗ്രസ് നേതാക്കളെ ജനവരി 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

തൃശ്ശൂർ: ചായ്പ്പന്‍ കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ ജാമ്യമില്ല വകുപ്പ് പ്രകാര കേസെടുത്തിരിക്കുന്ന പത്ത് കോണ്‍ഗ്രസ് നേതാക്കളെ ജനവരി 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടിതി നിര്‍ദ്ദേശിച്ചു.സംഭവുമായി ബന്ധപ്പെട്ട് 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്. പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ച സംഭവത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്ന പത്ത് പേരേയും ജനുവരി 6 വരെ അറസ്റ്റ് ചെയ്യുവാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്. ഡിസംബര്‍ എട്ടാം […]
Read more

ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിലെ കൂടപ്പുഴയിൽ  കേബിൾ കുഴികൾ ഭീഷണി

തൃശ്ശൂർ: ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിൽ കൂടപ്പുഴ പ്രദേശത്ത്  കേബിൾ ഇടുവാൻ നിർമ്മിച്ച  കുഴികൾ ശരിയായ രീതിയിൽ മണ്ണ് ഇടാതെ വലിയ കുഴികളായി മാറിയത്തോടെ നിരവധി വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടങ്ങൾ പതിവായി. ഇതിനെതിരെ പ്രതിഷേധം ശക്തമായത്തോടെ നിയുക്ത വാർഡ് കൗൺസിലർ ഉഷ പരമേശ്വരൻ്റേയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ഈ അപകട കുഴികൾ മണ്ണിട്ട് നികത്തി. നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി  ഈ കുഴി കാണാത്തെ അപകടത്തിലായിരുന്നു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും  തലനാരിഴക്കാണ് വാഹനത്തിലെ യാത്രക്കാർ രക്ഷപ്പെട്ടിരുന്നു.  റോഡുകളിലെ ഈ […]
Read more

കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം

തൃശ്ശൂർ: കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം.വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണം തിരിച്ച് പിടിച്ച പഞ്ചായത്തുകളാണ് രണ്ട് പഞ്ചായത്തുകളും. പ്രസിഡന്റുമാര്‍ സംവരണമായത്തിനാല്‍ പ്രസിഡന്റുമാര്‍ക്ക് വേണ്ടി തര്‍ക്കമില്ലെങ്കിലും വൈസ് പ്രസിഡന്റുമാര്‍ക്കായി രണ്ട് പഞ്ചായത്തുകളിലും നിരവധി പേര്‍ രംഗത്തുണ്ട്. അനൗദ്യോഗികമായി നടക്കുന്ന ചര്‍ച്ചകളില്‍ തന്നെ തര്‍ക്കം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കൊരട്ടി പഞ്ചായത്തില്‍ പ്രസിഡന്റ് വനിത സംവരണമാണ്.പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്‍ ആവും. വൈസ് പ്രസിഡന്റിനായി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഫിന്‍സോ തങ്കച്ചന്‍, ജോബീ മാനുവലും സജീവമായി രംഗത്തുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer