Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ മാനിക്കുന്നുവെന്ന് സത്യൻ അന്തിക്കാട്

തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കോടതിയിൽ വിശ്വസിക്കുന്നു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ല. നേരിട്ട് കുറ്റക്കാരായവരെ ശിക്ഷിച്ചു. എതിരഭിപ്രായം ഉള്ളവർക്ക് മേൽ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും സത്യൻ അന്തിക്കാട് പ്രതികരിച്ച. ദിലീപ് തെറ്റുകാരനല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കോടതിയുടെ അറിവും ബോധ്യവുമാണ്. തെളിവുകളും സാക്ഷികളും രേഖകളുമൊക്കെ നോക്കിയാണ് കോടതി വിധി പറയുന്നത്. ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കോടതിയോട് ബഹുമാനമുണ്ട്. താൻ സിനിമാ […]
Read more

അതിജീവിത ദീലിപ് വിഷയത്തില്‍ താന്‍ കോടിതിയോടൊപ്പമാണെന്ന്  സിനിമ താരം ദേവന്‍

തൃശ്ശൂർ: അതിജീവിത ദീലിപ് വിഷയത്തില്‍ താന്‍  കോടിതിയോടൊപ്പമാണെന്ന്  സിനിമ താരം ദേവന്‍ പ്രതികരിച്ചു.വോട്ട് ചെയ്ത ശേഷം ചാലക്കുടിയിൽ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദേവന്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി നിയമ വശങ്ങള്‍ എല്ലാം തന്നെ പഠിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. കൃത്യമായി എല്ലാ വശങ്ങളും പരിശോധിച്ച് കൊണ്ടുള്ള കോടതിയുടെ വിധിയോടൊപ്പമാണ് എന്നും താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read more

ബിജെപിക്ക് എങ്ങും വലിയ സ്വീകാര്യത; കുടുതല്‍ സ്ഥലങ്ങളില്‍ വിജയം ഉറപ്പാണെന്ന് സിനിമതാരവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവന്‍

തൃശൂർ: ബിജെപിക്ക് എങ്ങും വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും കുടുതല്‍ സ്ഥലങ്ങളില്‍ വിജയം ഉറപ്പാണെന്നും സിനിമതാരവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ചാലക്കുടിയില്‍ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പഴയ ബിജെപിയല്ല ഇപ്പോളെന്നും വലിയ മാറ്റമാണ് എല്ലാ തലങ്ങളിലും നടക്കുന്നതന്നും തന്റെ അനുഭവത്തില്‍ നിന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട്  150 ഓളം സ്ഥലങ്ങളില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വളരെ […]
Read more

ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്; 50 ശതമാനത്തിലധികം പോളിംങ്ങ് രേഖപ്പെടുത്തി

തൃശ്ശൂർ: ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്.ഉച്ചക്ക് ഒരു മണിയോടെ 50 ശതമാനത്തിലധികം പോളിംങ്ങ് രേഖപ്പെടുത്തി.ചുരുക്കം ചില സ്ഥലങ്ങളില്‍ വോട്ടിംങ്ങ് മെഷിന്‍ തകരാറിലായെങ്കിലും കേടുപാടുകള്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചെങ്കിലും നോര്‍ത്ത് ചാലക്കുടി പള്ളിയിലെ നഗരസഭ വാര്‍ഡ് 11 ല്‍ മെഷിന്‍ പല തവണ തകരാറിലായത് അവിടെ വലിയ തിരക്കിന് കാരണമായി. ചാലക്കുടി ഹൈസ്‌ക്കുളിലെ വാര്‍ഡ് 25 പോളിംങ്ങ് സ്‌റ്റേഷന്‍ വളരെ പതുക്കെ വോട്ടെടുപ്പ് നടക്കുന്നത് മുലം വോട്ട് ചെയാതെ ആളുകള്‍ മടങ്ങുവാന്‍ കാരണമായി. മറ്റു പല ബൂത്തുകളിലും വേഗത്തില്‍ […]
Read more

കന്നി വോട്ടർമാർക്ക് വൃക്ഷതൈ; ഹരിത സന്ദേശവുമായി ഗുരുവായൂർ നഗരസഭ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ‘ഹരിത തദ്ദേശ തിരഞ്ഞെടുപ്പ് 2025’ എന്ന പേരിൽ ആചരിക്കുന്നതിനോടനുബന്ധിച്ച് കന്നി വോട്ടർമാർക്ക് ഒരു പ്രത്യേക സമ്മാനവുമായി ഗുരുവായൂർ നഗരസഭ അധികൃതർ. വോട്ടവകാശം ആദ്യമായി വിനിയോഗിക്കുന്ന ഗുരുവായൂർ ഗവ:യു.പി സ്കൂളിൽ എത്തിയ കന്നി വോട്ടർമാർക്ക് ഒരു വൃക്ഷതൈ നൽകി അവരെ സ്വാഗതം ചെയ്യുകയായിരുന്നു ഗുരുവായൂർ നഗരസഭ. പരിസ്ഥിതി സൗഹൃദ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം. അതോടൊപ്പം, ‘ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ’ എന്ന പദ്ധതിയുടെ ഭാഗമായി, എല്ലാ ബൂത്തുകളിലും ഓലകൊണ്ട് നിർമിച്ച […]
Read more

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം

തൃശൂർ: എരുമപ്പെട്ടിയിൽ സിപിഎം–കോൺഗ്രസ് പ്രവർത്തകരുടെ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ. കെ. യോഗേഷും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്‌യുമാണ് പരിക്കേറ്റത്. ഖാദി റോഡിൽ ബൂത്ത് കെട്ടുന്നതിനെച്ചൊല്ലിയ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിയത്. മേശ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യോഗേഷ് വഴുതി വീണതും തുടർന്ന് ഉണ്ടായ തള്ളിക്കയറ്റത്തിൽ അജു യോഗേഷിനെ മർദ്ദിച്ചതുമാണ് സംഭവം രൂക്ഷമാക്കിയത്. പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തിയ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. ഇൻസ്‌പെക്ടർ […]
Read more

ഗീതാ ഗോപി കുടുംബസമേതം ഗുരുവായൂരിൽ വോട്ട് ചെയ്തു

തൃശ്ശൂർ : മുൻ നാട്ടിക എം.എൽ.എയും ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർപേഴ്സണുമായ ഗീതാ ഗോപി കുടുംബസമേതം ഗുരുവായൂർ ദേവസ്വം സ്കൂളിലെ 21-ാം വാർഡിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇത്തവണയും ഗുരുവായൂർ നഗരസഭ ഇടതു പക്ഷത്തിന് തന്നെയെന്ന് ഗീതാ ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read more

ഗുരുവായൂരിൽ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ ഗുരുവായൂരിൽ ഒരു പോളിംഗ് ഓഫീസർ കുഴഞ്ഞുവീണതിനെ തുടർന്ന് വോട്ടിംഗ് 10 മിനിറ്റോളം തടസ്സപ്പെട്ടു. 24-ാം വാർഡിലെ പോളിംഗ് ബൂത്തായ ഗുരുവായൂർ എ.യു.പി സ്കൂളിലായിരുന്നു സംഭവം. ബ്രഹ്മകുളം സ്വദേശി സ്രാമ്പിക്കൽ സുരേഷ്, സെക്കന്റ് പോളിംഗ് ഓഫീസറായി ഡ്യൂട്ടിയിൽ പ്രവർത്തിക്കുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പോളിംഗ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. ഏകദേശം 10 മിനിറ്റിന് ശേഷമാണ് സുരേഷ് സാധാരണ നിലയിലേക്ക് മടങ്ങിയത്. തുടർന്ന് അദ്ദേഹം വീണ്ടും ഡ്യൂട്ടി തുടർന്നു. […]
Read more

സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടു ചെയ്തതതിൽ വിവാദം; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതിനെച്ചൊല്ലി വിവാദം. കോൺഗ്രസും സിപിഐയും ഇതിനെതിരെ രംഗത്തുവന്നു. എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്.
Read more

തൃശ്ശൂർ ജില്ലയിൽ എൽഡിഎഫ്ന് ചരിത്ര വിജയം ഉറപ്പ്: കെ.വി. അബ്ദുൽ ഖാദർ

തൃശ്ശൂർ: ജില്ലയിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ വ്യക്തമാക്കി. തൃശ്ശൂർ കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഏഴ് നഗരസഭകളിൽ ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവ ഇപ്പോൾ എൽ.ഡി.എഫ് ഭരിക്കുന്നവയാണ്. ഇത്തവണ ഇവ മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്താനും ഇരിങ്ങാലക്കുട, ചാലക്കുടി നഗരസഭകൾ കൂടി സ്വന്തമാക്കാനും കഴിയുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിയുടെ ആധിപത്യം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. […]
Read more

Recent News

Advertisement
WhiteswanTV Footer