കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ഐഐഎം ക്യാമ്പസ് വിടും.
ഐഐഎം ഡയറക്ടറുടെ നേതൃത്വത്തിലാണ് മന്ത്രിമാർക്കായി ശിൽപശാല സംഘടിപ്പിച്ചത്. എഐ കാലത്തെ നേതൃത്വം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
മന്ത്രിമാർക്കായി കോഴിക്കോട് ഐഐഎമ്മിൽ ശിൽപശാല സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും ഐഐഎമ്മിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.



