Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയത്ത്‌ ഇൻഫാം രജതജൂബിലി ആഘോഷം; ദീപശിഖാ പ്രയാണത്തിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കാഞ്ഞിരപ്പള്ളി ഇൻഫാം രജതജൂബിലി ദീപശിഖാ പ്രയാണവും വിളംബരജാഥയും കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ സംഘടനയുടെ സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിൽനിന്ന് ആരംഭിച്ചു. മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സമൂഹബലി നടത്തി.

ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിലും വിവിധ കാർഷിക ജില്ലകളെ പ്രതിനിധീകരിച്ച് ഇരുപതിനാലു വൈദികരും സഹകാർമികരായി. പ്രാർഥനയ്ക്ക് ബിഷപ് മാർ മാത്യു അറയ്ക്കൽ നേതൃത്വം നൽകി. ബിഷപ്പുമാർ കത്തിച്ചു നൽകിയ ദീപശിഖ ഫാ. തോമസ് മറ്റമുണ്ടയിൽ ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടിനു കൈമാറി. ദക്ഷിണമേഖലാ യാത്രയ്ക്കു പൊൻകുന്നം, പാലാ, വാഴക്കുളം, മുഹമ്മ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഉത്തരമേഖലാ വിളംബരജാഥയും ദീപശിഖാ പ്രയാണവും കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ഫാ. ആന്റണി കൊഴുവനാലിന്റെ കബറിടത്തിങ്കൽ നിന്ന് ആരംഭിച്ചു.

കാഞ്ഞിരപ്പള്ളിക്കടുത്തു കൂവപ്പള്ളിയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. ജോസഫ് കാവനാടിയിൽ, ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix