Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചായ്പ്പന്‍ കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച 10 കോണ്‍ഗ്രസ് നേതാക്കളെ ജനവരി 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചായ്പ്പന്‍ കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ ജാമ്യമില്ല വകുപ്പ് പ്രകാര കേസെടുത്തിരിക്കുന്ന പത്ത് കോണ്‍ഗ്രസ് നേതാക്കളെ ജനവരി 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടിതി നിര്‍ദ്ദേശിച്ചു.സംഭവുമായി ബന്ധപ്പെട്ട് 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്. പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ച സംഭവത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്ന പത്ത് പേരേയും ജനുവരി 6 വരെ അറസ്റ്റ് ചെയ്യുവാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്. ഡിസംബര്‍ എട്ടാം തീയതി സുബ്രനെന്ന വൃദ്ധനെ ജനവാസ മേഖലയില്‍ ഫോറസ്റ്റ് സ്‌റേറഷന് സമീപത്ത് വെച്ച് കാട്ടാന ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് സ്‌റ്റേഷന് മുന്‍പില്‍ നടത്തിയ വലിയ പ്രതിക്ഷേധത്തിനൊടുവിലാണ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത്.

കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസ്,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി,ബ്ലോക്ക് മെമ്പര്‍ സി.വി,ആന്റണി,പഞ്ചായത്തംഗം ജോഫിന്‍ ഫ്രാന്‍സീസ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ശ്രീനിവാസന്‍ തുടങ്ങിയ പത്തോളം പേരെയാണ് ജനുവരി 6 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഉത്തരവായിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer