Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

പാർലിമെന്റ് തിരിഞ്ഞെടുപ്പ് മുൻ‌തൂക്കം തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ബിജെപി

തൃശ്ശൂർ : കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ ബിജെപിക്ക് ലഭിച്ച മുൻതൂക്കം ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു. ഇടതു–വലതു മുന്നണികളുടെ ഭരണ പരാജയം തിരിച്ചറിഞ്ഞ ജനങ്ങൾ തീർച്ചയായും ബിജെപിക്കൊപ്പം നിൽക്കുമെന്നും, ഇരുപത്തിയേഴ് വാർഡുകളിലെങ്കിലും ഭൂരിപക്ഷം ഉറപ്പാക്കി നഗരസഭയിൽ ചരിത്രവിജയം കുറിക്കാനാണ് പാർട്ടി ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടിംഗ് തുടങ്ങി

തൃശ്ശൂർ : ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്ക് തുടങ്ങി. വോട്ടിംഗ് ആരംഭിച്ച ഉടനെ തന്നെ സമതിദാതാക്കൾ വലിയ എണ്ണത്തിൽ ബൂത്തുകളിലെത്തി സമതിദാനം നിർവഹിക്കാൻ തുടങ്ങി. നിരവധി ബൂത്തുകളിൽ രാവിലെ തന്നെ നീണ്ട നിരകൾ രൂപപ്പെട്ടത് രണ്ടാംഘട്ട വോട്ടെടുപ്പിലെ ജനപങ്കാളിത്തത്തിന്റെ ഉയരമാണ് സൂചിപ്പിക്കുന്നത്.
Read more

ചാവക്കാട് ബൈപാസിൽ ട്രക്കിന്റെ ചക്രം റോഡിൽ താഴ്ന്ന് ഗതാഗത തടസം

തൃശ്ശൂർ : ചാവക്കാട് ബൈപാസിന് സമീപം സിമന്റ് കയറ്റി കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ ട്രക്കിന്റെ പിൻ ചക്രം റോഡിലെ ഗർത്തത്തിൽ വീണതോടെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് റൂട്ടിൽ നേരിയ തിരക്ക് രൂപപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സാഹചര്യങ്ങൾ നിയന്ത്രിച്ചു. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ട്രക്കിനെ ഉയർത്തി റോഡിലേക്ക് വീണ്ടെടുത്തു. തുടർന്ന് ഗതാഗതം പഴയ നിലയിലായി.
Read more

മോട്ടോര്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ: മാരാംങ്കോട് വെച്ച് മോട്ടോര്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മേലൂര്‍ പൂലാനി പുത്തന്‍ കണ്ടത്തില്‍ ശശിയുടെ മകന്‍ ജിഷ്ണു ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന മേലൂര്‍ സ്വദേശി മൂക്കനാപ്പിള്ളി ഉണ്ണികൃഷ്ണന്‍ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടം നടന്നത്.
Read more

ചാലക്കുടി നഗരസഭ ഹരിത മാതൃക പോളിംങ്ങ് ബൂത്ത് വേറിട്ട കാഴ്ചയാവുന്നു

തൃശ്ശൂർ: ചാലക്കുടി നഗരസഭയൊരുക്കിയ ഹരിത മാതൃക പോളിംങ്ങ് ബൂത്ത് വേറിട്ട കാഴ്ചയാവുന്നു. ചാലക്കുടി ബോയിസ് ഹൈസ്‌ക്കുളിലാണ് ചാലക്കുടി നഗരസഭയിലെ ഹരിത ബൂത്തൊരുക്കിയിരിക്കുന്നത്. പോളിംങ്ങ് സ്‌റ്റേഷനിലെത്തുന്ന വോട്ടര്‍മാര്‍ക്ക് ഫോട്ടോ എടുക്കാന്‍ സെല്‍ഫി പോയിന്റ് വരെ ഒരുക്കിയിട്ടുണ്ട് ഹരിത ബൂത്തില്‍. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഓരോ ഹരിത ബൂത്ത് നിര്‍മ്മിക്കണമെന്നാണ് ശുചിത മിഷന്റെ നിര്‍ദ്ദേശം. ഇവിടെ തെങ്ങിന്റെ പച്ചയോല മെടഞ്ഞാണ് മേല്‍ക്കുരയും വശങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. സ്‌ക്കൂള്‍ ഗേറ്റില്‍ ഹരിത ബൂത്തിലേക്ക് സ്വാഗതം ആശംസിക്കുന്ന പച്ച ഓലയില്‍ […]
Read more

കൊടകര സഹൃദയ കോളേജിൽ  അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു

തൃശ്ശൂർ: കൊടകര  സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഓട്ടോണമസിലെ പോസ്റ്റ്‌ഗ്രാജുവേറ്റ് ഇംഗ്ലീഷ് വകുപ്പ്   അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു.യൂണിവേഴ്‌സിറ്റി ഓഫ് കോൺനക്റ്റിക്കട്ട് (യു.എസ്.എ) ലെ ഡോ. കാത്രിൻ മയേഴ്സ്, ബനാരസ് ഹിന്ദു യൂണിവേഴ്‌സിറ്റി (വാരണസി) ലെ ഡോ. പ്രദോഷ് കുമാർ മിശ്ര, എന്നിവരും  ചെന്നൈ കോഢിനേറ്റർ ഷിനു ഷോബ വിൻസന്റും സമ്മേളനത്തിൽ മുഖ്യപ്രഭാഷകറായി പങ്കെടുത്തു. ഇന്ത്യൻ പൗരന്മാർക്കുള്ള ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ സംബന്ധിച്ച പ്രത്യേക ഓൺലൈൻ സെഷനും സംഘടിപ്പിച്ചു. കീ–നോട്ട് പ്രഭാഷണങ്ങൾ, പ്ലീനറി ടോക്കുകൾ, പാനൽ ചർച്ചകൾ, പേപ്പർ […]
Read more

നാളെ രണ്ടാം ഘട്ട പൊളിംഗ്; എല്ലാ ക്രമീകരണങ്ങളും സജ്ജം

തൃശൂർ: ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും അതിവേഗം പൂർത്തിയാക്കി കൊണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. നാളെ രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിച്ച് വൈകിട്ട് ആറുവരെ വോട്ടെടുപ്പ് തുടരും. വോട്ടർമാർക്ക് സുഖമമായ അനുഭവം ഉറപ്പാക്കാൻ ജില്ലാക്രമീകരണ സമിതി, പോലീസ് വിഭാഗം, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയും ചേർന്ന് വിശാലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ബൂത്തിലുമുള്ള ഇലക്ട്രിക്കൽ സൗകര്യങ്ങൾ, കുടിവെള്ള സംവിധാനം, വോട്ടർമാർക്കുള്ള കാത്തിരിപ്പു സ്ഥലങ്ങൾ, തണൽ, മെഡിക്കൽ പിന്തുണ എന്നിവയും പരിശോധിച്ച് സജ്ജമാക്കിയിട്ടുണ്ട്. […]
Read more

ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 51-ാമത് വാര്‍ഷികാഘോഷം

തൃശ്ശൂർ: ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 51-ാമത് വാര്‍ഷികാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ ഹൈക്കോടതി ജഡ്ജി, ബഹുമാനപ്പെട്ട  കെമാല്‍ പാഷ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ. അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജോസ് താണിക്കല്‍  സ്വാഗതം ആശംസിച്ചു. ദേവമാതാ പ്രൊവിന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ റവ. ഫാ. സന്തോഷ് മുണ്ടന്‍മാണി . മുഖ്യപ്രഭാഷണം നടത്തി. കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ റവ. ഫാ. യേശുദാസ് ചുങ്കത് കാര്‍മല്‍ സ്‌കൂള്‍ ഫിനാന്‍സ് അഡ്മിനിസ്ട്രേറ്റര്‍ റവ. […]
Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; പ്രധാന സുരക്ഷാ മുന്നറിയിപ്പുകൾ

തൃശ്ശൂർ: തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വകവുമായ തെരഞ്ഞെടുത്ത് ഉറപ്പാക്കുന്നതിനായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കാലയളവിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും മറ്റുള്ളവരും അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം  എല്ലാവരും പാലിക്കേണ്ടതാണ്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ വഴിയോ മറ്റോ തെറ്റായ വിവരങ്ങൾ, വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ എന്നിവ പ്രചരിപ്പിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. സാമൂഹിക മാധ്യമങ്ങൾ 24 മണിക്കൂറും […]
Read more

കിഴൂർ ദേവി ക്ഷേത്ര ഓഫിസിൽ മോഷണം

തൃശ്ശൂർ : കുന്നംകുളം കിഴൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ രണ്ട് ദിവസം മുൻപ് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്. രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒരു ഓടിന്റെ ദേവി വിഗ്രഹമാണ് കാണാതായത്. രണ്ട് ദിവസം മുൻപ് പുലർച്ചെ 5 മണിയോടെ ക്ഷേത്രത്തിലെത്തിയ മാനേജരാണ് മോഷണം നടന്നതുണ്ടെന്ന് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് കമ്മിറ്റിയംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു.ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് […]
Read more

Recent News

Advertisement
WhiteswanTV Footer